Image

'വണ്‍റാങ്ക് പെന്‍ഷന്‍' വിമുക്തഭടന്‍മാര്‍ പ്രതിഷേമാര്‍ച്ച് നടത്തി

ബഷീര്‍ അഹമ്മദ് Published on 15 June, 2015
'വണ്‍റാങ്ക് പെന്‍ഷന്‍' വിമുക്തഭടന്‍മാര്‍ പ്രതിഷേമാര്‍ച്ച് നടത്തി
വിമുക്തഭടന്‍മാര്‍ക്ക് വണ്‍റാങ്ക് പെന്‍ഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കോഴിക്കോട് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍കംടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മദന്‍ ഗുറാന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഗവണ്‍മെന്റ് അഞ്ഞൂറ് കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ വകയിരുത്തിയിരുന്നു. മോദി ഗവണ്‍മെന്റ് 1000 കോടി രൂപ വകയിരുത്തിയിട്ടും ഇതേവരേയും വണ്‍റാങ്ക് പെന്‍ഷന്‍ വിതരണം നടപ്പാക്കാത്തത് പിമുക്തഭടന്‍മാരെ പരിഹസിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.

കെ.എസ.്ഇ.എസ്.എല്‍ പ്രസിഡന്റ് കേണല്‍ എന്‍.ആര്‍.ആര്‍ വര്‍മ്മ രാജു മുതലക്കുളത്ത് നടന്ന മാര്‍ച്ചിന് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. കേണല്‍മാരായ പി.കുറുപ്പ്, പി.ആര്‍നായര്‍, ബാലകൃഷ്ണന്‍ ചാലില്‍,  സി.പി.രാഘവന്‍, എ.ബാലന്‍നായര്‍, ടി.എ.കൃഷ്ണന്‍, അബ്ദുള്ള പാലേരി , പി.ജയരാജന്‍, അജയകുമാര്‍ ഇളയിടത്ത്, രാഘവന്‍ കെ.കെ, രാമചന്ദ്രന്‍ മുക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ച്  പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


'വണ്‍റാങ്ക് പെന്‍ഷന്‍' വിമുക്തഭടന്‍മാര്‍ പ്രതിഷേമാര്‍ച്ച് നടത്തി'വണ്‍റാങ്ക് പെന്‍ഷന്‍' വിമുക്തഭടന്‍മാര്‍ പ്രതിഷേമാര്‍ച്ച് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക