ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യ നായകനാകുന്ന 'കുഞ്ഞളിയന്' വെള്ളിയാഴ്ച കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി. ഇതിനു പുറമെ അഭിഷേക് ബച്ചന് നായകനാകുന്ന 'പ്ലയേഴ്സ്', മീര ജാസ്മിന് നായികയാവുന്ന 'മരുതാണി' എന്നീ ചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്. 'ത്രിഡി'യില്‍ ആവേശം കൊള്ളിക്കുന്ന 'ഡാര്‍ക്കസ്റ്റ് അവര്‍' എന്ന ചിത്രവും വെള്ളിയാഴ്ച നഗരത്തില്‍ പ്രദര്‍ശനത്തിനെത്തും.
തികച്ചും കോമഡിക്ക് പ്രാധാന്യം നല്കുന്ന 'കുഞ്ഞളിയന്' കൈരളിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്പികളായ സജി സുരേന്ദ്രന്, കൃഷ്ണ പൂജപ്പുര ടീമിന്റെതാണ് ഈ ചിത്രം. ജയസൂര്യക്ക് പുറമെ അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, വിജയരാഘവന്, ജഗദീഷ്, അശോകന് എന്നിവരും അഭിനയിക്കുന്നു.
മടിയനായ യുവാവിന്റെ കഥയാണ് കുഞ്ഞളിയന് പറയുന്നത്. ഭര്ത്താക്കന്മാരാല് അവഗണിക്കപ്പെട്ടുകഴിയുന്ന മൂന്നു സഹോദരിമാരുടെ ഏക സഹോദരന് ജയസൂര്യയാണ് ഈ വേഷത്തിലെത്തുന്നത്. പണക്കാരനാകുക എന്നതാണ് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യത്തോടെ അയാള്‍ സ്വദേശം വിട്ടെങ്കിലും ലക്ഷ്യം കൈവരിക്കാനാകാതെ മടങ്ങേണ്ടിവന്നു.
എന്നാല്‍ സുഹൃത്ത് (സുരാജ് വെഞ്ഞാറമ്മൂട്) പറഞ്ഞു പരത്തുന്നത് കുഞ്ഞളിയന് മടങ്ങിയത് കോടീശ്വരനായിട്ടാണെന്നാണ്. കുഞ്ഞളിയനെ നാട്ടുകാരും സഹോദരിമാരുടെ ഭര്ത്താക്കന്മാരും ചേര്‍ന്നു ആവേശത്തോടെ സ്വീകരിക്കുന്നു. ഒരു ക്ഷേത്രഉത്സവത്തിന് പത്തുലക്ഷം രൂപ സംഭാവന ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നതോടെ കഥയുടെ പിരിമുറുക്കം കൂടുന്നു. എം.ജി. ശ്രീകുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അഭിഷേക് ബച്ചന് നായകനും സോനംകപൂര്‍ നായികയുമാവുന്ന 'പ്ലയേഴ്സ്' കോര്ണേഷനിലാണ് റിലീസ് ചെയ്യുന്നത്. 2003ലെ ഹോളിവുഡ് ഹിറ്റ് ചിത്രമായ ഇറ്റാലിയന്‍ ജോബ് എന്നചിത്രത്തിന്റെ റീമേക്കാണ് ഇത്. ആക്ഷന്‍ ചിത്രമായ പ്ലയേഴ്സില്‍ ബിപാഷ ബസു, ബോബി ഡിയോള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അജാസ് മസ്താന് ആണ് സംവിധായകന്.
ത്രിഡി ചിത്രത്തിന്റെ പൂര്‍ണത കാണുന്ന ഡാര്‍ക്കസ്റ്റ് അവര്‍ ക്രൗണിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫാന്റസിക്കും ഫിക്ഷനും പ്രാധാന്യം കൊടുത്ത ചിത്രമാണിത്.ഏറെക്കാലത്തിനുശേഷം മീര ജാസ്മിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്നതാണ് 'മരുതാണി' എന്ന ചിത്രത്തിന്റെ പ്രത്യേകത. ഡോ. രാജശേഖരനാണ് നായകന്. ഗംഗയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.