Image

ഇന്ത്യയിലെ വിദേശ കള്ളപ്പണം കണ്ടുകെട്ടാന്‍ ബില്‍ : കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി.

Published on 13 June, 2011
ഇന്ത്യയിലെ വിദേശ കള്ളപ്പണം കണ്ടുകെട്ടാന്‍ ബില്‍ : കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി.
ന്യൂഡല്‍ഹി: വിദേശികള്‍ ഇന്ത്യയില്‍ അനധികൃതമായി നടത്തിയിട്ടുള്ള നിക്ഷേപം കണ്ടുകെട്ടാന്‍ സഹായിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക്ക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി) സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയയോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രണാബ് നയം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ള അനധികൃത പണം കണ്ടുകെട്ടാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ബില്‍ ഇന്ത്യയെ സഹായിക്കും. നിരവധി രാജ്യങ്ങളുമായി നികുതി ഉടമ്പടിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പല രാജ്യങ്ങളും ഇതിനോട് സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക