Image

കൊളോണില്‍ വിശുദ്ധ കുര്‍ബാനയും പൊതുസമ്മേളനവും ജനുവരി 15 ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 10 January, 2012
കൊളോണില്‍ വിശുദ്ധ കുര്‍ബാനയും പൊതുസമ്മേളനവും ജനുവരി 15 ന്‌
കൊളോണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ പുതുവര്‍ഷത്തിലെ വിശുദ്ധ കുര്‍ബാന ജനുവരി 15 നു രാവിലെ 10 മുതല്‍ ഇടവക വികാരി റവ. ഫാ. ലൈജു മാത്യുവിന്റെ കാര്‍മികത്വത്തില്‍ കൊളോണിലെ സെന്റ്‌ അഗസ്റ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ നടക്കും.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഉച്ചഭക്ഷണവും തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ ഇടവകയുടെ ജനറല്‍ബോഡി യോഗത്തില്‍ അടുത്ത രണ്‌ട്‌ വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. യോഗത്തില്‍ പങ്കെടുത്ത്‌ ഭാവിപരിപാടികള്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാവുന്നതാണ്‌. എല്ലാ മെംബര്‍മാരും കുടുംബസമേതം യോഗത്തില്‍ പങ്കു ചേരണമെന്ന്‌ കൊളോണ്‍ ബോണ്‍ ഇടവകയുടെ സെക്രട്ടറി ജോണ്‍ കൊച്ചുകണ്‌ടത്തില്‍, ട്രസ്റ്റി കെ.വി. തോമസ ്‌ എന്നിവര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. ലൈജു മാത്യു (061312171996) കെ.വി. തോമസ്‌ (ട്രഷറര്‍) 0202 303544, ജോണ്‍ കൊച്ചുകണ്‌ടത്തില്‍ (സെക്രട്ടറി) 02205 82915.
കൊളോണില്‍ വിശുദ്ധ കുര്‍ബാനയും പൊതുസമ്മേളനവും ജനുവരി 15 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക