Image

ജോണ്‍ സി. വര്‍ഗീസിന്''ഗ്ലോറി ഓഫ് ഇന്ത്യ'' പുരസ്‌ക്കാരം

Published on 04 January, 2012
ജോണ്‍ സി. വര്‍ഗീസിന്''ഗ്ലോറി ഓഫ് ഇന്ത്യ'' പുരസ്‌ക്കാരം
ന്യൂയോര്‍ക്ക്: ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി (ഐ.ഐ.എഫ്.എസ്.) ഏര്‍പ്പെടുത്തിയിട്ടുള്ള ''ഗ്ലോറി ഓഫ് ഇന്ത്യ'' പുരസ്‌ക്കാരത്തിന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും, രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തനതായവ്യക്തിമുദ്ര പതിപ്പിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായ ജോണ്‍ സി. വര്‍ഗീസ് (സലിം) അര്‍ഹനായി.

രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ അത്യപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികളെ ആദരിക്കുന്നതിനായി ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡ് ഇദംപ്രഥമമായി ലഭിക്കുന്ന അമേരിക്കന്‍ മലയാളിഎന്ന ഖ്യാതിയും സലിം കരസ്ഥമാക്കി.

സമൂഹത്തിന് സലിം നല്‍കിയ ക്രിയാത്മകവും മഹത്തരവുമായ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് മുന്‍ സി.ബി.ഐ. ഡയറക്ടര്‍ കൂടിയായഐ.ഐ.എഫ്.എസ്. ചെയര്‍മാന്‍ സര്‍ദാര്‍ ജോഗീന്ദര്‍ സിംഗ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.ജോണ്‍ വര്‍ഗീസിനെക്കൂടാതെ കാനഡയില്‍ നിന്നുള്ള ലക്ഷ്മി പി. കൊട്ര (Scientist and Principal Investigator, University Health Work, Canada), മെരിലാന്റില്‍ നിന്നുള്ള സുശീല്‍ ജി. റാനെ (Tenure Track Investigator, Diabetes and Obesity Branch, Bethesda, MD) വിര്‍ജീനിയയില്‍ നിന്നുള്ള എം. വെങ്കട്ട റാവു (Department of Electrical and Computer Engineering, George Mason University, Fairfax, Virginia) എന്നിവരും പുരസ്‌ക്കാരത്തിന് അര്‍ഹരായവരില്‍ പെടുന്നു.

2012 ജനുവരി പതിനൊന്നാം തിയ്യതി ന്യൂഡല്‍ഹിയിലെ ലേ മെറിഡിയനില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രൗഢസദസ്സില്‍ വെച്ച് പാര്‍ലമെന്ററി അഫയേഴ്‌സ് മന്ത്രി ശ്രീ പവന്‍ കുമാര്‍ ബന്‍സലില്‍ നിന്ന് സലിം പുരസ്‌ക്കാരംഏറ്റുവാങ്ങും. മുന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഭീഷ്മ നരിന്‍ സിംഗ്, യു.കെ. പാര്‍ലിമെന്റിലെ നിയുക്ത മന്ത്രി ബറോണസ് സന്ദീപ് വര്‍മ്മ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, എം.പി. മുതലായവരുടെ സജീവ സാന്നിദ്ധ്യം ഈ പുരസ്‌ക്കാര ചടങ്ങുകളില്‍ ഉണ്ടാകും.കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ നേതാക്കള്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, ബിസിനസ്സ് സംരംഭകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഈ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംബന്ധിക്കുന്നതായിരിക്കും.

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ് സലിം എന്ന് വിളിപ്പേരുള്ള ജോണ്‍ സി. വര്‍ഗീസ്. അമേരിക്കയില്‍ വരുന്നതിനുമുന്‍പ് കേരളത്തിലും അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. കൂടാതെ, സാമുദായിക പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന സേവനം കാഴ്ചവെച്ചിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ്.

ചെങ്ങന്നൂരില്‍അനുപമ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക പ്രസിഡന്റ്, താലൂക്ക് ട്രേഡ് യൂണിയന്‍ വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റ്, കേരള ബാങ്ക് എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ ശോഭിച്ച സലീം അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഫോമയുടെ നാഷണല്‍ അഡ്‌ഹോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഫോമയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി, ഫോമ ഹെല്‍പ് ലൈന്‍ സെക്രട്ടറി, ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍, ചെങ്ങന്നൂര്‍ വൈ.എം.സി.എ. ട്രഷറര്‍, ന്യൂയോര്‍ക്കിലെചെങ്ങന്നൂര്‍ അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, കോണ്‍ഗ്രസ്സിന്റെ ചെങ്ങന്നൂര്‍ മണ്ഡലം യൂത്ത് ഫ്രണ്ട്പ്രസിഡന്റ്, യൂത്ത് ഫ്രണ്ട്ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്സ് ചെങ്ങന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്നീ നിലകളില്‍ സലിം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായ അദ്ദേഹം ചെങ്ങന്നൂരിലെ സാന്ത്വനം ചാരിറ്റീസിന്റെ പ്രധാന സ്‌പോണ്‍സര്‍ ആണ്. കൂടാതെ, ന്യൂയോര്‍ക്ക് പോര്‍ട്ട്‌ചെസ്റ്ററിലുള്ളസെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. പരുമല കാന്‍സര്‍ കെയര്‍ സെന്ററിനുവേണ്ടി പള്ളിയില്‍ നടത്തിയ ധനസമാഹരണത്തിന്റെഓര്‍ഗനൈസര്‍, പോര്‍ട്ട്‌ചെസ്റ്റര്‍ ചര്‍ച്ചിന്റെ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍,പള്ളി കൂദാശ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍,ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സില്‍വര്‍ ജൂബിലി അവാര്‍ഡ്, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രത്യേക അവാര്‍ഡ് മുതലായവ സലിമിന് ലഭിച്ചിട്ടുണ്ട്.

ഫോമ, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം, ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രസ്റ്റീ,പ്രവാസി കേരള കോണ്‍ഗ്രസ്സ്, ചെങ്ങന്നൂര്‍ അസ്സോസിയേഷന്‍ എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ജോണ്‍ സി. വര്‍ഗീസിന്''ഗ്ലോറി ഓഫ് ഇന്ത്യ'' പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക