Image

ദേവയാനി ഖൊബ്രഗഡെയുടെ സേവനം ഇനി കേരളത്തിന്

പി.പി.ചെറിയാന്‍ Published on 31 July, 2015
ദേവയാനി ഖൊബ്രഗഡെയുടെ സേവനം ഇനി കേരളത്തിന്
ന്യൂയോര്‍ക്കിലെ മുന്‍ ഡപ്യൂട്ടി കോണ്‍സുല്‍ ജനറലായിരുന്ന ദേവയാനി ഖൊബ്രഗഡെയുടെ സേവനം ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്.

വ്യാജ വിസ കേസ്സുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന ദേവയാനി ഈയ്യിടെ മക്കളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്് കേസ്സിലും വിവാദം സൃഷ്ടിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ വകുപ്പു ദേവയാനിയെ സംസ്ഥാന ഗവണ്‍മെന്റുകളുടെ ക്ഷേമപ്രവര്‍ത്തന വകുപ്പിന്റെ ഡയറക്ടറായി നിയമിച്ചു.

മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ദേവയാനിയെ വിദേശ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി കേരളത്തിലേക്ക് ക്ഷണിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ദേവയാനി ഉമ്മന്‍ചാണ്ടിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.
നോര്‍ക്കയുമായി സഹകരിച്ചായിരിക്കും ദേവയാനി പ്രവര്‍ത്തിക്കുക.

വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്‍െറ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ 1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് ഉപയോഗപ്പെടുത്താം.

സംസ്ഥാനത്തിന്‍െറ തനതായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കേരളം തെരെഞ്ഞെടുത്ത ദേവയാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. കേരളത്തിന്‍െറ വികസനത്തിനായി തന്‍െറ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Join WhatsApp News
bijuny 2015-07-31 04:13:00
Excellent!!!!  Perfect fit for today's Kerala!!!  Invited to Kerala by the perfect person leading the state. Thattippinum, vettippinum lead cheyyunna chila malayalikalkku pattiya oru budhi kendram. Why can't we invite the father Sr. Kobragade also to Kerala and give some nice post.
jep 2015-07-31 18:17:33

ഈനാം പേച്ചിക്ക് മരപെട്ടി കൂട്ട് .മുക്ക്യന് പറ്റിയ കൂട്ടാണ്

കരുണാകരൻ 2015-07-31 19:39:49
കാലത്തിനൊത്തു കോലം കെട്ടുന്നവരാണ് 99%.  ബിജുണ്ണിയും ജെപ്പും കേരളത്തിൽ പോയി അഴുമതി ഐച്ഛിക വിഷയവും, വെട്ടിപ്പും തട്ടിപ്പും ഉപ വിഷയവുമായി പ്രൊഫ. തൊമ്മൻ ചാണ്ടി. പ്രൊഫ്‌. ദേവയാനി എന്നിവരുടെ രണ്ടുമൂന്നു ക്ലാസ് എടുത്താൽ പിന്നെ ഇങ്ങോട്ട് തിരിച്ചുവരാതെ അവരെ സ്നേഹിച്ചു ആ നാട്ടിൽ സുഖമായി ജീവിക്കാം, എത്ര നാളാ ഇങ്ങനെ ചീത്ത വിളിചോണ്ടിരിക്കുന്നു. നിങ്ങളുടെ കൂടെ ജീവിക്കാൻ പ്രയാസം ആയതുകൊണ്ടല്ലേ അവർക്ക് അവരെ അറിഞ്ഞു ബഹുമാനിക്കുന്ന കേരളത്തിലേക്ക് പോയത്. വല്ലോം കഴിചേച്ചും  പോയി കിടന്നുറങ്ങാൻ നോക്ക് പയ്യന്മാരെ 

Kuriakose 2015-08-02 07:39:29
ഉമ്മൻ ചാണ്ടിക്കു നാണമില്ലേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക