Image

എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

Published on 04 January, 2012
എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ആദ്യ ഘട്ടമായി 5,000 പേരുടെ ശമ്പളമാണ് കുറയ്ക്കുക. പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഇതില്‍ പെടും. 

രൂക്ഷമായ കടക്കെണിയെത്തുടര്‍ന്ന് നട്ടംതിരിയുന്ന കമ്പനിയെ കരകയറ്റുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി നിയോഗിച്ച പ്രത്യേക സമിതിയാണ് ശമ്പളം കുറയ്ക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. 

85 ശതമാനം ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റമില്ലെന്നും 15 ശതമാനത്തിന്റെ മാത്രം ശമ്പളമേ കുറയുകയുള്ളൂവെന്നും സമിതി മേധാവിയായ സുപ്രീം കോടതി റിട്ട.ജഡ്ജി ജസ്റ്റിസ് ഡി.എം.ധര്‍മാധികാരി പറഞ്ഞു. 

43,000 കോടി രൂപയുടെ വായ്പാബാധ്യതയുള്ള എയര്‍ഇന്ത്യയ്ക്ക് കഴിഞ്ഞ മൂന്ന് മാസമായി 33,000ത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക