Image

എസ്‌.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്‌ കെ.കെ രാഹുലന്‍ അന്തരിച്ചു

Published on 13 June, 2011
എസ്‌.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്‌ കെ.കെ രാഹുലന്‍ അന്തരിച്ചു
കോഴിക്കോട്‌: മുന്‍ എസ്‌.എന്‍.ഡി.പി യോഗം പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. കെ.കെ രാഹുലന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതനായിരുന്ന രാഹുലന്‍ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്ന്‌ വൈകുന്നേരമാണ്‌ അന്തരിച്ചത്‌. ഡോ. സരോജയാണ്‌ ഭാര്യ. തൃശൂര്‍ സ്വദേശിയായ അദ്ദേഹം സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ്‌ അംഗമായും, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു. ഡോ. രാഹുലന്റെ നിര്യാണത്തില്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുശോചനം രേഖപ്പെടുത്തി.
എസ്‌.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്‌ കെ.കെ രാഹുലന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക