Image

ജര്‍മന്‍ ചിക്കനില്‍ സൂപ്പര്‍ ബഗ്‌ സാന്നിധ്യം; ഉപഭോക്താക്കള്‍ ആശങ്കയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 11 January, 2012
ജര്‍മന്‍ ചിക്കനില്‍ സൂപ്പര്‍ ബഗ്‌ സാന്നിധ്യം; ഉപഭോക്താക്കള്‍ ആശങ്കയില്‍
ബര്‍ലിന്‍: ആന്റിബയോട്ടിക്‌ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ ജര്‍മന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുന്ന ചിക്കനില്‍ വ്യാപകമായി കണ്‌ടു വരുന്നതായി റിപ്പോര്‍ട്ട്‌.

കോഴി കര്‍ഷകര്‍ അമിതമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതാണ്‌ ഇത്തരം സൂപ്പര്‍ ബക്ഷുകളില്‍ ചിക്കനില്‍ വളരാന്‍ കാരണമാകുന്നതെന്നും ഇതെക്കുറിച്ചു പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്‌ടിക്കാട്ടുന്നു.

ജര്‍മനിയിലെ അഞ്ചു വ്യത്യസ്‌ത നഗരങ്ങളില്‍നിന്നു വാങ്ങിയ ഫ്രഷ്‌ കോഴിയിറച്ചിയിലാണ്‌ പരിശോധന നടത്തിയത്‌. ശേഖരിച്ച സാമ്പിളുകളില്‍ അറുപതു ശതമാനത്തിലും സൂപ്പര്‍ ബക്ഷുകളെ കണ്‌ടെത്തി. ബര്‍ലിന്‍, ഹാംബര്‍ഗ്‌, കൊളോണ്‍, ന്യൂറംബര്‍ഗ്‌, സ്റ്റുട്ട്‌ഗാര്‍ട്ട്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ സാമ്പിള്‍ ശേഖരിച്ചത്‌.

യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലകളായ നെറ്റോ, റെവേ, എഡേക്കാ, ലിഡല്‍, പെന്നി എന്നിവയിലാണ്‌ പരിശോധന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക