Image

യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 06 August, 2015
യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)
സമയം 8.15
ലോക മനസ്സാക്ഷിക്കു മേല്‍ അമേരിക്ക അന്നു ബോംബ് വര്‍ഷിച്ചതിന്റെ 70-ാം വാര്‍ഷികം 'ഇനിയൊരു യുദ്ധം നമുക്ക് വേണ്ട' എന്ന സന്ദേശത്തോടെ ലോകം ഏറ്റുപറയുകയാണ്.
യുദ്ധത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ബാങ്ക്‌മെന്‍സ് ക്ലബ്ബ് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. യുദ്ധം  ഹിരോഷിമയിലും നാഗസാക്കിയിലും ഏല്‍പ്പിച്ച മുറിവുകള്‍ ഇതുവരേയും ഉണങ്ങാതിരിക്കുമ്പോള്‍ ഭാവിതലമുറയും ഇനിയൊരു യുദ്ധം നമുക്ക് വേണ്ടെന്ന സന്ദേശം ഏറ്റു പറയുകയാണ്.

യുദ്ധത്തിനെതിരെ അമ്പതോളം പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനുള്ളത്.പ്രദര്‍ശനം പ്രൊഫസര്‍.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക്‌മെന്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.ജെ.തോമസ്, മാവൂര്‍ വിജയന്‍,  വി.ബാബുരാജ്, കെ.സനീഷ് എന്നിവര്‍ സംസാരിച്ചു. മാവൂര്‍ വിജയന്‍ രചിച്ച യുദ്ധവിരുദ്ധ കവിതകള്‍ അദ്ദേഹം ആലപിച്ചു.

യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)യുദ്ധത്തിനെതിരെ പോസ്റ്റര്‍ പ്രദര്‍ശനം(ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക