Image

മതം (ഖലീല്‍ജിബ്രാന്‍-ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌)

Published on 11 July, 2015
മതം (ഖലീല്‍ജിബ്രാന്‍-ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌)
ഒരുവൃദ്ധനായ പുരോഹിതന്‍ പറഞ്ഞു മതത്തെക്കുറിച്ച്‌
ഞങ്ങളോട്‌ സംസാരിച്ചാലും. അപ്പോള്‍അയാള്‍ പറഞ്ഞു, ഇന്നീദിവസം മറ്റെന്തു സംസാരിക്കും?
കൈകള്‍കല്ലുകളെ നുറുക്കുമ്പോഴും നെയ്‌ത്തറികളില്‍ നെയ്യുമ്പോഴും,
എല്ലായ്‌പോഴും ആശ്ചര്യവും ആകസ്‌മികത്വവും ആത്‌മാവില്‍ ജനിപ്പിക്കുന്ന,
എന്നാല്‍ കര്‍മ്മമോ പ്രതിഫലനവുമോ ഇല്ലാത്ത, കര്‍മ്മവും പ്രതിഫലനവുമല്ലെമതമെന്നത്‌?
ആര്‍ക്ക്‌ അവന്റെ വിശ്വാസത്തെ പ്രവര്‍ത്തികളില്‍ നിന്ന്‌വേര്‍തിരിക്കാനാവും
അല്ലെങ്കില്‍അവന്റെഅഭിമതത്തെ ജീവിതവൃത്തിയില്‍ നിന്ന്‌വേര്‍തിരിക്കാനാവും.
ഇത്‌ദൈവത്തിന്‌ ഇതെനിക്ക്‌, ഇതെന്റെ ആത്‌മാവിന്‌, ഇതെന്റെ ശരീരത്തിന്‌ എന്ന്‌
പറഞ്ഞ്‌ആര്‍ക്ക്‌അവന്റെസമയത്തെ അവന്റെമുന്നില്‍ നിരത്താന്‍ കഴിയും.
സമയംഎന്ന്‌ പറയുന്നത്‌, സ്വയത്തില്‍ നിന്ന്‌സ്വയത്തിലേക്ക്‌,
ശൂന്യതയിലൂടെ അടിച്ചുപോകുന്ന ചിറകുകളാണ്‌
ധര്‍മ്മനീതിയെ ധരിക്കുന്നതൊഴിച്ച്‌ ഏതു നല്ല വസ്ര്‌തം ധരിക്കുന്നവനും നഗ്‌ന്ദനായിരിക്കട്ടെ
കാറ്റോസൂര്യനോ അവന്റെ ചര്‍മ്മത്തില്‍ ഒരുസുഷിരങ്ങളുംഉണ്ടാക്കുകയില്ല.
ഏതൊരുത്തനാണോ അവന്റെ പെരുമാറ്റത്തെ ധര്‍മ്മശാസ്‌ത്രംകൊണ്ട്‌
നിര്‍വചിക്കുന്നത്‌, അവന്‍ അവന്റെ പാടുന്ന കിളിയെകൂട്ടിലടയ്‌കുകയാണ്‌.
സ്വതന്ത്രമായ സംഗീതം അഴികളിലൂടെയും കമ്പിവലകളില്‍ കൂടിയുമല്ല പുറത്തേക്ക്‌ നിര്‍ഗ്ഗളിക്കുന്നത്‌.
തുറക്കാനും അടയ്‌ക്കാനും കഴിയുന്ന ഒരുജാലകത്തെ ആരാധിക്കുന്നവന്‍
പ്രഭാതത്തില്‍ നിന്ന്‌ പ്രഭാതത്തിലേയ്‌ക്ക്‌ജാലകപ്പടിയുള്ളഅവന്റെആത്‌മാവ്‌
വസിക്കുന്ന വാസസ്ഥലത്തെ സന്ദര്‍ശിച്ചുകാണില്ല.
നിന്റെദൈനദിന ജീവിതമാണ്‌ നിന്റെ ക്ഷേത്രവുംമതവും.
നീ അതിലേക്ക്‌ പ്രവേശിക്കുമ്പോള്‍ നീ നിനക്കുള്ളതെല്ലാം എടുത്തുകൊള്ളുക;
നിന്റെകലപ്പയും, ഉലയും, കൊട്ടുവടിയുംഅതുപോലെവീണയും;
നിന്റെ ആവശ്യത്തിനായി നിര്‍മ്മിച്ച സാധനങ്ങളും അതുപോലെ നിന്റെ ആനന്ദത്തിനായും.
എന്തുകൊണ്ടെന്നാല്‍ നിന്റദിവാസ്‌പനങ്ങളില്‍ നീ നേടിയതില്‍കൂടുതല്‍ ഉയരാന്‍ കഴിയില്ല
അതുപോലെ നിന്റെ പരാജയങ്ങളെക്കാള്‍ താഴെ പോകാനും കഴിയില്ല.
നീ എല്ലാവരേയും കൂടെ കൊണ്ടുപൊയ്‌ക്കെള്ളുക. എന്തുകൊണ്ടെന്നാല്‍
ആരാധനയില്‍ നിനക്ക്‌ അവരുടെ പ്രത്യാശയ്‌ക്ക്‌മുകളില്‍
പറക്കാനാവില്ലഅതുപോലെഅവരുടെനൈരാശ്യങ്ങളെക്കാള്‍താഴെആവാനും കഴിയില്ല.
എന്നുമാത്രമല്ല നീ ചിന്തിക്കുന്നതുപോലെദൈവംകടങ്കഥകള്‍ക്ക്‌ഉത്തരം നല്‍കുന്നവനുമല്ല.
എന്നാല്‍ നീ നിന്നിലേക്കുംകൂടാതെ നിന്റെ കുഞ്ഞുങ്ങളേയും നോക്കുകില്‍
അവന്‍ അവരോടൊപ്പംകളിയ്‌ക്കുന്നത്‌ കാണാന്‍ കഴിയും.
നീ ആകാശത്തിലേക്ക്‌ നോക്കുന്നുവെങ്കില്‍ അവന്‍ മേഘത്തില്‍ നടക്കുന്നതും,
മിന്നല്‍പ്പിണരുകളിലും താഴേക്ക്‌ പെയ്‌തെറങ്ങുന്ന മഴയിലും
അവന്റെ നീണ്ട കരങ്ങളേയും കാണാന്‍ കഴിയും.

Religion (Khalil Gibran)

And an old priest said, “Speak to us of Religion.” And he said:
Have I spoken this day of aught else?
Is not religion all deeds and all reflection,
And that which is neither deed nor reflection, but a wonder and a surprise ever springing in the soul, even while the hands hew the stone or tend the loom?
Who can separate his faith from his actions, or his belief from his occupations?
Who can spread his hours before him, saying, “This for God and this for myself; This for my soul, and this other for my body?”
All your hours are wings that beat through space from self to self.
He who wears his morality but as his best garment were better naked.
The wind and the sun will tear no holes in his skin.
And he who defines his conduct by ethics imprisons his song-bird in a cage.
The freest song comes not through bars and wires.
And he to whom worshipping is a window, to open but also to shut, has not yet visited the house of his soul whose windows are from dawn to dawn.
Your daily life is your temple and your religion.
Whenever you enter into it take with you your all.
Take the plough and the forge and the mallet and the lute,
The things you have fashioned in necessity or for delight.
For in reverie you cannot rise above your achievements nor fall lower than your failures.
And take with you all men:
For in adoration you cannot fly higher than their hopes nor humble yourself lower than their despair.
And if you would know God be not therefore a solver of riddles.
Rather look about you and you shall see Him playing with your children.
And look into space; you shall see Him walking in the cloud, outstretching His arms in the lightning and descending in rain.

You shall see Him smiling in flowers, then rising and waving His hands in trees.

മതം (ഖലീല്‍ജിബ്രാന്‍-ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
andrew 2015-07-12 12:31:27

Khalil Gibran's poems attracted me during the times of my growing pains. The following are few of them. His words are deep with lot of inspiration and wisdom, his transformation from a christian born to universalism even with the influence of islam and sufis's mysticism, he was a seeker of truth, a teacher, nature's 'Agni' was in him always, his words came from his heart and so stirred oceans of thought and drenched me like a rain in the summer spreading a lot of fragrance.

Here are examples from this poem- religion:

' god be not there to solve your riddles'

'' your daily life is your temple and religion”

and to me, attitude; Your attitude in the preset is your religion.


Thanks again Mr.Puthenkurish

വായനക്കാരൻ 2015-07-12 07:49:52
അവൻ പുഷ്പങ്ങളിൽ പുഞ്ചിരിക്കുന്നത് നീ കാണും, എന്നിട്ട് ഉയർന്ന് മരങ്ങളിൽ അവന്റെ കരങ്ങൾ വീശുന്നതും.
Anthappan 2015-07-13 07:52:20

“And if you would know God be not therefore a solver of riddles.
Rather look about you and you shall see Him playing with your children.
And look into space; you shall see Him walking in the cloud,

Outstretching His arms in the lightning and descending in rain.
You shall see Him smiling in flowers, then rising and waving His hands in trees.”

 Religion has created a god which (It is a thing) would solve the problems of mankind.  Religion and its creators cannot go any further and show that the god they are looking for is reflected within, without, and everywhere.  Once, religion does that, they lose the grip on it and their Kingdom implode so they keep on confusing the people. (I don’t know what happened to SchCast and Matthulla)  God is defined in relation to the material things and the how the problems (riddles) are solved.  If we cannot see the creative power everywhere then the search for god is futile.  Khalil Gibran said it in plain language and G. Puthenkurish has translated it in Malayalam and made it east for the Malayalam readers.  Even though the god we are searching is alive in us, in others and everywhere, we are lost in confusion created by the religion.  So poets keep writing and focus on truth  and, as Jesus said, ‘If anyone will not welcome you or listen to your words, leave that home or town and shake the dust off your feet.   (Mathew 10:14)


SchCast 2015-07-13 08:43:58
It does not matter Anthappan what your argument is; Jesus is God. He is the same today, tomorrow, and always.  Hindus hiding in the mask and trying to tarnish the image of Christianity.  There are millions of Christians believe that Jesus is God and my advice is accept Jesus and God and have salvation.  Religion is here to stay and Anthappan and Andrew cannot do anything about it.  
വയലാർ 2015-07-13 09:03:26
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി 
മണ്ണ് പങ്കു വച്ചു മനസ്സ് പങ്കു വച്ച് (മനുഷ്യൻ)
ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ഇന്ത്യ ഭ്രാന്താലയമായി 
ആയിരമായിരം മാനവ ഹൃദയങ്ങൾ 
ആയുധപുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു 
സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളോരാവ്താരങ്ങളെവിടെ ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു 
Anthappan 2015-07-13 10:48:23

The Bible and its guardians, Religion says that ‘wages of sin is death’ and the only person who advocated a second chance for criminals was Jesus.  And, if he was a man without mind and body he would have ended up as a dead god most of the religion is trying to promote.  I challenge all the people those who are completely engrossed in religion and God to come out and debate on it.  I like the religion of Obama; Do you?  

Washington (CNN) President Barack Obama commuted the prison sentences of 46 drug offenders, saying in a video posted online Monday that the men and women were not "hardened criminals" and their punishments didn't match the crimes they committed.

Obama said the move was part of his larger attempt to reform the criminal justice system, including reviewing sentencing laws and reducing punishments for non-violent crimes.

"I believe that at its heart, America is a nation of second chances, and I believe these folks deserve their second chance," Obama said in the video.

The move brings the number of Obama's commutations to nearly 90. Most of those have been for federal prisoners incarcerated for drug offenses, who under current sentencing guidelines would have already finished serving time in prison.

The White House on Monday posted a letter Obama wrote to one of the prisoners whose sentence was commuted.

"I am granting your application because you have demonstrated the potential to turn your life around," Obama wrote. "Now it is up to you to make the most of this opportunity. It will not be easy, and you will confront many who doubt people with criminal records can change. Perhaps even you are unsure of how you will adjust to your new circumstances. But remember that you have the capacity to make good choices."

JEJI 2015-07-13 17:10:10
അനശ്വരനായ വയലാർ, എത്ര അർത്ഥവത്തായ വരികൾ. ചെവി ഉള്ളവൻ കേള്കട്ടെ. വരും തലമുറയെ എങ്കിലും ഇതിന്റെ അർഥം മനസ്സിലാക്കിയെങ്ങിൽ !
andrew 2015-07-13 19:43:10

RELIGION : its chains are getting hard and thick. Its balls that are tied to the legs of the faith-fools are getting bigger and heavier. But for the foolish faithful it is a comfort zone for them. They are like those prisoners in France, they were freed by the revolutionaries, but by nightfall they all came back to seek shelter in their prison cells.

Don't waste time trying to free any of them. Let them live in the prison walls of religion and die into the emptiness. I am for those people who still have some parts of brain which is free and not poisoned. Yes ! You can hope and change yourself and break your chains and balls and walk free.

Those who are lame – get up and walk forward.

Those who are sad - throw your sadness and start laughing.

Those who are tortured- walk away from the torturer and enjoy your life.

Those who weep - wipe out your tears and start smiling.

There is no redeemer out there to save you. You are and you alone is your redeemer.

Be a lamp and darkness around you will disappear.

You can be a lamb, but do not follow lions.

You can be a lion too, but do not kill because you have the power.

You can be a rain, but don't flood; but be gentle so that you can nourish all.

You can be a rainbow up above, but don't be proud of being high and beautiful, but spread happiness.

All you have to do is ignore the hyenas that howl religion and god. They are howling to find out where you are and you will be their next meal.

Be a hero, not a victim or a follower of some ignorant selfish so called leaders. They are calling you to follow them not for your good, but to keep their victim close to them.

You are just a fat cow for them. Then you know your fate...............

yes, they will be out there spitting, fire and hatred in the name of some unseen god as long as you are stubborn to remain as an idiot.

നാരദർ 2015-07-13 21:02:05
 മാത്തുള്ള അച്ചന്മാരുടെ കപ്പേളക്കുള്ളിൽ ഒളിച്ചിരിക്കാതെ പുറത്തേക്ക് വരണം. അന്തപ്പനും അന്ത്രയോസും വെളിച്ചപ്പാട്തുള്ളി തുടങ്ങിയിട്ടുണ്ട്.  എത്ര നാൾ ഒളിവിലിരിക്കും
JOHNY KUTTY 2015-07-14 11:26:06
അല്ലയോ നാരദരെ അങ്ങ് എല്ലാം അറിയുന്നവൻ ആണ് എന്ന് മനസ്സിലായി. SchCast, "യേശു ദൈവം ആണ്, ഹിന്ദുകൾ ഒളിച്ചിരിക്കുന്നു" ഇതെല്ലാം വേറെ ഏതോ ഒരു കമന്റ് എഴുത്ത് കാരന്റെ പ്രയോഗം ആണല്ലോ. അന്ധമായ ഒരു ക്രിസ്ത്യൻ ‘ഫാൻ’ ആയ അദ്ദേഹം ഇപ്പോൾ അവധിയിൽ ആണെന്നാണ് വെപ്പ്. അത് താങ്കള് ആവാതിരിക്കട്ടെ. യേശു ദൈവം ആണെന്ന് ബൈബിളിൽ ഒന്നോ രണ്ടോ വാചകത്തിൽ മാത്രം ആണ് വായിച്ചെടുക്കുവാൻ കഴിയുന്നത്. എന്നാൽ മനുഷ്യ പുത്രൻ എന്ന് യേശു തന്നെ 80 ഇൽ പരം പ്രാവശ്യം പറയുന്നതായി കാണാം. യേശു ദൈവമോ ദൈവ പുത്രനോ മനുഷ്യ പുത്രനോ എന്ന് ഓരോരുതരും അവരവർകു ഇഷ്ടം പോലെ തീരുമാനിക്കട്ടെ. എല്ലാ മതത്തിലും ഉള്ള നന്മ മാത്രം ഉൾക്കൊണ്ട്, തിന്മയെ അതിന്റെ മതം നോക്കാതെ തള്ളിക്കൊണ്ട് നല്ല അയല്കാരനായി പരസപരം കലഹികാതെ നമുക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിൽ അതായിരിക്കും യേശുവിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം. അല്ലാതെ പള്ളി കുറെ പൊക്കി പണിതു ഇറ്റലിയൻ മാർബിൾ പതിച്ചു ആഡംബര കാറിൽ ഉരുചുറ്റി മടിശീലയുടെ കനം നോക്കി മാത്രം അനുഗ്രഹം ചൊരിയുന്നവരെ കണ്ടാൽ യേശു ആ ചാട്ടവാർ തീര്ച്ചയായും വീണ്ടും എടുക്കും
ശകുനി 2015-07-14 12:19:33
അല്ലെങ്കിലും കുളം കലക്കലാണല്ലോ നാരദരുടെ പരിപാടി.  ആ പാവം മാത്തുള്ള നിരീശ്വര വാദികളുടെ മർദ്ദനം ഏറ്റ് എവിടെയോ എഴുന്നേല്ക്കാൻ വയ്യാതെ കിടപ്പുണ്ട്. അദ്ദേഹം ഇല്ലെങ്കിൽ ഒരു ഉഷാർ ഇല്ലെന്നുള്ളത് വേറൊരു സത്യം.
SchCast 2015-07-14 12:21:54
--എത്ര ചാട്ട വാർ കണ്ടിരിക്കുന്നു, 
ചാട്ടവാർ എത്ര -- കണ്ടിരിക്കുന്നു ?
JEGI 2015-07-14 13:20:30
കുറുക്കൻ പളനിക്ക് പോയപ്പോൾ കോഴി രാജാവായി എന്ന പോലാണ് ഒരു മാത്തുള്ള അവധിയിൽ പോയപ്പോൾ എല്ലാ മുഹം മൂടി എഴുത്തുകാരും ഇ മലയാളിയിൽ തകർക്കുന്നത്. മാതുല്ലയെ വിളിക്കൂ അമേരിക്കയിലെ ക്രിസ്തിയാനികളെ ഒക്കെ രക്ഷിക്കൂ.
വിദ്യാധരൻ 2015-07-14 13:22:55
മതം ഒരു ലഹരിയായി മാറി 
മനുഷ്യരോ ഭ്രാന്തരായി മാറി 
കയർകെട്ടി തുള്ളിക്കും 
പാവയെപ്പോലെ 
പാവം ജനങ്ങളെ തുള്ളിപ്പൂ 
മതനേതാക്കളെങ്ങും.
കൊടി പിടിക്കുവാൻ 
അടിപിടി ഉണ്ടാക്കാൻ 
കുത്തി മരിക്കുവാൻ 
തല കൊയ്യുവാൻ ,
പാവകളെപ്പോലെ 
പാവം ജനങ്ങൾ തുള്ളുന്നു 
ചരട്വലിക്കുമ്പോളുടനെ 
മതം ഒരു ലഹരിയായി മാറി 
മനുഷ്യരോ ഭ്രാന്തരായി മാറി
വായനക്കാരൻ 2015-07-14 13:43:29
WWF - ലെ ഗുസ്തിയും ഗുസ്തിക്കാരെയും കൈയ്യടിച്ച് ആസ്വദിക്കുന്ന നാരദര്  

മാത്തുള്ളച്ചേട്ടൻ പോയതിൽ പിന്നെ   
മതഗുസ്തി കാണാൻ കൊതിയാണേ  

എന്നും പറഞ്ഞിരിക്കുന്നു. അന്തപ്പനാണേൽ ഗോദയിൽ ബോറടിച്ച് നിന്നോണ്ട്   ‘കേറി വാ, ഗുസ്തിക്ക്’ എന്ന് വെല്ലുവിളിച്ചോണ്ടിരിക്കുന്നു. ആരുമില്ലെങ്കിൽ  ഇടക്കൊക്കെ ഒന്നു രണ്ടു ഇരയിട്ടുകൊടുക്കൂ പത്രാധിപരേ.
andrew 2015-07-14 19:08:47

Cast system

In the beginning cast system was intended to be based on one's character. It was not hereditary. It was purely a philosophical concept to distinguish people according to their character and attitude to life and the way they interact to others. But soon the society lost its ability to conceive this concept and it took the easy path. It became hereditary.

Anyone who was born in a Brahmin family is not a Brahmin . He or she could be warrior and dominating- then they are a warrior cast. One may be born in a Sudra family, but if they are pious and filled with love for mankind they become a Brahmin.

If one is born in the family of ''Scheduled cast” they are not tied to it eternally.

The choice is entirely on the individual.

Heaven and hell are not nouns, but verbs. It is a way of life, your attitude towards the present life. Heaven and hell are not future life. You can make yours and others life a heaven or hell. Choice is within you.

പ്രതീക്ഷ 2015-07-14 20:41:05
മതം ലോകത്തിലെ സമാധാനം കെടുത്തി കളഞ്ഞു. ഇങ്ങനെയുള്ള സമയത്താണ് മനുഷ്യന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു, സത്യത്തിന്റെ വഴി കാട്ടി അവരെ പ്രകാശത്തിലേക്ക് നയിക്കേണ്ടത്. അതാണ്‌ ഖലീൽ ജിബ്രാനെപ്പോലെയുള്ള കവികൾ ചെയ്തത്. എന്നാൽ ഇന്നത്തെ കവികൾ എരിതീയിൽ എണ്ണ ഒഴിച്ച് കത്തിക്കുന്ന പരിപാടിയാണ്.  മനുഷ്യനെ അവന്റെ അന്ജതയിൽ നിന്ന് വെളിയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നവരാണ് അന്ദ്രുവും അന്തപ്പനും ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നിങ്ങൾ എഴുത്ത് തുടരുക.  മാത്തുള്ള ചിലപ്പോൾ ഇവരുടെ ആരാധകനായി മാറി, അവരുടെ പടം വച്ച് പൂജ തുടങ്ങി കാണും.  എന്നെങ്കിലും അദ്ദേഹം പുറത്തു വരാതിരിക്കില്ല. പ്രതീക്ഷയോടെ ഇരിക്കാം 
പാസ്റ്റർ മത്തായി 2015-07-14 20:49:12
മത്തുള്ളയുടെ ഉയർത്തെഴുന്നെല്പ്പു അത്ര വിദൂരം അല്ല മക്കളെ. വിശ്വാസി സമൂഹം പ്രാർഥനയോടെ ഇരിക്കുകയാണ് 
GEORGE V 2015-07-15 08:08:12
പ്രതീക്ഷയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ശ്രീ അന്ദ്രുസ്, ശ്രീ അന്തപ്പൻ, നിങ്ങൾ സമൂഹത്തോട് ചെയ്യുന്ന നന്മ കുറെ പേരെങ്കിലും മനസ്സിലാക്കുണ്ട്. നിങ്ങളുടെ ദൌത്യത്തിന് എല്ലാവിധ ആശംസകളും. വരും തലമുറയെങ്ങിലും രക്ഷപെടട്ടെ.
SchCast 2015-07-15 07:52:33
ശത്രു സംഹാര പൂജയിലാണ് ഞാൻ.  എന്റെ ശത്രുക്കളെ ഒന്നടങ്കം കെടാത്ത അന്ഗ്നിയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് വിടാനായി.  പല നിരീശ്വര വാദികളുടെ ' പ്രതീക്ഷ'  ഇത്തവണ ഞാൻ ശരിയാക്കും 
  - SchCast
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക