കില്ഡയര്: കില്ഡയര് മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്,
ന്യൂഈയര്‍ ആഘോഷിച്ചു. ജനുവരി ഏഴിന് ബ്രൗണ്‍സ് ടൗണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന
ആഘോഷങ്ങള്‍ ഫാ. മാത്യു അറയ്ക്കപറമ്പിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ
ദിവ്യബലിയോടെ ആരംഭിച്ചു.
സാന്താക്ലോസ് കുതിരവണ്ടിയിലെത്തിയത്
ആഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. ക്രിസ്മസ് കേക്ക് മുറിച്ച് പൊതുസമ്മേളനം
ഉദ്ഘാടനം ചെയ്തു. കില്ഡയര് മലയാളികള്‍ ആലപിച്ച ക്രിസ്മസ് കരോള്‍ ഗാനം
ഏവര്‍ക്കും നവ്യാനുഭവമായിരുന്നു. ഫാ. മാത്യു അറയ്ക്കപറമ്പറില് ക്രിസ്മസ്,
ന്യൂഈയര്‍ സന്ദേശം നല്കി. സെലസ്റ്റിയല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച്
നടന്നു.
ആഘോഷങ്ങള്‍ക്ക് കില്‍ഡര്‍ മലയാളി കമ്യൂണിറ്റി പ്രസിഡന്റ് ബിനു
സൈമണ്‍, സെക്രട്ടറി ജിജി ജോണ്സണ്, ട്രഷറര്‍ മെല്വിന് ചാക്കപ്പന് എന്നിവര്‍
നേതൃത്വം നല്കി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.