Image

എ ടി എം ജീവനക്കാര്‍ കാഷ് ബാഗ് മറന്നു വച്ചു, 150,000 യു എസ് ഡോളറുമായി മോഷ്ടാവ് കടന്നു

ജോര്‍ജ് തുമ്പയില്‍ Published on 04 August, 2015
എ ടി എം ജീവനക്കാര്‍ കാഷ് ബാഗ് മറന്നു വച്ചു, 150,000 യു എസ് ഡോളറുമായി മോഷ്ടാവ് കടന്നു
ന്യൂജേഴ്‌സി: 150,000 യു എസ് ഡോളറടങ്ങിയ കാഷ് ബാഗ് എ ടി എം ജീവനക്കാര്‍ അശ്രദ്ധയെ തുടര്‍ന്ന് ബാങ്കിനടുത്ത് വഴിയില്‍ മറന്നുവച്ചു. കാഷ്ബാഗ് നിറയ്ക്കുന്നതിനിടെ ബാഗ് അബദ്ധത്തില്‍ വച്ച് മറക്കുകയായിരുന്നു ജീവനക്കാര്‍. നോര്‍ത്ത് ന്യൂജേഴ്‌സിയിലെ മാവാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ജീവനക്കാര്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ബാഗ് മറന്നുവച്ചത്. 15 മിനിറ്റ് യാത്ര ചെയ്ത് പാലിസേഡ്‌സ് ഇന്റര്‍‌സ്റ്റേറ്റ് പാര്‍ക്ക്‌വേയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.

വെള്ള ജി എം സി സവാനാ വാനിലെത്തിയ ഒരാള്‍ കാഷ് നിറഞ്ഞ ബാഗ് എടുത്ത് തിടുക്കത്തില്‍ വണ്ടി ഓടിച്ച് പോകുന്നത് സുരക്ഷാ ക്യാമറാ ദൃശ്യങ്ങളില്‍ തെളിഞ്ഞതായി മാവാ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തിയ പോലിസ് ഏതാണ്ട് 70 മൈലകലെ സെന്‍ട്രല്‍ ന്യൂജേഴ്‌സിയിലെ ഇര്‍വിംഗ്ടണില്‍ നിന്ന് പണം തട്ടിയ അല്‍ട്ടന്‍ ഹാര്‍വിയെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തു. പണം തട്ടി പോരുന്ന വഴി തന്നെ 46,000 ഡോളര്‍ രൊക്കം കൊടുത്ത് ഷവര്‍ലെയുടെ ടാഹോ എന്ന എസ് യൂ വി അല്‍ട്ടന്‍ ഹാര്‍വി വാങ്ങിയിരുന്നു. ഹില്‍സൈഡില്‍ താമസക്കാരനാണ്. അല്‍ട്ടന്‍ ഹാര്‍വിയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി ജാമാര്‍ ബ്ലഡ്‌സണ്‍ ഇപ്പോഴും ഒളിവിലാണ്. ജാമാറിനായി പോലിസ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
എ ടി എം ജീവനക്കാര്‍ കാഷ് ബാഗ് മറന്നു വച്ചു, 150,000 യു എസ് ഡോളറുമായി മോഷ്ടാവ് കടന്നുഎ ടി എം ജീവനക്കാര്‍ കാഷ് ബാഗ് മറന്നു വച്ചു, 150,000 യു എസ് ഡോളറുമായി മോഷ്ടാവ് കടന്നു
Join WhatsApp News
Reghunathan Nair 2015-08-04 17:44:26
Lucky to keep that much money for short time, lucky to buy a new vehicle, but unfortunately he is going to loose the money, vehicle and ultimately face small punishment.  If there was no camera, what would have been happened.  
mvabraham 2015-08-04 06:09:28
Smart guy! Making use of stolen money instantaneously! Lesson: Cameras are all over. Be careful.
കള്ളൻ വാസു 2015-08-04 06:59:30
കള്ളൻ കപ്പലിലും ആകാം !
Innocent 2015-08-04 07:35:01
ഒരുത്തൻ സത്യം പറഞ്ഞിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്ത ജനം! കാലം എത്ര മാറിപോയിരിക്കുന്നു ?  പിന്നെ നിങ്ങൾ എങ്ങനെ ഉമ്മൻ ചാണ്ടിയേം മാണി യേം ഒക്കെ വിശ്വസിക്കും എന്ന് പറ?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക