Image

കോഴിക്കോട്‌ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 05 January, 2012
കോഴിക്കോട്‌ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
അബുദാബി: കോഴിക്കോട്‌ ചൊക്ലി മിന്നത്ത്‌ പീടിക നിടുമ്പ്രത്ത്‌ കണ്ടി ആയിഷാസില്‍ പുറ്റൂവക്കാട്ട്‌ അസ്സൂട്ടി (64) അബുദാബിയില്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ അസ്സൂട്ടി സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

അബുദാബി പൊലീസിലാണു ജോലി ചെയ്യുന്നത്‌. പരേതരായ അബൂബക്കറിന്റെയും ആയിച്ചുവിന്റെയും ഏകമകനാണ്‌. ഭാര്യ: തെക്കിയേടത്ത്‌ സുബൈദ. മക്കള്‍: ഷാജഹാന്‍, അനസ്സ്‌, ഷെഫീഖ്‌(ഷാര്‍ജ), ഷഹാന(വിദ്യാര്‍ഥി, രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചൊക്ലി). മരുമക്കള്‍: ബെന്‍സീറ, ഷംനാസ്‌, ജംസീറ. കബറടക്കം പെരിങ്ങാടി ജുമാമസ്‌ജിദില്‍ ഇന്നു രാവിലെ ഒന്‍പതിന്‌.
കോഴിക്കോട്‌ സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക