Image

ഫോമയുടെ കേരള കണ്‍വെന്‍ഷനില്‍ താരതിളക്കം

ജോയിച്ചന്‍ പുതുക്കുളം Published on 05 January, 2012
ഫോമയുടെ കേരള കണ്‍വെന്‍ഷനില്‍ താരതിളക്കം
കോട്ടയം: പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ചലച്ചിത്രതാരം ലക്ഷ്‌മി ഗോപാലസ്വാമി, ചലച്ചിത്ര പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ കേരള കണ്‍വെന്‍ഷന്‌ എത്തുന്നു.

ഒട്ടനവധി രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യംകൊണ്ട്‌ ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു.

മലയാള സിനിമാലോകത്തെ എക്കാലത്തേയും മികച്ച സംവിധായകമികവ്‌ ആയ ബ്ലെസിയും, നടന വിസ്‌മയവും, അനുഗ്രഹീത നര്‍ത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമിയും, മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലും എത്തുന്നതോടെ കേരള കണ്‍വെന്‍ഷന്‌ താരപ്രഭയായി.

ജനുവരി 14-ന്‌ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വെച്ചാണ്‌ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌.
ഫോമയുടെ കേരള കണ്‍വെന്‍ഷനില്‍ താരതിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക