Image

കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവഷാഘോഷം നടത്തി

Published on 09 January, 2012
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവഷാഘോഷം നടത്തി
കാര്‍ഡിഫ്‌: കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ (സിഎംഎ) ക്രിസ്‌മസ്‌, പുതുവര്‍ഷാഘോഷം നടത്തി. ജനുവരി മൂന്നിന്‌ കാര്‍ഡിഫ്‌ ഹീത്ത്‌ സോഷ്യല്‍ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി ജൂലി മോര്‍ഗണ്‍ (ണലഹവെ അലൈായഹ്യ ങലായലൃ ളീൃ ഇമൃറശളള ചീൃവേ) ഉദ്‌ഘാടനം ചെയ്‌തു. സിഎംഎ പ്രസിഡന്റ്‌ ഫെബിന്‍ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു.

സ്‌കിറ്റും നൃത്തവും സംഗീതവും ചേര്‍ന്നൊരുക്കിയ ആഘോഷം കാണികളെ ഹരംകൊള്ളിച്ചു. കുട്ടികള്‍ ഒരുക്കിയ നേറ്റിവിറ്റിഷോ അവതരണമികവില്‍ മുന്നിട്ടു നിന്നു. വിഭവസമൃദ്ധമായ സദ്യയും ആഘോഷത്തോടനുബന്ധിച്ച്‌ നടന്നു.

സംഘാടനം കൊണ്‌ടും അവതരണം കൊണ്‌ടും കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌, പുതുവര്‍ഷാഘോഷം കാണികള്‍ക്ക്‌ പുതിയൊരനുഭവമായിരുന്നു.
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌, പുതുവഷാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക