പൊരിച്ച കോഴിയും ചപ്പാത്തിയും (കവിത: ഷാജന്‍ ആനിത്തോട്ടം)
AMERICA
26-Jun-2015
AMERICA
26-Jun-2015

ഉണ്ടുകൊണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നു
ഊണിനിനി ചോറുവേണ്ട, മോരു വേണ്ട
ഉണക്കച്ചപ്പാത്തി തന്നെ ഊര്‍ജ്ജദായിനി
ഉത്തരവുടനിറങ്ങി, അടുക്കളക്കാരി കുടുങ്ങി
ഊണിനിനി ചോറുവേണ്ട, മോരു വേണ്ട
ഉണക്കച്ചപ്പാത്തി തന്നെ ഊര്‍ജ്ജദായിനി
ഉത്തരവുടനിറങ്ങി, അടുക്കളക്കാരി കുടുങ്ങി
കാലത്ത് വായ കഴുകിയാലുടന്‍ ചപ്പാത്തി
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുച്ചയ്‌ക്കും ചപ്പാത്തി
കഞ്ഞിമോന്തിയിരുന്നന്തിയ്‌ക്കുമിപ്പോള്‍ ചപ്പാത്തി
കഞ്ഞിക്കലങ്ങള്‍ ചപ്പാത്തിലെറിഞ്ഞാ ചപ്പാണ്ടി*
നാലുനേരം വെട്ടിവിഴുങ്ങിയ നായരാകെ മാറി
നാരുള്ള ഭക്ഷണം മാത്രമേ തിന്നുവെന്നായി
നല്ലകാര്യം, പൊണ്ണത്തടി കുറയട്ടെയെന്ന് നാട്ടുകാര്‍
`നാരായണനെ' വിളിച്ചു കരഞ്ഞയാള്‍ തന്‍ നാരി
ചന്തയ്‌ക്കുപോയ നാളിലന്നാ പരസ്യമയാള്‍ കണ്ടു
`ചിക്കന്‍ പൊരിച്ചതും ചപ്പാത്തി'യുമൊപ്പം തിന്നു
ചിത്തമിളകി, അപ്പോള്‍ത്തന്നെ കല്‍പിച്ചു
ചപ്പാത്തിയും **കുക്കുടവുമെന്നുമിനി, വിരണ്ടു സഹധര്‍മ്മിണി.
-------------------
* ചപ്പാണ്ടി = വിഡ്ഡി
**കുക്കുടം= കോഴി

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments