Image

ഭീകരാക്രമണം നഗരത്തില്‍ അതീവ ജാഗ്രത

ബഷീര്‍ അഹമ്മദ് Published on 27 July, 2015
ഭീകരാക്രമണം നഗരത്തില്‍ അതീവ ജാഗ്രത
കോഴിക്കോട്: പഞ്ചാബിലെ ഗുരുദാസ് പൂരില്‍ പോലീസ് സ്റ്റേഷനു നേരെയും ബസ്സിലും ഭീകരാക്രമണം പോലീസുകാരനടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. ദിനനഗര്‍ ജില്ലയില്‍ ഇന്നുപുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനിലും അതുവഴി പോയ ബസ്സിനു നേരേയുമാണ് ആക്രമികള്‍ നിറയൊഴിച്ചത്.

വെള്ള മാരുതിയില്‍ സൈനികവേഷത്തിലെത്തിയ തോക്കുധാരികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചശേഷം ഇരച്ച് കയറി നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദിനനഗറിലും പത്താംകോടിനുമിടയില്‍ റെയില്‍വ ട്രാക്കില്‍ ബോംബുകള്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന്, കോഴിക്കോട് അതീവ മുന്‍ കരുതലിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലും ബീച്ചിലും ബസ് സ്റ്റാന്റിലും സര്‍ക്കാര്‍ ആശുപത്രികളിലും  ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും പരിശോധന തുടരുകയാണ്.

സനല്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി എന്ന നായയും ബോംബ് സ്‌കോഡ് വിദഗ്ധരായ എ.അനീഷ്, പ്രദീപന്‍.ടി, ശിവനന്ദന്‍ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നല്‍കി

ഭീകരാക്രമണം നഗരത്തില്‍ അതീവ ജാഗ്രതഭീകരാക്രമണം നഗരത്തില്‍ അതീവ ജാഗ്രത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക