Image

കാറ്റേ നീ വീശരുതിപ്പോള്‍ വീഴാറായി നില്‍ക്കുന്ന മേല്‍ക്കൂരയുണ്ടിവിടെ

ബഷീര്‍ അഹമ്മദ് Published on 26 June, 2015
കാറ്റേ നീ വീശരുതിപ്പോള്‍ വീഴാറായി നില്‍ക്കുന്ന മേല്‍ക്കൂരയുണ്ടിവിടെ
കോഴിക്കോട്:  കഴിഞ്ഞ ദിവസങ്ങളില്‍ തീരത്ത് വീശിയടിച്ച കാറ്റ് ഏറെ നാശം വിതച്ചാണ് കടന്നുപോയത്. കടപ്പുറം കാണാനെത്തുന്നവര്‍ക്ക് ഇരുന്ന് വിശ്രമിക്കാന്‍ നിര്‍മിച്ച അലങ്കാരമന്ദിരത്തിന്റെ മേല്‍ക്കൂരയുടെ തകരഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. കംഫര്‍ട് സ്റ്റേഷന്റെയും ശുചിമുറിയുടെയും മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നിരിക്കയാണ്. 

തകര്‍ന്ന ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ താഴെ പതിക്കുമ്പോള്‍ ദേഹത്ത് തട്ടിയാല്‍ മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. ഉപ്പുകാറ്റേറ്റ്  പല മേല്‍ക്കൂരയും ദ്രവിച്ചതാണ് കാറ്റില്‍ ഇവ തകരാന്‍ കാരണമാകുന്നത്. ഇതിന്റെ ചുമതലയുള്ള ഡിറ്റിപിസി ഇവയൊന്നും കാണാത്ത ഭാവത്തിലാണ്. പലപ്പോഴും ദുരന്തങ്ങള്‍ സംഭവിച്ച് കഴിഞ്ഞാലെ നാം മുന്‍കരുതലുമായി രംഗത്തെത്താറുളളൂ. വരാനിരിക്കുന്നവയും നമ്മുടെ കണ്ണ് തുറപ്പിക്കുന്നതിനുമുമ്പ് കണ്ണൊന്ന് തുറന്നു നോക്കാന്‍ തയ്യാറായാല്‍ ചിലപ്പോള്‍ ഒരു ദുരന്തം നമുക്ക് തടയാന്‍ കഴിഞ്ഞേക്കാം.


കാറ്റേ നീ വീശരുതിപ്പോള്‍ വീഴാറായി നില്‍ക്കുന്ന മേല്‍ക്കൂരയുണ്ടിവിടെകാറ്റേ നീ വീശരുതിപ്പോള്‍ വീഴാറായി നില്‍ക്കുന്ന മേല്‍ക്കൂരയുണ്ടിവിടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക