Image

സൗദിയില്‍ പുതിയ മണിഎക്‌സ്‌ചേഞ്ചുകള്‍ വരുന്നു

Published on 05 January, 2012
സൗദിയില്‍ പുതിയ മണിഎക്‌സ്‌ചേഞ്ചുകള്‍ വരുന്നു
ജിസാന്‍:സൗദിഅറേബ്യയില്‍ പുതിയ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ലൈസന്‍സ് നല്‍കുമെന്ന്‌കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി അറിയിച്ചു. കറന്‍സി, ട്രാവലേഴ്‌സ്‌ചെക്ക്, ഡി.ഡി. എന്നിവയുടെ ക്രയവിക്രയത്തിനുള്ള ആവശ്യം വര്‍ധിച്ചത്കണക്കിലെടുത്താണ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന നിയമത്തിന് ധനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ മണി എക്‌സ്‌ചേഞ്ച്‌ലൈസന്‍സുള്ളവര്‍ പുതിയ നിയമത്തിനനുസൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ പദവി ശരിയാക്കുന്നതിന് സൗദി മോണിട്ടറി ഏജന്‍സിയെ സമീപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക