Image

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചു

ബഷീര്‍ അഹമ്മദ് Published on 15 July, 2015
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചു
കോഴിക്കോട്: പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാനാഞ്ചിറ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനമായ് എത്തിയ പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിനു മുന്‍പിലെ റോഡില്‍ തീര്‍ത്ത ബാരിക്കേട് മറിച്ചിട്ട് മുന്നോട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ശക്തമായി പ്രവര്‍ത്തകര്‍ക്കു നേരെ വെള്ളം ചീറ്റിയിട്ടും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ്  പ്രയോഗിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് ഈ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചുനാഥ്, ബിബീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
ജലം പീരങ്കി പ്രയോഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തിരിഞ്ഞോടുന്നു
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക