Image

ആധുനിക കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

ബഷീര്‍ അഹമ്മദ് Published on 02 June, 2015
ആധുനിക കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
കോഴിക്കോട് :മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെഎസ്ആര്‍ടിസി യുടെ അത്യാധുനിക ടെര്‍മിനല്‍ നാടിനു സമര്‍പ്പിച്ചു. പതിനായിരങ്ങളുടെ ആഹ്ലാദത്തിമിര്‍പ്പില്‍  നിലവിളക്ക് തെളിയിച്ചായിരുന്നു ഉദ്ഘാടനം. മന്ത്രി എം.കെ.മുനീര്‍ ആദ്യയാത്രയ്ക്ക് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

നാല്‍പത് ബസ്സുകള്‍ക്ക് ഒരുമിച്ച് പാര്‍ക്ക് ചെയ്യാനും പുറപ്പെടാനും ഉള്ള അത്യാധുനിക സംവിധാനമാണ് പുതിയ ടെര്‍മിനലില്‍  ഏര്‍പ്പെടുത്തിയത്.  എം.കെ.രാഘവന്‍ എം.പി, എംഎല്‍എമാരായ സി.മോയിന്‍കുട്ടി, വി.എം.ഉമ്മര്‍, കെഡിഡിഎഫ്‌സി മാനേജിങ്ങ് ഡയറക്ടര്‍ ഡോ.ഉഷാദേവി, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റണിചാക്കോ, കെടിഡിഎഫ്‌സി പ്രിന്‍സിപ്പല്‍ പ്രൊജക്ട് കണ്‍സല്‍ട്ടന്റ് എ.അന്‍വര്‍ , പ്രോജക്ട് മാനേജര്‍ പി.വേണുഗോപാല്‍, ആര്‍കിടെക്ടര്‍ ആര്‍.കെ രമേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. 

കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനത്തിനുശേഷം ബാലുശ്ശേരി ഭാഗത്തേക്ക് പുറപ്പെട്ട ആദ്യ ലോഫ്‌ളോര്‍ ബസ്സ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ഉദ്ഘാടനശേഷം മുഖ്യമന്ത്രി സംസാരിക്കുന്നു. 

ആധുനിക കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചുആധുനിക കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചുആധുനിക കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക