Image

നീതി വില്‍ക്കുന്ന നീതിപീഠങ്ങള്‍...? (മണ്ണിക്കരോട്ട്‌)

Published on 28 May, 2015
നീതി വില്‍ക്കുന്ന നീതിപീഠങ്ങള്‍...? (മണ്ണിക്കരോട്ട്‌)
`പണത്തിനുമേല്‍ പരുന്തും പറക്കില്ല' എന്ന ആപ്‌തവാക്യം എത്രകണ്ട്‌ അന്വര്‍ത്ഥമാണെന്ന്‌ അടുത്ത സമയത്ത്‌ ഇന്ത്യയിലെ രണ്ടു കോടതികള്‍ തെളിയിച്ചിരിക്കുകയാണ്‌. അനീതിയുടെ ചങ്ങലയില്‍ ബന്ധിതരായും ബന്ധിക്കപ്പെട്ടും നട്ടം തിരിയുന്ന സാധാരണ ജനങ്ങളുടെ അന്ത്യാശ്രയവും പ്രത്യാശയുമാണ്‌ കോടതി. എന്നാല്‍ ഈ അവസാന ആശാകേന്ദ്രവും ഞെരിഞ്ഞമരുമ്പോള്‍ അവരുടെ സര്‍വ്വസ്വവും ജീവനുംതന്നെ അനീതിയുടെ അഗ്നിക്കനലില്‍ വെന്തെരിയേണ്ടിവരുന്നു.

അതാണ്‌ ഈ അടുത്ത സമയത്ത്‌ ഇന്‍ന്ത്യയിലെ രണ്ട്‌ ഹൈക്കോടതികളിലുണ്ടായ വിധി പ്രഖ്യാപനം. തിരിച്ചറിവുള്ള ഏതൊരു പൗരനെയും ഞെട്ടിക്കുന്ന വിധി.  നീതിയുടെ ത്രാസ്‌ ആടിയുലയുന്നതും അഴിഞ്ഞു വീഴുന്നതുമാണ്‌ ജനങ്ങല്‍ കണ്ടത്‌. പരിസരം പോലും മറക്കുന്ന നീതിന്യായം. പണം മാത്രമല്ല ഇവിടുത്തെ മാനദണ്ഡം. അധികാരവും പ്രശസ്‌തിയും (സെലിബ്രറ്റി) സ്വാധീനവുമെല്ലാം ഒന്നാകുന്ന സ്ഥിതിവിശേഷം.

ഏതാണ്ട്‌ രണ്ടരക്കോടി ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുമ്പായില്‍ പകുതിയിലേറെ പേരും ചേരികളിലും ചെറ്റക്കുടിലുകളിലുമാണ്‌ താമസിക്കുന്നത്‌. ഒരു ലക്ഷത്തില്‍പരം ജനങ്ങള്‍ ചെറ്റക്കുടിലുകള്‍ പോലുമില്ലാതെ തെരുവുകളിലും കടത്തിണ്ണകളിലും ജീവിക്കുന്നു. അത്തരം ഭാഗങ്ങളിലൂടെ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കണം. പ്രത്യേകിച്ച്‌ അമിത വേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ലാത്തതാണ്‌. അവിടെയാണ്‌ സല്‍മാന്‍ ഖാന്‍ എന്ന നടന്റെ ആഡംബരക്കാറിന്റെ അമിതവേഗം അഴിച്ചുവിടുന്നത്‌.

2002 സെപ്‌തംബറിലെ ഒരു പുലര്‍കാലം. മുബായില്‍ ബാന്ദ്രയിലെ ഒരു കടത്തിണ്ണയില്‍ പതിവുപോലെ ഉറങ്ങിക്കിടന്ന ഒരുകൂട്ടം പാവപ്പെട്ടവര്‍. അവിടെ സല്‍മാന്‍ ഖാന്റെ ടൊയൊട ലാന്‍ഡ്‌ ക്രൂസര്‍, അഭ്രപാളിയിലെ ഓട്ടംപോലെ ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിലുള്ള മിന്നല്‍ പ്രകടനം. ആ പ്രകടനം അഭ്രപാളിയിലെ അഭിനയമായിരുന്നില്ലെന്നു മാത്രം. കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഒരാളുടെ ജീവന്‍ അപഹരിക്കപ്പെട്ടു. ഒപ്പം മറ്റ്‌ നാലുപേര്‍ ഗുരുതരമായ പരുക്കകളോട്‌ കഷ്ടിച്ചു രക്ഷപെട്ടു. ഇത്രയുമായിട്ടും സല്‍മാന്‌ കൂസലില്ല. യാത്ര തുടര്‍ന്നു.

ഒരു സാധാരണക്കാരനില്‍ നിന്നാണ്‌ ഇത്‌ സംഭവിച്ചതെങ്കിലോ? അയാള്‍ അപ്പോഴെ അകത്താകുമായിരുന്നു.  ഒരു പക്ഷെ കൊലക്കയറായിരിക്കാം വിധി. ഇവിടെ ആള്‍ മരിച്ചതും നാലുപേര്‍ക്ക്‌ ഗുരുതരമായ പരിക്കേറ്റതും പകല്‍പോലെ സത്യമെങ്കിലും അതൊന്നും കാര്യമല്ല. കേസ്‌ ഇഴഞ്ഞു നീങ്ങി. അവസാനം എന്തായാലും സെഷന്‍ കോടതി ധൈര്യം കാണിച്ചു. പ്രതിയ്‌ക്ക്‌ അഞ്ചുവര്‍ഷം തടവ്‌. പിന്നെ താമസിച്ചില്ല. ക്ലൈമാക്‌സിന്‌ ക്ലാപ്പടിച്ചു. തിരക്കഥയിലെ ക്ലൈമാക്‌സിന്റെ അതേ തിടുക്കത്തില്‍ കാര്യങ്ങള്‍ നീങ്ങി.

ഇന്‍ഡ്യയിലെ ഏറ്റവും ചിലവേറിയ വക്കീലുമായി ഇടപെട്ടു. മുഖേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ മുതലായ വന്‍കിട കോര്‍പറേഷനുകളെ പ്രതിനിധാനം ചെയ്‌ത്‌ മിക്കതും ജയിച്ച്‌ പേരെടുത്ത വക്കീല്‍. ഡല്‍ഹിയില്‍നിന്ന്‌ പ്ലെയ്‌ന്‍ ചാര്‍ട്ടര്‍ ചെയ്‌തു. കോര്‍ട്ടില്‍ പത്തുമിനിടുകൊണ്ട്‌ എല്ലാം ശുഭം. അഞ്ചുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതി ഒരു ദിവസംപോലും ജയിലില്‍ കിടക്കാതെ സുഖമായി പുറത്ത്‌.

ഖാന്റെ അനുയായികള്‍ ആഹ്ലാദത്തില്‍ ആര്‍ത്തുവിളിച്ചു. പാവപ്പെട്ടവരും അയാള്‍ കാരണം ജിവിതം നഷ്ടപ്പെട്ടവരുടെ കുടുംബവും കണ്ണീര്‍ വാര്‍ത്തു. അവര്‍ക്ക്‌ കുമ്പിളില്‍പോലും കഞ്ഞിയില്ലാത്ത നീതിയുടെ നിഴലാട്ടം.

മറ്റൊന്നാണ്‌ മദ്രാസിലെ മഹാറാണിയുടെ സാമ്പത്തിക മായജാലം. മദ്രാസ്‌ മുഴുവനും അനധികൃതമായി പിടിച്ചടക്കിയാലും പിടിക്കപ്പെടാന്‍ കഴിയാത്ത പിടിപാട്‌. അനധികൃത സ്വത്തു സമ്പാദനക്കേസിന്റെ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയില്‍ നിമിഷം കൊണ്ട്‌ നിസാരമായി തലകീഴായി മറിപ്പിച്ചു. 1991-96 വരെയുള്ള അവരുടെ ഭരണകാലത്ത്‌ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചു എന്നുള്ളതാണ്‌ കേസ്‌. ഏതാണ്ട്‌ പതിനെട്ടു വര്‍ഷത്തോളം കാര്യമില്ലാത്ത കാരണങ്ങല്‍ കാണിച്ച്‌ കേസ്‌ ദീര്‍ഘിപ്പിച്ചു. എന്നാല്‍ അവിടെയും കീഴിക്കോടിതി ധൈര്യം കാണിച്ചു: നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്കും തക്ക ശിക്ഷ.

ഇവിടെ, കേസ്‌ തുടങ്ങി കാലം കുറെ കഴിഞ്ഞതുകൊണ്ടായിരിക്കാം കുറച്ചു ദിവസത്തേക്കെങ്കിലും അവര്‍ക്ക്‌ ജയില്‍ വാസം അനുഭവിക്കേണ്ടിവന്നത്‌. ജാമ്യത്തിലെങ്കിലും വീണ്ടും ആറു മാസം കഴിഞ്ഞ കേസ്‌. ഹൈക്കോടതിയില്‍നിന്ന്‌ നിമിഷങ്ങള്‍കൊണ്ട്‌ പ്രതിയും പ്രഭുതികളും ഒന്നും സംഭവിക്കാത്ത മട്ടില്‍ നിസാരമായി പുറത്തിറങ്ങി. ഇപ്പോള്‍ അഞ്ചാം പ്രാവശ്യം വീണ്ടും മുഖ്യമന്തി.

ജനാധിപത്യവും രാഷ്ട്രീയവും, സാമ്പത്തികാടിസ്ഥാനത്തില്‍ തകിടംമറിയപ്പെട്ട ഇന്‍ഡ്യയില്‍ ജുഡിഷ്യറി മാത്രമായിരുന്നു പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും എന്നും ആശ്രയം. ആ ആശ്രയത്തിലാണ്‌ ഇപ്പോള്‍ അരജകത്വം. പണവും പ്രശസ്‌തിയുമുണ്ടെങ്കില്‍ എവിടെയും എന്തും ചെയ്യാമെന്ന ഹുങ്ക്‌. പണം എല്ലാറ്റിനും പരിഹാരമാകുമെന്ന ഉറപ്പ്‌. ഇവിടെ നീതി നടപ്പാക്കുകയാണോ വില്‍ക്കപ്പെടുകയാണോ?

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
നീതി വില്‍ക്കുന്ന നീതിപീഠങ്ങള്‍...? (മണ്ണിക്കരോട്ട്‌)
Join WhatsApp News
A.C.George 2015-05-28 17:56:49
You are exactly right Sir. The people, the masses should rise up and do some thing against theses type of injustice and judgement. We cannot depend on any kind of court of  law. Look at all the corruption cases. Do you think we/people are going to get justice? The people lost credibility of the judges and the judicial system. The rich/powerful/big movie stars/politicians/religious leaders control India. They escape and get away with any crime. Compararitively, just camparitively only, not perfect we get better justice here in USA. 
വിദ്യാധരൻ 2015-05-28 21:28:48
രക്തകളത്തിലിവിടെ കഴുകുകൾ 
കൊത്തിവലിക്കുന്നു ഞങ്ങൾതന്നസ്ഥികൾ 
വട്ടമിട്ടാർത്തു പറക്കുന്നു കൂർത്തൊരു 
കൊക്കും വിടർത്തി കൊടും മലങ്കാക്കൾ 
അട്ടഹസിപ്പൂ ഭയങ്കരമായിടി 
വെട്ടിടും മട്ടിൽ ചുടലപിശാചികൾ 
ഞെട്ടിതെറിക്കുമാറെപ്പോഴും ഞങ്ങൾതൻ -
ചുറ്റും നടക്കുന്നു കങ്കാള കേളികൾ 
നീതിതൻ പേരിൽ നടത്തപ്പെടുന്നോരി 
വേതാള നൃത്തം നിലക്കില്ലൊരിക്കലും (ചങ്ങമ്പുഴ )

Sudhir 2015-05-29 06:23:19
നിയമത്തിനു സത്യമല്ല തെളിവുകളാണ് ആവശ്യമെന്ന നിയമം പണക്കരനല്ലല്ലൊ ഉണ്ടാക്കിയത്.  അപ്പോൾ
പിന്നെ ഇങ്ങനെയൊക്കെ വരും. അതിൽ വിഷമിച്ചിട്ട് എന്ത് കാര്യം. തെളിവുണ്ടാക്കാൻ കഴിയാത്തവന്റെ
കാര്യം കട്ടപ്പുക. പണമില്ലാത്തവർക്കൊക്കെ ഇത് താൻ ഗതി. പാവങ്ങൾ വിചാരിച്ചാൽ നിയമം ഭേദഗതി ചെയ്യാനും കഴിയില്ല. റാൻ, അടിയൻ എന്നൊക്കെ ഇംഗ്ലീഷിൽ പറഞ്ഞ് അടിയറ വച്ച് കഴിഞ്ഞാൽ മാനസികാധ്:പതനവും ധാർമ്മിക രോഷവും ഇല്ലാതെ കഴിയാം. 
JOHNY KUTTY 2015-05-29 06:48:48
ശ്രീ മന്നിരക്കോട്ടിന്റെ ലേഖനം വായിച്ചാൽ തോന്നും ഇത് ആദ്യമായി ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന്. നമ്മുടെ കേരളത്തിൽ സമാനമായ എത്രയോ സംഭവങ്ങൾ. സൂര്യനെല്ലി പെണ്‍കുട്ടി, സിസ്റ്റർ അഭയ (ഇമലയാളി ഈ കമന്റ്‌ ഇടുമോ എന്നറിയില്ല), മലങ്കര വറുഗീസ്, ശങ്കര രാമൻ (തമിഴ്നാട്‌) അങ്ങിനെ അറിഞ്ഞതും അറിയാതതുമായി ഒട്ടേറെ കേസുകൾ. ഇപ്പോൾ രണ്ടു വ്യകതികൾ കുറ്റാരോപിതർ. മറ്റു ചിലതിൽ രാഷ്ട്രീയക്കാർ, പ്രബല സഭകൾ. ഇതുപോലെ പ്രതികരിക്കാനല്ലേ നമുക്ക് സാധിക്കു. തുടര്ന്നും എഴുതുക
Mohan Parakovil 2015-05-29 07:18:30
എത്രയോ കാലമായി നിയമം പണകാരനെ രക്ഷിച്ചും വഴങ്ങിയും കഴിയുന്നു. എന്തൊരതിശയമേ ദൈവത്തിൻ കാരുണ്യം എന്തോരല്ഭുതമേ എന്ന് പാടി പാവങ്ങള്ക്ക് കഴിയാമല്ലോ? അല്ലെങ്കിലും കര്ത്താവ് പാപിയോട് ക്ഷമിക്കാൻ പരഞ്ഞുവെന്നല്ലേ ജനം വിശ്വസിക്കുന്നത്. അങ്ങ് മറന്നു കലയു.. ശ്രീ മണ്ണികാരൊട്ടേ
വായനക്കാരൻ 2015-05-29 12:11:10
സൽമാൻ ഖാൻ കേസിന്റെ സർക്കാർ പേപ്പറുകളെല്ലാം ഒരു സെക്രട്ടേറിയറ്റ് തീപിടുത്തത്തിൽ കത്തി ചാമ്പലായത്രെ. കരാളഹസ്തങ്ങൾ നീതി നടപ്പാക്കിക്കൊണ്ടേയിരിക്കുന്നു.
andrew 2015-05-29 19:23:49


Ripvan ?

Have you guys noticed !

As one of the commentators stated recently ' some of the writers of e- malayalee are like

the old man who slept for 20 years continuous.

They come out of their caves like the bear after the winter freeze. What does it proves ?

They don't read e- malayale and not even the articles above and below their articles posted in e- malayale.

They are writing about themes that e- malayalee discussed several times and closed the chapter and went along a long way with new and fresh news.

Editor is helpless ! He has to publish them all- the pomp and pride and I am above you all type articles.

But remember 'Thee' -Rip van ! We the readers saw it all.

If you ran out of gas, please park by the side and watch the traffic. You want to show your face ? . run for some positions in FOMA,FOKANA,LANA, MAMA and what ever.

andrew 2015-05-29 20:05:56

കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ ?

it is a well known fact in the judicial world that – not all judges are capable of writing judgments !

They sit on the 'bench', may or may not listen. In fact the judgment is written by someone else. This became very prominent when the government promoted the inexperienced in the name of reservation. It was a fatal mistake.

Of course it is everywhere, but that is not right and is not an excuse.

When the 'uneducated and inexperienced' decorated the thrones of wisdom; old style bureaucracy controlled and dominated behind the curtains.

It is a pathetic shame but true as it is.

The bureaucrats became the hero, king and queen in the 'chamber'.


But there was always an innocent victim; un- heard , un-sung and always ignored – that is the common people. The downtrodden s with no political and religious ties.

So wake up and see for yourself whom you elect to represent you !

Yes you can change this evil. You have to act and be active in public and political field everywhere, everyday.

Gggggggggggggod luck !

andrew 2015-05-29 20:23:13

കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ ?

it is a well known fact in the judicial world that – not all judges are capable of writing judgments !

They sit on the 'bench', may or may not listen. In fact the judgment is written by someone else. This became very prominent when the government promoted the inexperienced in the name of reservation. It was a fatal mistake.

Of course it is everywhere, but that is not right and is not an excuse.

When the 'uneducated and inexperienced' decorated the thrones of wisdom; old style bureaucracy controlled and dominated behind the curtains.

It is a pathetic shame but true as it is.

The bureaucrats became the hero, king and queen in the 'chamber'.


But there was always an innocent victim; un- heard , un-sung and always ignored – that is the common people. The downtrodden s with no political and religious ties.

So wake up and see for yourself whom you elect to represent you !

Yes you can change this evil. You have to act and be active in public and political field everywhere, everyday.

Gggggggggggggod luck !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക