Image

സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ആക്ഷേപം; ഹിന്ദുക്കള്‍ക്കും കത്തോലിക്കര്‍ക്കും പ്രതിഷേധം

Published on 08 January, 2012
സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ആക്ഷേപം; ഹിന്ദുക്കള്‍ക്കും കത്തോലിക്കര്‍ക്കും പ്രതിഷേധം
ന്യൂയോര്‍ക്ക്‌: പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായ റിക്ക്‌ സാന്റോറം (പെന്‍സില്‍വേനിയ മുന്‍ സെനറ്റര്‍), ജോണ്‍ ഹണ്ട്‌സ്‌മാന്‍ (യൂട്ടാ മുന്‍ ഗവര്‍ണര്‍) എന്നിവരുടെ മതവിശ്വാസത്തെച്ചൊല്ലിയുള്ള വിമര്‍ശനത്തിനെതിരേ കത്തോലിക്കരും ഹിന്ദുക്കളും രംഗത്ത്‌.

കത്തോലിക്കനായ റിക്ക്‌ സാന്റോറം എട്ട്‌ വോട്ടിനാണ്‌ അയോവ കോക്കസില്‍ മൊര്‍മണ്‍ മതവിശ്വാസിയായ മിറ്റ്‌ റോംനിയോട്‌ തോറ്റത്‌. എങ്കിലും ഇനിയുള്ള പ്രൈമറികളില്‍ സാന്റോറം വിജയം കണ്ടെത്തുകയും റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്‌തുകൂടായ്‌കയില്ലെന്ന്‌ ചിലരെങ്കിലും കരുതുന്നു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഏറെ പക്വത പ്രകടിപ്പിച്ച ഹണ്ട്‌സ്‌മാനും മോര്‍മണ്‍ വിശ്വാസിയാണ്‌. മോര്‍മണ്‍ വിശ്വാസികള്‍ ക്രിത്യനികളല്ലെന്നാണു പൊതുവെ കരുതപ്പെടുന്നത്‌. പതിനെട്ടാം നൂറ്റാണ്ടില്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ജോസഫ്‌ എന്ന വ്യക്തി പ്രവാചകനാണെന്നവകാശപ്പെട്ട്‌ സ്ഥാപിച്ച മതമാണ്‌ മോര്‍മണിസം. പല ഭാര്യമാരെ ഒരേസമയം സ്വീകരിക്കാമെന്നതാണ്‌ ഈ മതത്തിന്റെ പ്രത്യേകതയായി കരുതപ്പെടുന്നത്‌. റോംനിയടക്കമുള്ള ഇപ്പോഴത്തെ മിക്ക മോര്‍മണ്‍ വിശ്വാസികളും ബഹുഭാര്യാത്വത്തില്‍ വിശ്വസിക്കുന്നവരല്ല. ബഹുഭാര്യാത്വം (പോളിഗാമി) അമേരിക്കയില്‍ നിയമവിരുദ്ധമാണുതാനും.

ഇന്ത്യക്കാരിയായ ബാലിക ആഷാ ഭാരതിയെ ഹണ്ട്‌സ്‌മാന്‍ ദത്തെടുത്തിരുന്നു. ആ കുട്ടിയെ ഹിന്ദുവായി തന്നെയാണ്‌ വളര്‍ത്തുന്നതും. ഹൈന്ദവ ആചാരപ്രകാരം തിലകം ചാര്‍ത്തി നില്‍ക്കുന്ന ആഷാ ഭാരതിക്കൊപ്പം ഹണ്ട്‌സ്‌മാന്‍ നില്‍ക്കുന്നത്‌ ഉപയോഗിച്ചാണ്‌ ഹണ്ട്‌സ്‌മാനെതിരേ പരസ്യ വീഡിയോ തയാറാക്കിയിരിക്കുന്നത്‌. യഥാര്‍ത്ഥ വിശ്വാസിയല്ല ഹണ്ട്‌സ്‌മാന്‍ എന്നു വീഡിയോയില്‍ പറയുന്നു. എന്‍.എച്ച്‌ ലിബര്‍ട്ടി ഫോര്‍ പോള്‍ എന്ന സംഘടനയുടെ പേരിലാണ്‌ പരസ്യം. അയോവയില്‍ മൂന്നാംസ്ഥാനത്തുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി റോണ്‍ പോളിന്റെ അനുചരരെന്ന നിലയിലാണ്‌ പരസ്യം യൂടൂബില്‍ പുറത്തുവിട്ടിരിക്കുന്നത്‌. എന്നാല്‍ പരസ്യവുമായി തങ്ങള്‍ക്ക്‌ ഒരു ബന്ധവുമില്ലെന്ന്‌ റോണ്‍പോള്‍ കാമ്പയിന്‍ വക്താവ്‌ പറഞ്ഞു.

പരസ്യത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു. ഇത്‌ വര്‍ഗ്ഗീയതയും, മതപരമായ അസഹിഷ്‌ണുതയും, രാഷ്‌ട്രീയത്തില്‍ അനുവദനീയമായ എല്ലാ കാര്യങ്ങളുടേയും ലംഘനവുമാണെന്ന്‌ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ സുഹാഗ്‌ ശുക്ല പറഞ്ഞു. ഹണ്ട്‌സ്‌മാനെ ആക്ഷേപിക്കുന്നതിനുപകരം അഭിനന്ദിക്കുകയായിരുന്നു വേണ്ടത്‌. ദത്തു പുത്രിയെ ഹിന്ദുവായി തന്നെ വളര്‍ത്താന്‍ വിശാലമനസ്‌കത കാണിച്ചത്‌ ചെറുതായി കാണാനാവില്ല-ശുക്ല പറഞ്ഞു.

ഹണ്ട്‌സ്‌മാന്റെ പുത്രി അബി ഹണ്ട്‌സ്‌മാനും പരസ്യത്തെ അപലപിച്ചു.  ഹണ്ട്‌സ്‌മാന്‍ ഏഴുമക്കളുണ്ട്‌. അതില്‍ രണ്ടു പേര്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ദത്തെടുത്തവരാണ്‌.

സാന്റോറത്തിന്റെ മുന്നേറ്റത്തില്‍ ഇടതുപക്ഷം പൊതുവെ ആശങ്ക പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ഒരുപക്ഷെ സാന്റോറം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകുകയും, പ്രസിഡന്റ്‌ ഒബാമയെ തോല്‍പ്പിക്കുകയും (അതിനു സാധ്യത കുറവാണെന്നാണ്‌ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. പുതുതായി രണ്ടു ലക്ഷം പേര്‍ക്ക്‌ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ജോലി ലഭിച്ചതും ഫെഡറല്‍ ജോലിക്കാര്‍ക്ക്‌ ഒബാമ ശമ്പള വര്‍ധനവ്‌ ശുപാര്‍ശ ചെയ്‌തതും അതിന്റെ സൂചനകള്‍) ചെയ്‌തേക്കാമെന്ന ഭീതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ വിമര്‍ശനം ശക്തിപ്പെട്ടത്‌. ഇതിനെതിരേ കാത്തലിക്‌ ലീഗ്‌ പ്രസിഡന്റ്‌ ബില്‍ ഡോണോഹൂ എതിര്‍ പ്രസ്‌താവനയുമായി രംഗത്തുണ്ട്‌.

ഗര്‍ഭച്ഛിദ്രം, കുടുംബാസൂത്രണം എന്നിവയില്‍ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്‌ പോര എന്നു വിശ്വസിക്കുന്നയാളാണ്‌ സാന്റോറം എന്ന്‌ ഒരു വിമര്‍ശകന്‍ എഴുതി. നിങ്ങളുടെ ഗര്‍ഭനിരോധന മാര്‍ഗ്ഗം തേടി സാന്റോറം വരുന്നു എന്നാണ്‌ സലോണില്‍ ഒരു റിപ്പോര്‍ട്ടര്‍ എഴുതിയത്‌. അര്‍ധരാത്രയായിരിക്കും അതെന്ന്‌ ഡൊണോഹുവിന്റെ കമന്റ്‌.

റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെ വക്താവ്‌, കോക്കസ്‌ വിജയത്തിന്‌ എട്ടുവോട്ട്‌ അരികെ എത്തിയെന്നത്‌ ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്ന്‌ സലോണില്‍ തന്നെ ലിന്‍ഡാ ഹര്‍ഷ്‌മാന്‍ എഴുതി. വൈറ്റ്‌ ഹൗസിലേക്ക്‌ സാസ്റ്റോറം എത്തിയാല്‍ നിര്‍ബന്ധമായുള്ള ചാസ്റ്റിറ്റി ബല്‍റ്റിനു വേണ്ടി ബജറ്റ്‌ തുക തേടിയേക്കാമെന്ന്‌ ഡൊണോഹുവിന്റെ മറുപടി.

ഹണ്ട്‌സ്‌മാനെതിരായ പരസ്യത്തില്‍ അദ്ദേഹത്തിന്റെ അമേരിക്കന്‍ മൂല്യങ്ങള്‍ ചോദ്യം ചെയ്യുന്നതിനു പുറമെ ചൈനീസ്‌ ഭാഷ മന്‍ഡാറിന്‍ സംസാരിക്കാനുള്ള കഴിവിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. ചൈനാ ജോണ്‍, മഞ്ചൂറിയന്‍ സ്ഥാനാര്‍ത്ഥി എന്നൊക്കെയാണ്‌ പരസ്യത്തില്‍ പരാമര്‍ശങ്ങള്‍.

HAF Strongly Condemns Anti-Huntsman Political Ad

Washington, D.C. (January 6, 2012) --  The Hindu American Foundation (HAF) strongly condemned a new political advertisement criticizing Republic presidential candidate, Governor Jon Huntsman.  The ad, which repeatedly questions Gov. Huntsman’s “American values,” makes frequent reference to his ability to speak fluent Mandarin and describes him as “China Jon” and the “Manchurian Candidate.”  
 
The Foundation was especially appalled by the ad’s reference to Hunstman’s adopted Indian daughter, Asha Bharati, who is being raised in her native Hindu faith, insinuating that he does not share American values and is not a “man of faith.” Gov. Huntsman, who is a practicing Mormon, is seen in the ad with his daughter wearing a tika, or sacred mark associated with the divine and commonly worn during Hindu ceremonies.
 
”This deplorable ad is blatantly racist and religiously intolerant, and crosses all lines of acceptable political discourse,” said Suhag Shukla, Esq., HAF’s Managing Director and Legal Counsel.  “Instead of vilifying Governor Hunstman, he should be applauded for being open minded enough to raise his adopted daughter as a Hindu.”
 
The advertisement, which was posted on You Tube earlier this week, was purportedly produced by NHLiberty4Paul, a group of supporters of Republican presidential candidate Ron Paul.  While it is unclear whether this group has any connection to the Ron Paul campaign, his campaign spokesman Jesse Benton came out on Friday to condemn the ad, describing it as “disgusting” and requesting that it be removed “immediately.”  
 
Jon Huntsman’s daughter Abby Hunstman Livingston also spoke out against the ad, calling it “vile,” and expressing concern that her sisters were mentioned in the ad.  The Huntsmans have seven children, two of which have been adopted from India and China.  
 
“To attack a candidate’s family, particularly his young daughters, is completely unacceptable and should be denounced by all Americans,” said Samir Kalra, Esq., HAF Director and Senior Fellow for Human Rights.

SANTORUM’S CATHOLICISM ATTACKED

Catholic League president Bill Donohue comments on recent attacks on presidential candidate Rick Santorum’s religion:

 
Rick Santorum is deserving of closer scrutiny now that he is a top contender for the Republican nomination, but this does not justify either misrepresenting, or attacking, his faith.
 
John Gehring of Faith in Public Life fails to distinguish between the official teachings of the Catholic Church and the expressed opinions of some Church leaders, thus allowing him to paint Santorum as out of step with his religion. How interesting. Gehring works for an organization that receives approximately a quarter of its money from George Soros. Need I say more? So discount this guy.
 
Santorum has also been attacked by Steve Kornacki at Salon for his “Catholic-infused opposition to abortion.” It may come as a shock to Kornacki that the late Christopher Hitchens was also pro-life, and that Nat Hentoff is proudly pro-life today. Their atheism hardly accounts for their understanding of Biology 101.
 
The blogsite Huffpost Hill says, “Santorum thinks the Catholic Church isn’t conservative enough, which is kind of like thinking Megadeth doesn’t thrash hard enough.” Guess that means Santorum is a very Catholic kind of guy (Megadeth is a heavy metal band—I had to look it up). Should Santorum therefore be disqualified? Irin Carmon at Salon no doubt thinks so: “Rick Santorum is coming for your contraception.” Probably around midnight.
 
Linda Hirshman, also at Salon, is having a stroke: “That an advocate of legislating strict Roman Catholic sexual doctrine came within eight votes of winning…warrants attention.” Yeah, if this Catholic makes it to the White House, he’ll seek stimulus money for mandatory chastity belts.
 
Let’s face it, the left want a religious test for president—they want to exclude all religious candidates. Which explains their love affair with Obama.

സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ആക്ഷേപം; ഹിന്ദുക്കള്‍ക്കും കത്തോലിക്കര്‍ക്കും പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക