Image

സി.എസ്സ്‌.ഐ സഭകളുടെ സംയുക്ത ക്രിസ്‌മസ്സ്‌ കരോള്‍ സര്‍വ്വീസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 January, 2012
സി.എസ്സ്‌.ഐ സഭകളുടെ സംയുക്ത ക്രിസ്‌മസ്സ്‌ കരോള്‍ സര്‍വ്വീസ്‌
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ ഈാസ്റ്റ്‌ റീജിയണിലുള്ള സി.എസ്സ്‌.ഐ സഭകളുടെ സംയുക്ത ക്രിസ്‌മസ്സ്‌ കരോള്‍ സര്‍വ്വീസ്‌ ബെല്ലറോസിലുള്ള ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ റ്റീച്ചിംഗില്‍ വച്ച്‌ (24-20 കോമണ്‍വെല്‍ത്ത്‌ ബിലവാഡ്‌, യൂണിയന്‍ ടേണ്‍പേക്ക്‌ എന്‍ട്രന്‍സ്‌.) 2012 ജനുവരി 7-ാം തീയതി വൈകിട്ട്‌ 4 മണിക്ക്‌ നടത്തപ്പെടുന്നതാണ്‌.

യു.സ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണിലുള്ള വിവിധ സി.എസ്സ്‌.ഐ ഇടവകകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ ഇതില്‍ ഗാനങ്ങള്‍ ആലപിക്കും. എപ്പിസ്‌കോപ്പല്‍ ബിഷപ്പും, ചര്‍ച്ച്‌ വേള്‍ഡ്‌ സര്‍വ്വീസ്‌ - ബോര്‍ഡ്‌ ചെയര്‍മാനും, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (യു.എസ്‌.എ) വൈസ്‌ പ്രസിഡന്റുമായ ദി റൈറ്റ്‌ റവ. ഡോ. ജോണ്‍സി ഇട്ടി ക്രിസ്‌ത്മസ്സ്‌ ദൂത്‌ നല്‍കുന്നതാണ്‌.

ന്യൂയോര്‍ക്ക്‌ വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള ജൂബിലി മെമ്മോറിയല്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലാണ്‌ കരോള്‍ സര്‍വ്വീസ്‌ നടത്തപ്പെടുന്നത്‌. തദവസരത്തില്‍ ജൂബിലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ 2012 ജൂലൈയില്‍ ഫ്‌ളോറിഡായില്‍ വച്ചു നടത്തപ്പെടുന്ന 26-ാമത്‌ ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറിന്‍സിന്റെ റജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ നടത്തപ്പെടുന്നതാണ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണിലുള്ള സി.എസ്സ്‌.ഐ സണ്‍ഡേസ്‌കുള്‍ മല്‍സങ്ങളുടെ സമ്മാനദാനവും ഈയവസരത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജൂബിലി ചര്‍ച്ച്‌ ഇടവക വികാരി റവ. സി. എം. ഈപ്പനുമായി ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍: 516-547-9306. കോശി ജോര്‍ജ്‌ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക