Image

2012 ഫൊക്കാന കണ്‍വന്‍ഷന്‍ ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് - ജനുവരി 7ന്

പി.പി.ചെറിയാന്‍ Published on 05 January, 2012
2012 ഫൊക്കാന കണ്‍വന്‍ഷന്‍ ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് - ജനുവരി 7ന്

ഡാളസ്: 2012 ജൂണ്‍ 30 മുതല്‍ ജൂലായ് 3 വരെ ഹൂസ്റ്റണില്‍ വെച്ചു നടക്കുന്ന പതിനഞ്ചാമത് ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് 2012 ജനുവരി ഡാളസ്സില്‍ വെച്ച് നടക്കുന്നതാണെന്ന് ഫൊക്കാന റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, റജിസ്‌ട്രേഷന്‍ കോ-ചെയര്‍മാന്‍ മാത്യൂ കോശി എന്നിവര്‍ അറിയിച്ചു.

ജനുവരി 7ന് 6 മണിക്ക് ഗാര്‍ലാന്റ് സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ , നാഷണല്‍ കണ്‍വീനര്‍ ഐ.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. നാലുദിവസമായി നടക്കുന്ന സമ്മേളനത്തില്‍ നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് 1200 ഡോളറും, ഒരാള്‍ക്ക് 350 ഡോളറുമാണ് റജിസ്‌ട്രേഷന്‍ ഫീ. കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സാണ് റജിസ്‌ട്രേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.
2012 ഫൊക്കാന കണ്‍വന്‍ഷന്‍ ഡാളസ് റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് - ജനുവരി 7ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക