Image

'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 23 June, 2015
'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)
കോഴിക്കോട്: ദില്ലിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിര്‍ഭയയുടെ ഓര്‍മ്മയില്‍ കുരുത്ത് പുതിയ സംഗീത ശില്പനാടകമായ 'ഇന്ത്യയുടെ മകള്‍' അരങ്ങേറി. പെണ്‍കുട്ടികള്‍ എന്ത് ധരിക്കണമെന്നും  അവര്‍ എവിടേക്ക് പോകണമെന്നും തീരുമാനിക്കാനുള്ള അവകാശത്തിനുമേല്‍  പുരുഷന്‍മാര്‍ നടത്തുന്ന കടന്നാക്രമണമാണ് ഇവിടെ സംഗീതശില്പ രൂപത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്; ഈ ഭൂമി അവര്‍ക്ക് കൂടിയുള്ളതാണെന്ന ഓര്‍മപ്പെടുത്തലും.

രാത്രി പുറത്തിറങ്ങിയതുകൊണ്ടല്ലെ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് പറഞ്ഞ് പാവം ഇരയാകുന്നവര്‍ക്ക് നേരെ ക്രൂശിക്കുന്ന സമൂഹമനസ്സ് ഇനിയും മാറേണ്ടിയിരിക്കുന്നുവെന്ന് 'ഇന്ത്യയുടെ മകള്‍' പറയുന്നു. 

ഞാറ്റുവേല ഉത്സവത്തിന്റെ ഭാഗമായാണ് ടൗണ്‍ഹാളില്‍ പരിപാടികള്‍ അരങ്ങേറിയത്. മനോജ് എം.നാരായണന്‍ സംവിധാനവും എം.എം.സജീന്ദ്രന്‍ രചനയും നിര്‍വ്വഹിച്ച 'ഇന്ത്യയുടെ മകള്‍' അനമ്യ, തുഷാര്‍ നടുവല്ലൂര്‍, അഖില്‍ സുന്ദര്‍, സ്മൃതി വി.ശശീധരന്‍ , ദിവിന്‍ ഘോഷ് തുടങ്ങിയവര്‍ വേഷമിട്ടു. കോട്ടക്കല്‍ മുരളി ഓര്‍ക്കസ്‌ട്രേഷനും, ഇ.എന്‍.ഗായത്രി ആലാപനവും നിര്‍വ്വഹിച്ചു.

'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)
'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)
'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)
'ഇന്ത്യയുടെ മകള്‍' തനിച്ചല്ല (ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക