Image

ശിരസ്സു പൂര്‍ണ്ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു.

പി.പി.ചെറിയാന്‍ Published on 16 June, 2015
ശിരസ്സു പൂര്‍ണ്ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു.
മേരിലാന്റ് : ശരീരത്തിലെ മാംസപേശികള്‍ക്ക് ബലക്ഷയം സംഭവിച്ച വീല്‍ചെയറിനെ ആശ്രയിച്ചു ജീവിക്കുന്ന റഷ്യന്‍ വംശജനായി മുപ്പതു വയസ്സുള്ള വലേറി സ്പിരിഡൊനൊപ് യുടെ ശിരസ്സു പരിപൂര്‍ണ്ണമായി മാറ്റിവെക്കുന്നതിന് തയ്യാറെടുക്കുകയാണ് ഡോ.സെര്‍ജിയൊ കാനവേറൊ എന്ന ന്യൂറോസര്‍ജന്‍. പുതിയ ശിരസ്സ് ലഭിക്കുന്നതിലൂടെ മാംസപേശികള്‍ക്ക് പൂര്‍ണ്ണ ശക്തി ലഭിക്കുമെന്നും വലേറിയും വിശ്വസിക്കുന്നു. ജൂണ്‍ 12 വെള്ളിയാഴ്ച മേരിലാന്റില്‍ നടന്ന അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിക്കല്‍ ആന്റ് ഓര്‍ത്തൊപീഡിക്ക് സര്‍ജന്മാരുടെ വാര്‍ഷീക മീറ്റിങ്ങില്‍ വെച്ചാണ് ഡോ.സെര്‍ജിയൊ ശസ്ത്രക്രിയയെകുറിച്ചു വിശദീകരിച്ചു.
അടുത്തവര്‍ഷം അവസാനത്തോടെ, അമേരിക്കയില്‍വെച്ചോ ചൈനയില്‍ വെച്ചോ, ഹെഡ് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നതിനാണ് ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഡോ.സെര്‍ജിയൊ പറഞ്ഞു.

നൂറു മെഡിക്കല്‍ പ്രൊഫഷണല്‍സ് ഉള്‍പ്പെടുന്ന സംഘം 36 മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തീയാക്കുമെന്നും 15 മില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ഹാര്‍ട്ട്്, കിഡ്‌നി, ലിവര്‍ തുടങ്ങിയ അവയവങ്ങള്‍ മാറ്റി വെയ്ക്കാനാകുമെങ്കില്‍ അതിസൂഷ്മമായ ശസ്ത്രക്രിയയിലൂടെ ശിരസ്സും മാറ്റിവെക്കാനാകുമെന്ന ന്യൂറോ സര്‍ജന്‍ അവകാശപ്പെട്ടു. നാല്‍പത്തിയഞ്ചുവര്‍ഷം മുമ്പു കുരങ്ങിന്റെ ശിരസ്സ് മാറ്റിവെക്കുന്നതിലും, ഈയിടെ എലിയുടെ ശിരസ്സ് മാറ്റിവെക്കുന്നതിലും വിജയിച്ചതാണ് മനുഷ്യ ശിരസ്സ് മാറ്റിവെക്കുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. ആദ്യമായ ഹൃദയംമാറ്റിവെച്ചപ്പോള്‍ ഉണ്ടായ എതിര്‍പ്പുകള്‍ ശിരസ് മാറ്റിവെക്കുന്നതിലും പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.

ശിരസ്സു പൂര്‍ണ്ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക