ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം: അബ്ദുള്ളക്കോയ മദനി
kozhikode
13-Jun-2015

കോഴിക്കോട്: ആണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് വിദ്യാഭ്യാസരംഗം മുന്നോട്ട് പോകുന്നത്. മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലായതാണ് കാരണം.
സംവരണം അവകാശമല്ലെന്നും അനുകൂല്യമാണെന്നും കെ. എന്‍.എം. പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയമദനി എംഈഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹനപക്ഷാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ഈ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.നാണു എം.എല്‍.എ. അബ്ദുള്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്ലസ്ടു അവാര്‍ഡ്ദാന വിതരണം സിപിഐഎം ജില്ലാസെക്രട്ടറി പി.മോഹനന്‍ നിര്‍വഹിച്ചു.
ഉമ്മര്‍പാണ്ടികശാല, അബ്ദുറഹിമാന്‍കുട്ടി, ഡോ.പി.കെ.ജമാലു, പി.എച്ച്. മുഹമ്മദ്, പി.ടി. ആസാദ്, സി.ടി. സക്കീര്‍ഹുസ്സയന്‍, പി.കെ. അബ്ദുള്‍ലത്തീഫ്, എന്‍പിസി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.
ഡോ.ഫസല്‍ഗഫൂര്‍ സംസാരിക്കുന്നു.
ടൗണ്‍ഹാളില്‍ നിറഞ്ഞ സദസ്സില്‍ നിന്നും ഉദ്ഘാടന പരിപാടി ക്യാമറയില്‍ പകര്‍ത്തുന്നയാള്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments