Image

ന്യൂനപക്ഷ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ബി.ജെ.പി രാഷ്ട്രീയ പ്രമേയം

Published on 22 July, 2015
ന്യൂനപക്ഷ   ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ബി.ജെ.പി രാഷ്ട്രീയ പ്രമേയം

കോഴിക്കോട്: കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ബി.ജെ.പി രാഷ്ട്രീയ പ്രമേയം. ഈ നിലക്ക് പോയാല്‍ കാല്‍ നൂറ്റാണ്ടിനകം കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്നും കോഴിക്കോട്ട് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

2001ല്‍ 44ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായം പത്തുവര്‍ഷത്തിനു ശേഷം 52ശതമാനത്തിലത്തെി. 2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനത്തിലുമത്തെി. ഒരു നൂറ്റാണ്ടുകൊണ്ട് ഉണ്ടായതിനേക്കാള്‍ വര്‍ധനയാണ് 10 വര്‍ഷത്തിനകമുണ്ടായത്. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ചില സമുദായങ്ങള്‍ വംശനാശ ഭീഷണിയിലാണ്. മുസ്ലിംകളില്‍ ജനനനിരക്ക് കൂടിയതും ക്രിസ്ത്യാനികള്‍ വന്‍തോതില്‍ മതംമാറ്റം നടത്തുന്നതുമാണ് ജനസംഖ്യ കൂടാന്‍ കാരണമെന്നും പ്രമേയം കുറ്റപ്പെടുത്തി.  

എയ്ഡഡ് മാനേജ്മെന്‍റ് സ്കൂളുകള്‍, മെഡിക്കല്‍ എന്‍ജിനീയറിങ്, പാരാമെഡിക്കല്‍ മറ്റു പ്രഫഷനല്‍ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 90 ശതമാനവും ന്യൂനപക്ഷങ്ങള്‍ കൈവശം വെക്കുകയാണ്. വാര്‍ഡ് വിഭജനത്തിലും നഗരസഭ രൂപവത്കരണത്തിലും വര്‍ഗീയ  അജണ്ടയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പി.ഡി.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ വഴിവിട്ടു സഹായിക്കുന്നവരാണ് ഇരുമുന്നണികളും.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ വന്‍ തോതിലുള്ള മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മൂന്നാംബദലിന്‍െറ സാധ്യത തുറന്നതായും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടു.

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുനേതാക്കള്‍: ലീഗ്

മലപ്പുറം: ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഇടതുനേതാക്കളുടെ പ്രസ്താവനകളാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നത്. നേരത്തെ ആര്‍.എസ്.എസ് പറഞ്ഞ കാര്യങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഹിന്ദുസമൂഹം പിന്തള്ളപ്പെടുകയാണെന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കേരളം മുസ് ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന്‍െറ മറുപടിയായാണ് മജീദിന്‍െറ പ്രതികരണം. (Madhyamam)

Join WhatsApp News
keraleeyan 2015-07-22 06:29:10
കേരളത്തില്‍ വാന്‍ തോതില്‍ മതം മാറ്റം? ഇതു നേരോ?
എന്‍.എസ്.എസും, എസ്.എന്‍.ഡി.പി.യും ചോദിക്കുന്നിടത്തൊക്കെ സ്‌കൂളും കോളജും കൊടുത്തിട്ടുണ്ട്. പക്ഷെ ക്രൈസ്തവര്‍ 18-0 നൂറ്റാണ്ടു മുതല്‍ ഈ രംഗത്തു ഉണ്ടായിരുന്നതിനാല്‍ പല സ്ഥലത്തും മുന്നില്‍ വന്നു. പക്ഷെ അവിടെ എല്ലാവരും പഠിക്കുന്നു. മതം നോക്കി മാത്രമല്ല നിയമനവും. എന്തായാലും എല്ലാവരും കേരളീയരു തന്നെ അല്ലെ?
മന്നം പറഞ്ഞതും ഓര്‍ക്കുക. അടുത്തുള്ളവര്‍ രക്ഷപ്പെടുന്നു. അതിനാല്‍ നമ്മളും മുന്നേറണമെനു അദ്ധേഹം സമുദായത്തെ ഓര്‍മ്മിപ്പിച്ചു. അതു പക്ഷെ ആരെയും ആക്ഷേപിക്കാനോ ആക്രമിക്കാനോ കൊതിക്കെറുവു പറയാനോ അദ്ധെഹം തയ്യാറായില്ല.
ANIYANKUNJU 2015-07-24 18:20:01

FWD:   ....V മുരളീധരന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധാരണ പരത്തി മതവിദ്വേഷം വളര്‍ത്താനുള്ളതാണെന്നതില്‍ സംശയമില്ല. 2011ലെ Census കണക്കനുസരിച്ച് കേരളത്തില്‍ ഹിന്ദുക്കള്‍ 48% മായി ചുരുങ്ങിയെന്നും മതന്യൂനപക്ഷങ്ങള്‍ 52% മായി മാറിയെന്നുമാണ് BJP പ്രസിഡന്റിന്റെ കണ്ടെത്തല്‍. ഹിന്ദുമതവിശ്വാസികള്‍ ന്യൂനപക്ഷമായി; ന്യൂനപക്ഷ മതവിഭാഗങ്ങള്‍ 52% മായി വളര്‍ന്ന് ഭൂരിപക്ഷമായി; 25 വര്‍ഷത്തിനുശേഷം കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും- ഇങ്ങനെയാണ് മുരളീധരന്‍ വേവലാതിപ്പെടുന്നത്. ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ഇടയ്ക്കൊക്കെ ഓര്‍മിപ്പിക്കുന്ന ബിജെപിതന്നെയാണ് ഇന്ത്യക്കാരായ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന് വിലപിച്ച് വേവലാതി പ്രകടിപ്പിക്കുന്നത്. രണ്ടു സ്വരത്തില്‍ സംസാരിക്കുന്നത് ഫാസിസ്റ്റുകളുടെ സ്വഭാവമാണ്. RSS സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറുടെ പ്രസംഗങ്ങളും കത്തുകളും ഉള്‍ക്കൊള്ളുന്ന വിചാരധാര യില്‍ ഇന്ത്യയുടെ പല ഭാഗത്തും മുസ്ലിങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങളെ ഒന്നാമത്തെ ആഭ്യന്തര വിപത്തായും ക്രിസ്ത്യാനികള രണ്ടാം നമ്പര്‍ വിപത്തായും കമ്യൂണിസത്തെ മൂന്നാംനമ്പര്‍ വിപത്തായുമാണ് RSS കാണുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഈ രാജ്യം ഹിന്ദുക്കളുടേത് മാത്രമാണെന്നും മറ്റുള്ളവര്‍ ഇവിടെ വിരുന്നുവന്നവരുമാണെന്നാണ് സംഘപരിവാറിന്റെ സിദ്ധാന്തം. ....... ഹിന്ദുക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രമല്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കേരളത്തില്‍ ഇരട്ടിയായി വര്‍ധിച്ചുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി നിയമസഭയില്‍ സമ്മതിച്ചതാണ്. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതാണോ? ഭൂമി ഏറ്റെടുക്കല്‍ നിയമം ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതാണോ? മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഏതെങ്കിലും ഒരു മതവിശ്വാസികളെ മാത്രം ബാധിക്കുന്നതാണോ? നാളികേരത്തിന്റെ, റബറിന്റെ വിലയിടിവ് ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതാണോ? ഹിന്ദുക്കള്‍ ഭൂരിപക്ഷമായാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമോ?

ഹിന്ദുക്കളുടെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ തന്നെയല്ലേ വ്യാപം അഴിമതി നടത്തിയത്. ലളിത് മോഡിക്ക് ഇംഗ്ലണ്ടില്‍ വിസ ലഭിക്കാന്‍ ഇടപെട്ടത് ഹിന്ദുത്വം പറഞ്ഞ് വോട്ട് വാങ്ങിയവര്‍ തന്നെയല്ലേ? കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇത്തരം കാര്യങ്ങളില്‍ എന്താണ് വ്യത്യാസം.ഗോത്രവര്‍ഗക്കാര്‍ 36 വിഭാഗങ്ങളുണ്ടായിരുന്നെന്നും അതില്‍ 30 വിഭാഗങ്ങള്‍ നശിച്ചില്ലാതായെന്നുമാണ് മുരളീധരന്‍ പറയുന്നത്. നിങ്ങളുടെ മനസ്സിലുള്ള മതസംവിധാനത്തില്‍ ആദിവാസി- ഗോത്ര വിഭാഗത്തിനെവിടെയാണ് സ്ഥാനം? ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ നാല് വിഭാഗമാണ് ഹിന്ദു എന്നാണല്ലോ BJP യുടെ കാഴ്ചപ്പാട്. ഇതില്‍ ദളിതര്‍ ഏതുവിഭാഗത്തിലാണ് പെടുന്നത്? വിചാരധാരയില്‍ 44-ാമത്തെ പേജില്‍ ആവര്‍ത്തിക്കുന്നത്, ബ്രാഹ്മണന്‍ തലയും രാജാവ് ബാഹുക്കളും വൈശ്യര്‍ ഊരുക്കളും ശൂദ്രന്‍ പാദങ്ങളുമാണ് എന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തമാണ്RSS സങ്കല്‍പ്പിക്കുന്ന സംവിധാനത്തില്‍ മനുഷ്യരായിപ്പോലും കണക്കാക്കപ്പെടാത്തവരാണ് ഇന്നാട്ടിലെ ദളിത് പിന്നോക്കാദി വിഭാഗങ്ങള്‍ എന്നര്‍ഥം. കേരളത്തിെന്‍റ മണ്ണില്‍ ഇത്തരം വര്‍ഗീയ അജന്‍ഡകള്‍ക്ക് ഒരുകാലത്തും വേരോട്ടം ലഭിച്ചിട്ടില്ല. BJP യും ആര്‍എസ്എസും കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് കലാപത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ അജന്‍ഡയ്ക്കൊത്ത് തുള്ളാനും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തയ്യാറായിട്ടില്ല. വിവിധ മതവിഭാഗങ്ങളില്‍പെട്ടവര്‍ സമഭാവനയോടെ സഹവര്‍ത്തിക്കുന്ന നാട് എന്ന ഖ്യാതിയാണ് കേരളത്തിന്റേത്. ഒരുമതത്തില്‍ ജനങ്ങള്‍ വര്‍ധിക്കുന്നു എന്ന് കണക്കവതരിപ്പിച്ചും പണിയുന്ന വീടിനും ഉയരുന്ന കെട്ടിടത്തിനും വര്‍ഗീയതയുടെ കുപ്പായമിട്ടുകൊടുത്തും തകര്‍ക്കാനാവുന്നതല്ല നമ്മുടെ നാടിന്റെ ഈ ഐക്യത്തെ.

നാമെല്ലാം ഇന്ത്യക്കാരാണ്. എല്ലാവരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് പഠിക്കുന്ന കുട്ടികളുടെ മനസ്സില്‍ വര്‍ഗീയവാദവും തീവ്രവാദവും ഏത് മതവിശ്വാസി വളര്‍ത്തിയാലും അത് സര്‍വനാശത്തിലേക്കാണ് വഴിതെളിയിക്കുക. BJP ഭരണത്തില്‍ വര്‍ഗീയതയ്ക്കൊപ്പം കോര്‍പറേറ്റുകളെയാണ് വളര്‍ത്തുന്നത്. പണിയെടുക്കുന്നവരെ പൂര്‍ണമായും അവഗണിക്കുന്നു. അഴിമതിയിലും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇതൊക്കെ ജനങ്ങള്‍ മറക്കണമെന്നുദ്ദേശിച്ചാണ് Census കണക്ക് ആധാരമാക്കിയുള്ള പ്രചാരണം. ഇത് തിരിച്ചറിയണം. ബിജെപിയുടെയും സംഘപരിവാറിന്റെ ആകെയും പ്രചാരണവേല ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും അതിലൂടെ വോട്ട് തട്ടിയെടുക്കാനുമുള്ള കുടിലതന്ത്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രക്രിയയില്‍ നാടിനെ സ്നേഹിക്കുന്ന സകലരും പങ്കാളികളാകേണ്ടതുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക