Image

മുലപ്പാല്‍ കുഞ്ഞിന്‌ അമൃത്‌

Published on 11 January, 2012
മുലപ്പാല്‍ കുഞ്ഞിന്‌ അമൃത്‌
ന്യൂജനറേഷന്‍ അമ്മമാര്‍ക്ക്‌ കുട്ടിക്ക്‌ മുലപ്പാല്‍ കൊടുക്കുന്നതിനോട്‌ താത്‌പര്യക്കുറവാണ്‌. അതിന്‌ പ്രധാനകാരം ഷെയ്‌പ്‌ നഷ്‌ടപ്പെടും എന്നതുതന്നെ.

പിറന്നുവീണ കുഞ്ഞിന്‌ അമൃതാണ്‌ മുലപ്പാല്‍. ധാരാളം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക്‌ പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനും അമിത ഭാരമുള്ളവരാകാനുമുള്ള സാധ്യത കുറവാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. 9, 18, 36 മാസം പ്രായമുള്ള 330 കുട്ടികളിലാണ്‌ പഠനം നടന്നത്‌.

മുലപ്പാല്‍ കുടിക്കുന്നത്‌ കുട്ടികളില്‍ രക്തത്തിലെ വളര്‍ച്ചയുടെ ഹോര്‍മോണായ ഐജിഎഫ്‌ ഫ 1ന്റെ അനുപാതത്തെ നിയന്ത്രിക്കുന്നു. അതിനാല്‍ ഇത്തരം കുട്ടികളുടെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരിക്കും. ഒരോ തവണ മുലയൂട്ടുമ്പോഴും കുട്ടികളില്‍ ഹോര്‍മോണ്‍ നിരക്ക്‌ കുറയുന്നു. ഇതോടൊപ്പം ഭാവിയില്‍ പൊണ്ണത്തടിയന്‍മാരാകാനുള്ള സാധ്യതയും കുറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ മറ്റ്‌ ബേബിഫുഡുകള്‍ കഴിക്കുന്നവരേക്കാള്‍ ഭാരക്കുറവുള്ളവരായിരിക്കും. അതേ സമയം എത്രസമയം പാലൂട്ടുന്നു എന്നതും 18 മാസമാകുമ്പോഴുള്ള അവരുടെ തൂക്കവും ഇതോട്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു.

മാത്രമല്ല നിറയെ സ്‌നേഹവും കൂടി ചേര്‍ത്താണ്‌ ഒരമ്മ കുഞ്ഞിനെ പാലൂട്ടുന്നത്‌. പാല്‍ കുടിക്കുമ്പോഴാണ്‌ കുഞ്ഞ്‌ അമ്മുയോട്‌ ഏറ്റവും ചേര്‍ന്ന്‌ നില്‍ക്കുന്നതും. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം പോലും അന്നേരം അവനറിയാന്‍ കഴിയും. സ്‌നേഹം നിറഞ്ഞ ആരോഗ്യദ്രമായ ഒരു ഭാവി കുഞ്ഞിന്‌ സമ്മാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്‌. അതുകൊണ്ട്‌ പാലൂട്ടാന്‍ മടികാട്ടുന്നവര്‍ കുഞ്ഞിനോട്‌ ചെയ്യുന്ന വന്‍ ക്രൂരതാണ്‌ മുലപ്പാല്‍ നിഷേധിക്കല്‍.
മുലപ്പാല്‍ കുഞ്ഞിന്‌ അമൃത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക