Image

വീണ്ടും ഭ്രാന്താലയം: (ജോസ്‌ തയ്യില്‍, കൈരളി ന്യൂയോര്‍ക്ക്‌)

Published on 04 August, 2015
വീണ്ടും ഭ്രാന്താലയം: (ജോസ്‌ തയ്യില്‍, കൈരളി ന്യൂയോര്‍ക്ക്‌)
കേരളം വീണ്ടും ഭ്രാന്താലയമായി മാറിയതിന്റെ ലക്ഷണം കണ്ടു തുടങ്ങി. അപകര്‍ഷ ബോധം മനുഷ്യനില്‍ ഉടലെടുക്കുമ്പോഴാണ്‌ വികട ചിന്താഗതികള്‍ മനുഷ്യനില്‍ കൂടുകെട്ടുന്നത്‌. അതോടെ സമൂഹജീവിയായി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കുന്ന പ്രധാനഘടകം വിവേകം അവനില്‍ നഷ്ടപ്പെടുന്നു.

ഫലം, സാമൂഹ്യ പ്രതിപദ്ധതയ്‌ക്കു പകരം സാമൂഹ്യ വിരുദ്ധനായി മാറുന്നു. പിന്നങ്ങോട്ടു പാരപണി, പരദൂഷണം, എഷണി തുടങ്ങിയ ദുഷിച്ച പ്രവണതകള്‍ അവനില്‍ കുടികൊള്ളുന്നു. സാദാ ജനങ്ങളിലെ അപകര്‍ഷ ബോധം ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കില്ല. എന്നാല്‍ ഒരു നേതാവിന്റെയൊ, മതാചാര്യന്റെയൊ ചിന്താമണ്ഡലത്തില്‍ അപകര്‍ഷത അള്ളിപിടിച്ചാല്‍ ആ സമൂഹത്തിന്റെ മുഴുവന്‍ വിവേകവും നഷ്ടപ്പെടും. അതിലുപരി ആ സമൂഹത്തിലെ മുഖ്യ പങ്കും സാമൂഹ്യ വിരുദ്ധരായി മാറും.

കഴിഞ്ഞയാഴ്‌ച ഹൈന്ദവരിലെയും, മുസ്ലീംകളിലെയും ഉന്നതനേതാക്കന്മാരുടെ ചില പ്രസ്‌താവനകള്‍ വായിക്കാന്‍ ഇടയായി. എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയ കന്യാസ്‌ത്രിയുടെ ശിരോവസ്‌ത്രം മാറ്റാതെ പരീക്ഷാ ഹാളില്‍ കയറ്റില്ലെന്ന്‌ മത വിദ്വേഷത്താല്‍ വിവേകവും, സ്ഥിരതയും നഷ്ടപ്പട്ട യോഗി. യോഗിക്കു പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട്‌ സുപ്രീംകോടതി. സുപ്രീം കോടതി ജഡ്‌ജി ഒന്നു കൂടി പറഞ്ഞു, പരീക്ഷ തീരുംവരെ ശരോ വസ്‌ത്രം ധരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? വിവേകം നഷ്ടപ്പെടാത്ത, അപകര്‍ഷത ലവലേശം ബാധിച്ചിട്ടില്ലാത്ത, കോണ്‍ഗ്രസ്‌ നേതാക്കളോ, മുഖ്യമന്ത്രിയൊ സ്ഥിരത നഷ്ടപ്പെട്ടവരുടെ പ്രസ്‌താവന കേട്ട്‌ ഞടുങ്ങിയില്ല . അതേസമയം, കെപിസിസി പ്രസിഡന്റ്‌ ശ്രീ വി.എം സുധീരന്‍, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഹൈന്ദവന്‍ഹൈന്ദവരിലെ അപകര്‍ഷത ബോധം സ്‌പുരിപ്പിക്കുന്ന വികട പ്രസ്‌താവനയെ എതിര്‍ത്തു. എതോ ഒരു ചാനലിനു നല്‍കിയ പ്രസ്‌താവനയില്‍ശരോവസ്‌ത്രം മറുപടി അര്‍ഹിക്കുന്നില്ലെന്നു മുഖ്യന്ത്രിയും വ്യക്തമാക്കി.

അതേസമയം കേരളത്തിലെ ബിജെപിയുടെ നേതാവ്‌ മുരളി , ശിരോവസ്‌ത്രം ധരിക്കണമെങ്കില്‍ പാക്കിസ്ഥാനിലേക്ക്‌ പൊയ്‌ക്കൊള്ളാന്‍ ഉപദേശിച്ചു. അദ്ദേഹം ഒരു നേതാവാകാന്‍ പ്രാപ്‌തനാണോ? മുസ്ലീംകള്‍ക്കും പ്രശ്‌നം. അവരുടെ പ്രശ്‌നം മീറ്റിംഗുകളുടെ ആരംഭത്തില്‍ നിലവിളക്കു കൊളുത്താന്‍ പാടില്ല. അതവരുടെ വിശ്വാസത്തിനെതിരാണത്രെ! എന്തോ...അപകര്‍ഷ ബോധം വെളിച്ചത്തിനെതിരെയും കടന്നു കൂടിയിരിക്കുന്നു! തമസ്സാണവര്‍ക്കു പ്രിയം.

നസ്രാണിയെ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ വാക്കാലോ പ്രവര്‍ത്തിയാലോ മറ്റു സഹ ജീവികളെ പീഡിപ്പിക്കാന്‍ ശ്രമിക്കില്ല. എന്നാല്‍ പള്ളി പണിതാണ്‌ അവരുടെ അപകര്‍ഷ ബോധത്തിനു പ്രതിവിധി കണ്‌ടെത്തുന്നത്‌. എറണാകുളത്ത്‌ ഒരു പള്ളി പണിതതിന്റെ ചിലവ്‌ നാല്‍പതു കോടി.

അമേരിക്കയിലും, പള്ളിപണി തക്രുതമാണ. പത്തു മില്യന്‍, പതിനഞ്ചു മില്ല്യന്‍ ഒക്കെ മുടക്കിയാണ്‌ ഇവിടെ പള്ളിപണിയുന്നത്‌. അതിനു ശേഷം ആത്മാവില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍, ഒന്നു കൊണ്ടും ത്രുപ്‌തിപ്പെടാത്തവര്‍, തങ്ങളുടെ ആഗ്രഹങ്ങളുടെ ഒരു നീണ്ട ലിസ്റ്റുമായി പത്തു മില്യന്റെ പള്ളിയിലേക്ക്‌ ചെന്നാല്‍ കര്‍ത്താവ്‌ പ്രസാദിക്കുമോ ?

ജീവിതത്തിന്റെ എല്ലാതലങ്ങളിലും സമാനതയുള്ളവര്‍ക്ക്‌ ഒരു കൂട്ടായ്‌മ ആവശ്യമാണ്‌. എന്നുകണ്ട്‌ വിവേകം നഷ്ടപ്പെട്ട മേലധികാരികളുടെ ആജ്ഞാനുവര്‍ത്തികള്‍ ആകേണ്ട ആവശ്യമുണ്ടോ? അപ്പോള്‍ അപകര്‍ഷ ബോധം ബാധിച്ച്‌ വിവേകം നഷ്ടപ്പെട്ട, മേലദ്ധ്യക്ഷന്മാരുടെയും, മുള്ളമാരുടെയും, ആള്‍ ദൈവങ്ങളുടെയും പിണയാളന്മാരാകുന്ന സാദാമനുഷ്യരും ചിന്തിക്കണം ഇവരും നമമളെപ്പോലെ തന്നെ മനുഷ്യരാണ്‌ അവര്‍ പറയുന്നത്‌ മുഴുവനായും മാറില്‍ ചാര്‍ത്തണോ ?

ഇനി ഇന്നത്തെ മതവക്താക്കളും സയന്‍സും തമ്മിലുള്ള വ്യത്യാസമെന്തെന്നൊന്ന്‌ പരിശോധിക്കാം .നാലും നാലും കൂടി കൂട്ടിയാല്‍ എട്ടു കിട്ടും കണക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നോ അമ്പലത്തിലിരുന്നോ പള്ളിയിലിരുന്നോ കൂട്ടിയാലും ഉത്തരം എട്ടുതന്നെ. ക്രയോജനിക്‌ തിയറി ഉപയോഗിച്ച്‌ സ്‌പേസ്‌ പര്യവേഷണത്തിനു പോകുന്ന പേടകങ്ങള്‍ എല്ലാ മണിക്കൂറിലും, സെക്കന്റിലും ചെയ്യേണ്ട ക്രുത്യങ്ങള്‍ കിറുക്രുത്യമായി ചെയ്യുന്നു. പോയ്‌ പഠിക്കേണ്ട വസ്‌തുക്കളെല്ലാം പെറുക്കി തിരിച്ചു വരുന്നു. ഇ = എംസി സ്‌ക്വയര്‍ എന്ന തിയറിയും പിണ്ഡം വിഭജിക്കുമ്പോള്‍ ഉണ്ടാകുന്നു ഊര്‍ജ്ജ അളവിനെപ്പറ്റിയും അതു വര്‍ദ്ധിക്കുമ്പോഴുണ്ടാക്കുന്ന പരിണത ഫലങ്ങളെപ്പറ്റിയു മനുഷ്യരെ അല്ലെങ്കില്‍ ശാസ്‌ത്രജ്ഞരെ ബോദ്ധ്യവാന്മാരാക്കുന്നു. അങ്ങനെ അങ്ങനെ സയന്‍സിന്റെ സകല മേഖലകളിലും അണുയിട വ്യതിചലിക്കാത്ത ക്രുതക്രുത്യത കാണാന്‍ സാധിക്കും.

പാളിപോയാല്‍ തെറ്റു തിരുത്തി ക്രുത്യതയിലേക്ക്‌ കൊണ്ടു വരുന്നു. ഇതുതന്നെയാണ്‌ മനുഷ്യനും പഠിക്കേണ്ടത്‌ . അവന്‍ എപ്പോഴും കുറുക്കുവഴി ചാടാന്‍ നോക്കും. എന്തു പറ്റി, അച്ചു തണ്ടില്‍ നിന്നു വ്യതിചലിച്ചുള്ള പ്രവര്‍ത്തി അവനെ തന്നെ ദുഖിതനാക്കുന്നു. ഈ ദുഖത്തില്‍ നിന്ന്‌ എങ്ങനെ രക്ഷ പെടാം സ്വന്തം കുറ്റം കണ്‌ടെത്തി , തിരുത്തുക.

അറിവില്ലായ്‌മകൊണ്ട്‌ ചെയ്‌തെങ്കില്‍ , അറിവുള്ളവരോട്‌ ചോദിച്ചു തിരുത്തുക. പശ്ചാത്തിക്കേണ്ട താണെങ്കില്‍ പശ്ചാത്തപിക്കുക, വീണ്ടും ആ തെറ്റ്‌ ആവര്‍ത്തിക്കാതിരിക്കുക. പക്ഷെ മനുഷ്യരില്‍ നല്ലൊരുശതമാനം ചെളിയില്‍ ചവുട്ടി കാലുകഴുകും പോലുള്ള നിസംഗതയാണ്‌ തങ്ങളുടെ കുറ്റങ്ങള്‍ തിരുത്തുന്നതിലും കാണിക്കുന്ന ശുഷ്‌കാന്തി.

അതോടെ സമാധാന പൂരിതമാകേണ്ട ജീവിതം അസ്സമാധാനത്തിന്റെ കലവറയായി മാറുന്നു. എന്തു കിട്ടിയാലും ത്രുപ്‌തിയില്ല. രാത്രിയില്‍ ഉറക്കമേ ഇല്ല. ഇത്തരുണത്തില്‍ പള്ളയിലേക്കോ , അമ്പലത്തി ലേക്കോ , ഒരു കെട്ടു ചുമടുമായി ശബരിമലയിലേക്കോ പോയിട്ടു കാര്യമുണ്‌ടോ? വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ ഭൂമിയില്‍ സമാധാനം!

മനുഷ്യരെല്ലാം ജീവിതത്തെ പറ്റി സ്വയം കാഴ്‌ചപ്പാടുള്ളവരായിരിക്കണം. ആള്‍ ദൈവങ്ങള്‍ ഉരുവിടുന്നതെല്ലാം എടുത്ത്‌ മാറില്‍ ചാര്‍ത്തരുത്‌. ഉയര്‍ന്ന അ്‌മ്പീഷന്‍ നല്ലതു തന്നെ. അതോടൊപ്പം, എളിമയെ പുല്‍കുകയും വേണം. ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്ത വരുന്നു . ഡോ. അബ്ദുള്‍ കാലാം വിടപറഞ്ഞു.
അദ്ദേഹത്തിന്റെ ജീവിത ശൈലി തന്നെ എടുക്കുക.

ഒരു ശാസ്‌ത്രജ്ഞന്‍ എന്ന നിലയില്‍ എത്തുപിടിക്കാവുന്ന പടികളെല്ലാം അദ്ദേഹം കയറി. എങ്കിലും ഭൗതികത ലവലേശം അദ്ദേഹത്തെ സ്‌പര്‍ശിച്ചില്ല. അദ്ദേഹം മരിക്കുമ്പോഴും ഒരു വിദ്യാപീഠത്തില്‍ നിന്ന്‌ കുട്ടി കള്‍ക്ക്‌ വേണ്ട പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു.

അപ്പോഴാണ്‌ ദൈവത്തിന്റെ വിളി കലാമേ, നീ ഇങ്ങോട്ട്‌ വരുക . ഇനി ഇവിടെ ശുദ്ധീകരണ സ്ഥലത്തുള്ളവരെ പഠിപ്പിക്കാം. പ്രബന്ധവും കുട്ടികളെയും എല്ലാം ഉപേക്ഷിച്ചിട്ട്‌ ജീവിതത്തില്‍ ചെയ്‌തു കുട്ടിയ നന്മകളുടെ ഭാണ്ഡകെട്ടുമായി അദ്ദേഹം വിടപറഞ്ഞു. എത്ര നല്ല മരണം.

ഇതാണ്‌ ജീവിതത്തില്‍ സ്വയം കീഴചപ്പാടുള്ള മനുഷ്യരും, മതഭ്രാന്തന്മാരുടെ ആജ്ഞാനുവ ര്‍ത്തികളാകുന്നവരും തമ്മിലുള്ള വ്യത്യാസം. മതങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ മതങ്ങള്‍ നല്‍കുന്ന വേദപുസ്‌തകങ്ങള്‍ വായിച്ച്‌ അതില്‍ പറയുംപോലെ ജീവിക്കാന്‍ ശ്രമിക്കുക, പകരം പ്രകോപനപരമായ പ്രസ്‌താരനകളിലൂടെ നിങ്ങളെ ചൂഷണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന കപടഭക്തരെ തിരിച്ചറിഞ്ഞ്‌ കഴിവതും അകന്നു നില്‍ക്കുന്നത്‌ ഉത്തമമായിരിക്കും . ആയതിനു നിത്യ തേജസിന്റെ പ്രകാശമായ വിവേകം നിങ്ങളില്‍ വന്നണയട്ടെ !
വീണ്ടും ഭ്രാന്താലയം: (ജോസ്‌ തയ്യില്‍, കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
charummood jose 2015-08-05 08:57:31
Jose You need to write in kerala papers. excellent.
വിഭ്രമൻ 2015-08-05 11:59:58
കേരളത്തിലെ ഭ്രാന്തന്മാരോട് പറഞ്ഞിട്ട് ഫലം ഇല്ലാത്തതുകൊണ്ടല്ലേ സഖറിയായെപ്പോലുള്ള എഴുത്തുകാർ ഇവിടുള്ള മലയാളി ഭ്രാന്തമാരോട്, ഇടയ്ക്കിടക്ക് വന്നു നാട് നീളെ വന്നു പ്സംഗിക്കുന്നത്.  'എന്തിനാ അമ്മാവാ ഞാൻ നന്നാകില്ല'

പപ്പു 2015-08-05 13:11:08
ഹി ഹി ഹി ഹിഹിഹി പ്ഷ്ടിയ പേര്! വിഭ്രമൻ ! എവിടുന്നാ? കുതിരവട്ടത്തൂന്നാണോ?
നാറാണത്ത് ഭ 2015-08-05 13:20:07
ഭ്രാന്തന്മാരെല്ലാം കൂട്ടത്തോടെ ഇളകീട്ടുണ്ടന്നു തോന്നുന്നല്ലോ? വിഭ്രമന് കൂട്ട് പപ്പു!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക