Image

ആര്‍ത്തവവിരാമം എപ്പോള്‍

Published on 11 January, 2012
ആര്‍ത്തവവിരാമം എപ്പോള്‍
ഡോക്‌ടര്‍ ഞാന്‍ അമ്പത്തേഴു വയസുള്ള വീട്ടമ്മയാണ്‌ ഞാന്‍. ഇതുവരെ ആര്‍ത്തവവിരാമം ആയിട്ടില്ല. മാസമുറയും കൃത്യമല്ല. എന്ത്‌ ചെയ്യണം?

നിങ്ങളുടെ രക്തത്തിലെ ഈസ്‌ട്രജന്‍, FSH,LH (ഹോര്‍മോണുകള്‍) എന്നിവയെല്ലാം പരിശോധിക്കണം. ഈസ്‌ട്രജന്റെ അളവ്‌ വളരെ കുറഞ്ഞോ തീരെ ഇല്ലാതെയോ കണ്‌ടാല്‍ അതു ആര്‍ത്തവ വിരാമത്തോട്‌ അനുബന്ധിച്ച്‌ ശാരീരികമായ പലതരം അസ്വസ്ഥതകള്‍ പ്രകമാക്കാറുണ്‌ട്‌. അമിതമായ ക്ഷീണം, രാത്രിയില്‍ ശരീരം കൂടുതലായി വിയര്‍ക്കുക, തലവേദന, ഉറക്കമില്ലായ്‌മ, തലകറക്കം, ദേഹത്തു ചൊറിച്ചില്‍ തുടങ്ങിയവയാണ്‌ അവ. ഈസ്‌ട്രജന്‍ കുറയുന്നതുമൂലം ഉണ്‌ടാകുന്ന അസ്വസ്ഥതകളാണിവ. കുറച്ചുനാള്‍ കഴിയുമ്പോള്‍ ശരീരം ഈസ്‌ട്രജന്‍ കുറവിനോടു പൊരുത്തപ്പെടുകയും ഈ അസ്വസ്ഥതകള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. അസ്വസ്ഥതകള്‍ അസഹ്യമാണെങ്കില്‍ ഡോക്‌ടറെ കണ്‌ട്‌ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ്‌ തെറാപ്പി ചെയ്യാം. കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള അളവില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തിലേക്ക്‌ കടത്തിവിടുകയാണ്‌ ഈ ചികിത്സയിലൂടെ ചെയ്യുന്നത്‌. ഈസ്‌ട്രജന്റെ കുറവു പരിഹരിക്കത്തക്കവിധത്തിലായിരിക്കും ഇത്‌. ഈ ചികിത്സയിലൂടെ ശാരീരികാസ്വാസ്ഥ്യങ്ങളെ മറികടക്കാന്‍ സാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക