Image

ഇന്ത്യന്‍ അമേരിക്കന്‍? അതോ അമേരിക്കന്‍ ഇന്ത്യനോ(?) (ജോണ്‍ മാത്യു)

Published on 01 August, 2015
ഇന്ത്യന്‍ അമേരിക്കന്‍? അതോ അമേരിക്കന്‍ ഇന്ത്യനോ(?) (ജോണ്‍ മാത്യു)
ഭാഷയിലെ ചില വികൃതികളേ, ആരാണ്‌ പറഞ്ഞത്‌ ഒരു പ്രത്യേക രീതിയില്‍ നിങ്ങളെ സംബോധന ചെയ്യുന്നതാണ്‌ അവസാന വാക്കെന്ന്‌?

ലൂസിയാനയിലെ ഗവര്‍ണ്ണര്‍ ഈയ്യിടെ പ്രസ്‌താവിച്ചു താന്‍ ഇന്തോ-അമേരിക്കനല്ല, പകരം അമേരിക്കക്കാരനാണെന്ന്‌...

ശരിയാണ്‌, അമേരിക്കയില്‍ ജനിച്ചവരെല്ലാം ഈ നാട്ടുകാര്‍തന്നെ. കുടിയേറ്റക്കാരുടെ നാടാണ്‌ അമേരിക്ക. വിവിധ നാടുകളില്‍നിന്ന്‌ ഇന്നു വരെ വന്നുചേര്‍ന്നവരുടെ നാട്‌. പായ്‌ക്കപ്പലിലും, ആവിക്കപ്പലിലും തുടങ്ങി ഇന്നത്തെ അത്യാധുനിക ജംബോജെറ്റില്‍വരെ എത്തിയവര്‍. അവരുടെ പിന്‍തലമുറക്കാര്‍!

സ്‌കോട്ട്‌ലണ്ടില്‍നിന്ന്‌ എത്രയോ കാലം മുന്‍പ്‌ വന്നവരുടെ ഒരു ഉത്സവത്തില്‍ ഈയ്യിടെ ഞാന്‍ പങ്കെടുത്തു. നീലയും ചുമപ്പും വരെയുള്ള പാവാടയുമുടുത്ത്‌ മുന്‍പിലൊരു സഞ്ചിയും തൂക്കി തോളത്ത്‌ പൈപ്പു ബാന്‍ഡുമായി മാര്‍ച്ചുചെയ്‌തു പോകുന്ന ചെറുപ്പക്കാര്‍. അവരെല്ലാം അമേരിക്കക്കാര്‍ത്തന്നെ. ഉച്ചാരണവും ഭക്ഷണവും എല്ലാം അമേരിക്കന്‍. പക്ഷേ, വല്ലപ്പോഴുമൊരിക്കല്‍ തങ്ങളുടെ ആ പഴയനാടിന്റെ ഓര്‍മ്മയെന്ന്‌ പുതുക്കുന്നു, വര്‍ണ്ണശബളമായി!

ഇതൊന്നും ഒരാവശ്യമല്ല, ആരും നിര്‍ബന്ധിക്കാറുമില്ല. ഇവിടെയാണ്‌ നൂറുശതമാനവും ഇന്ത്യാക്കാരനായ പിയൂഷ്‌(ബോബി)ജിന്‍ഡാല്‍ തന്റെ `പടം ഉരിഞ്ഞുകളയാന്‍' തത്രപ്പെടുന്നത്‌. മലയാളത്തിലെ പഴഞ്ചൊല്ലുകള്‍: `കാക്ക കുളിച്ചാല്‍ കൊക്കാകുമോ?' അല്ലെങ്കില്‍ `രാജാവിനുള്ളതിലും ഏറെ രാജഭക്തി.' അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ത്തന്നെ പരിഹസിക്കാന്‍ തുടങ്ങി അമേരിക്കന്‍ വെളുപ്പിനേക്കാള്‍ കൂടുതല്‍ വെളുപ്പുള്ള ബോബിയെന്ന്‌, ആ പരിഹാസത്തിന്‌ മൂര്‍ച്ച കൂട്ടാനായിരിക്കണം അദ്ദേഹത്തിന്റെ പാരമ്പര്യചെല്ലപ്പേരായ `പിയൂഷും' കൂടി പത്രക്കാര്‍ ഇടയ്‌ക്കിടെ ഓര്‍മ്മപ്പെടുത്തുന്നത്‌.

ഒരാള്‍ എങ്ങനെ അറിയപ്പെടണമെന്നത്‌ ആ വ്യക്തിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ചായിരിക്കും, പക്ഷേ സമൂഹം എങ്ങനെയാണ്‌ അതു കാണുന്നത്‌. അതു പലപ്പോഴും തെറ്റിദ്ധാരണയോ അജ്ഞതയോ മൂലമായിരിക്കാം.

മലയാളികളെ ഉത്തരേന്ത്യക്കാര്‍ `മദ്രാസി' എന്ന്‌ വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കേരളസംസ്ഥാനം രൂപീകരിച്ച്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സംബോധന തുടര്‍ന്നുകൊണ്ടേയിരുന്നു. മലയാളികള്‍ ഒത്തുകൂടുമ്പോള്‍ ഒരു പകരംവീട്ടെലെന്ന രൂപത്തില്‍ `ഗോസായി' എന്ന്‌ മറിച്ചും പറയുമായിരുന്നു. പക്ഷേ, ഈ ഗോസായിമാര്‍ നമ്മുടെ പരിഹാസം കേള്‍ക്കുന്നില്ലതന്നെ.

ഈസ്‌താംമ്പൂള്‍കടലിടുക്കിന്റെ കിഴക്കേക്കരമുതല്‍ ജപ്പാന്റെ കിഴക്കേയറ്റംവരെയും ഏഷ്യയാണ്‌. ഈ വലിയ ഭൂഖണ്‌ഡത്തില്‍ ജീവിക്കുന്നവരെല്ലാം സാങ്കേതികമായി ഏഷ്യാക്കാരും. എന്നാല്‍ അമേരിക്കയുടെ ഔദ്യോഗിക കണക്കുകളില്‍പ്പോലും ഏഷ്യാക്കാരായി കണക്കാക്കപ്പെടുന്നത്‌ കിഴക്ക്‌ ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ നാട്ടുകാരെയാണ്‌...

ഇന്തോ-അമേരിക്കന്‍ എന്ന സാങ്കേതികതയില്‍ തൂങ്ങിയാണല്ലോ ഈ ലേഖനം തുടങ്ങിയത്‌. ബോബി ജിന്‍ഡാലിന്റെ പ്രസ്‌താവനയിലും അല്‌പം കാര്യമുണ്ട്‌. ഒരിക്കല്‍ അമേരിക്കയിലേക്ക്‌ കുടിയേറുന്നത്‌, ഇവിടെ പൗരത്വം നേടുന്നത്‌ കഴിഞ്ഞകാല ബന്ധങ്ങളെ ത്യജിച്ചുകൊണ്ടാണ്‌. പിന്നെന്തിനു പഴയ നാടിന്റെ വാലായി നാം അറിയപ്പെടണം? എല്ലാവരും തുല്യര്‍പോലും. ഇവിടെയാണ്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരേണ്ടത്‌. ഈ തുല്യത നാമല്ലേ മനസ്സില്‍ കൊണ്ടുനടക്കുന്നുള്ളൂ. സാഹിബുമാര്‍ അത്‌ അംഗീകരിക്കാന്‍ വിസമ്മതിക്കെന്നെങ്കിലോ. കൂട്ടത്തില്‍ ചുട്ടികുത്തി നിര്‍ത്തിയിരിക്കുന്നതുപോലെ ഒരു തിരിച്ചറിവിന്‌ വിവിധ നാട്ടുകാര്‍ക്ക്‌ ചാര്‍ത്തിക്കിട്ടിയിട്ടുള്ളതാണ്‌ ഇന്തോ, ആഫ്രോ, ഫിലിപ്പീനോ, വിയറ്റ്‌നാമീ എന്നൊക്കെ.

ഇവിടെ ഇന്ത്യാക്കാരുടെ കാര്യം വരുമ്പോഴാണ്‌ പ്രശ്‌നം മറ്റൊരു വഴിക്കു തിരിയുന്നത്‌. അടുത്തയിടെ ഒരു സുഹൃത്ത്‌ പറയുകയായിരുന്നു. സെയ്‌ന്റ്‌ ജോസഫ്‌ ഇന്ത്യന്‍ സ്‌കൂള്‍ എന്നു കണ്ട്‌ ഒരു സംഭാവന നല്‌കി. അപ്പോഴിതാ വരുന്നു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍നിന്നെല്ലാം `ഇന്ത്യന്‍' സംഭാവനകള്‍ക്കുള്ള അഭ്യര്‍ത്ഥനകള്‍! ഇത്രയധികം ഇന്ത്യന്‍ സ്‌കൂളുകളോ. പേടിക്കേണ്ട, അവരും ഇന്ത്യന്‍തന്നെ. പക്ഷേ, അമേരിക്കന്‍-ഇന്ത്യന്‍!

ഇതെങ്ങനെയാണ്‌ തരം തിരിക്കുക. ഇന്ത്യന്‍-ഇന്ത്യന്‍ അതായത്‌ തനി ഇന്ത്യന്‍. ഇന്തോ-അമേരിക്കനെന്നായാല്‍ ഇപ്പോള്‍ കുടിയേറി അമേരിക്കയില്‍ വസിക്കുന്നവര്‍, ഇനിയും അമേരിക്കന്‍-ഇന്ത്യന്‍ അതു ഇവിടത്തന്നെയുള്ളവര്‍. കണക്കിലെ `ഉത്തമസാധാരണ'മനുസരിച്ച്‌ രണ്ടില്‍നിന്നും അമേരിക്ക അങ്ങ്‌ വെട്ടിക്കളഞ്ഞാല്‍ എല്ലാവരും ഇന്ത്യനായി. വേണ്ട ഇന്ത്യയെന്ന വാക്കുതന്നെ വെട്ടുക അതാണല്ലോ ആഗ്രഹിക്കുന്നതും അങ്ങനെ നമുക്ക്‌ സര്‍വ്വരെയും അമേരിക്കക്കാരാക്കാം.

ഇപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ നമ്മുടെ പാവം പൃയൂഷ്‌ (ബോബി) ജിന്‍ഡാല്‍, വേണ്ട, അമേരിക്കയില്‍ കുടിയേറിയവരെല്ലാം ഇന്ത്യയില്‍ ചെല്ലുമ്പോള്‍ നമ്മളുണ്ടാക്കിവെച്ച ഭാഷാനിയമമനുസരിച്ച്‌ `അമേരിക്കന്‍-ഇന്ത്യനെ'ന്നല്ലേ അറിയപ്പെടേണ്ടത്‌, ആംഗ്ലോ-ഇന്ത്യന്‍പോലെ! ഒരു കാലത്ത്‌ മഹാകവി രബീന്ദ്രനാഥ്‌ ടാഗൂര്‍പ്പോലും `ആഗ്ലോ-ഇന്ത്യന്‍' സാഹിത്യകാരനെന്നാണല്ലോ അറിയപ്പെട്ടിരുന്നത്‌.
ഇന്ത്യന്‍ അമേരിക്കന്‍? അതോ അമേരിക്കന്‍ ഇന്ത്യനോ(?) (ജോണ്‍ മാത്യു)
Join WhatsApp News
thomas koovalloor 2015-08-02 04:29:18
Interesting subject, but there are complications too.In the U.S. when some one come from another country his  last name comes first and first name become last. So, in my opinion, we can compromise.
Anthappan 2015-08-02 12:45:16

A person who born in America can only be run for American Presidency according to the constitution.   If Jindal is born in America why he cannot be called American?  I don’t hear any one saying that President Obama is an African American while addressing him.   If someone addressing someone as American, it is not based on that persons color rather based on his birth in this country.  A naturalized citizen from different countries is called with the prefix of that person’s country of origin and American added to it. 

For e.g.:   Indian American, African American, or Mexican American

But if someone calls someone American Indian, then that person’s country of origin is America and there is only one group of people qualified for that and that is the Red Indians born here.   There is a misconception among the people from Asia and other part of the world that the people with white skin t are all American’s.  If you drill down then you will understand that this country is an Immigrant nation and whoever born here has a right to call themselves as American without adding their parents country of origin to it.   President Bush was never called that he is British American though his forefathers are from England.   President JFK never was called that he is an Irish American.   I don’t think it is appropriate to demoralize our next generation born here by injecting such complex and inferior ideas such as ‘Kakka kulichaal kokkaagumo’ or whatever it may be.   If a person like Obama can become President of this country any person with resolve can pursue that path. Jindal, Nicki Hailey, and many Indians are role models and showing the next generation that the sky is the limit in America.   FOKKAN and FOAMMA are shitty organization still living with the dead in Kerala.    

നാരദർ 2015-08-02 17:00:43
ആശയപരമായി ജോണ്‍ മാത്യുവിനോട് അന്തപ്പൻ ഏറ്റുമുട്ടിയിട്ട്  മിണ്ടാതിരിക്കുന്നത് ശരിയല്ല. മാത്തുള്ളയായിരുന്നെങ്കിൽ കാണാമായിരുന്നു കളി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക