Image

മഴയും മഴവില്ലും ചേര്‍ന്ന ചിത്രങ്ങള്‍(ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 03 August, 2015
മഴയും മഴവില്ലും ചേര്‍ന്ന ചിത്രങ്ങള്‍(ബഷീര്‍ അഹമ്മദ്)
മഴയും മഴവില്ലും തീര്‍ത്ത ചിത്രങ്ങള്‍ ഓര്‍മ്മകളിലേക്ക് മഴക്കാറ്റ് വീശുകയാണിവിടെ.
മഴയുടെ വിവിധ ഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന് അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആരുഷി, ശ്രീപ്രിയ , ശ്രീലക്ഷ്മി എന്നിവര്‍  ചേര്‍ന്ന് മനസ്സില്‍ നിന്നും വിരിയിച്ചെടുത്ത വര്‍ണ്ണ ലോകത്ത് മഴവില്ലു കുഞ്ഞുവീടും, ഇടവഴി പാതകളില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികള്‍, പൂഴകടവില്‍വസ്ത്രമലക്കുന്ന അമ്മയ്‌ക്കൊപ്പം വെള്ളത്തില്‍ കളിച്ചുല്ലസിക്കുന്ന തങ്ങളുടെ ഭാവങ്ങള്‍: ചിത്രങ്ങള്‍ കണ്ടാല്‍ നമ്മള്‍ കുഞ്ഞുങ്ങളെക്കണ്ട് പഠിക്കണമെന്ന് തോന്നിപ്പോകും.

രാജന്‍ മേനോന്റെയും കെ.ടി രാജീവ്, പ്രണിത ദിവാകരന്‍ എന്നിവര്‍ ചെര്‍ന്നൊരുക്കിയ ചിത്രങ്ങളില്‍ മഴയ്‌ക്കൊപ്പം ഓടി നടക്കുന്ന ജീവിത ഭാവങ്ങളുമുണ്ട്. പൂ പറിയ്ക്കുന്ന കുഞ്ഞിന്റെ ചിത്രം അതിനുപയോഗിച്ച വര്‍ണങ്ങളുടെയും, കണ്ണടച്ച് പൂവിറുക്കുന്ന കുഞ്ഞിന്റെ നിഷ്‌ക്കളങ്കതകൊണ്ടും ശ്രദ്ധേയമാകുന്നു.

ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രശസ്ത ചിത്രകാരന്‍ മദന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് 'വര്‍ഷഭാവങ്ങള്‍' എന്ന് പേരിട്ട ചിത്രപ്രദര്‍ശനം ഒരുക്കിയത്.


മഴയും മഴവില്ലും ചേര്‍ന്ന ചിത്രങ്ങള്‍(ബഷീര്‍ അഹമ്മദ്)മഴയും മഴവില്ലും ചേര്‍ന്ന ചിത്രങ്ങള്‍(ബഷീര്‍ അഹമ്മദ്)മഴയും മഴവില്ലും ചേര്‍ന്ന ചിത്രങ്ങള്‍(ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക