സുല്ത്താന് സലാം ! (കവിത: ഷാജന്‍ ആനിത്തോട്ടം)
AMERICA
04-Jul-2015
AMERICA
04-Jul-2015

ജീവിതം യൗവ്വനതീക്ഷണവും
ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തില്‍
ന്റുപ്പൂപ്പായെ ഞാനോര്‍ക്കുന്നു....
ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തില്‍
ന്റുപ്പൂപ്പായെ ഞാനോര്‍ക്കുന്നു....
എല്ലാ സുന്ദരികളിലും അങ്ങയുടെ സാറാമ്മയെ ഞാന്‍ കാണുന്നു
ആടുകളെല്ലാം പാത്തുമ്മായ്‌ക്കുള്ളത്
ഓരോ പൊന്‍കുരിശും അങ്ങയുടെ തോമയെ ഓര്‍മ്മിപ്പിക്കുന്നു
കാലുവാരികളുടെ ഇക്കാലത്തും ആനവാരികള്‍ ഒട്ടേറെ
എട്ടുകാലി മമ്മൂഞ്ഞുമാര്‍ ഞാഞ്ഞൂലുകളേപ്പോലെമ്പാടുമുണ്ട്
സ്ഥലത്തിപ്പോള്‍ ഒരുപാട് ദിവ്യന്മാര്‍
പ്രിയപ്പെട്ട ഉപ്പൂപ്പാ,
കഥാപ്രപഞ്ചത്തേയ്‌ക്ക്
കഥകളുടെ മാന്ത്രികലോകത്തേയ്‌ക്ക്
സ്വപ്‌നങ്ങളുടെ ചിറകിലേറ്റി
അദൃശ്യനായി അവിടുന്നെന്ന നയിച്ച
കണ്ടുമുട്ടിയില്ലെങ്കിലും കനവില്‍ ഞാനങ്ങയെ കാണുന്നു
ഓരോ ജൂലൈ അഞ്ചും നെഞ്ചിലെയോര്‍മ്മപ്പെടുത്തലാവുന്നു
മന്വന്തരങ്ങള്‍ കഴിഞ്ഞാലും മറയാതിരിക്കട്ടെ സ്‌മരണകള്‍
ജ്വലിക്കട്ടെ ഓര്‍മ്മകള്‍...
ബേപ്പൂര്‍ സുല്‍ത്താന്‍,
അങ്ങേയ്‌ക്കെന്റെ ഹൃദയം നിറഞ്ഞ സലാം!
*** *** *** ***
* ജൂലൈ അഞ്ച് - വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments