Image

അജപാലന ധര്‍മ്മം (ജോസ് തയ്യില്‍, കൈരളി ന്യൂയോര്‍ക്ക് )

ജോസ് തയ്യില്‍ Published on 18 August, 2015
അജപാലന ധര്‍മ്മം (ജോസ് തയ്യില്‍, കൈരളി ന്യൂയോര്‍ക്ക് )
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല . രണ്ടായിരം വര്‍ഷം മുമ്പ് പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ദൈവശാസ്ത്രം പഠിച്ചു എന്ന് അവകാശപ്പെടുന്ന മത മേലദ്ധ്യക്ഷന്മാരും, മറ്റു മതങ്ങളിലെ ആള്‍ ദൈവങ്ങളും തങ്ങളുടെ ഇംഗിതം അനുസരിച്ച,് ആ യുഗ പുരുഷന്റെ വാക്കുകള്‍ വളച്ചൊടിച്ച്, ഒരു പറ്റം ചൂഷണ വ്രുന്ദം സുഖിച്ചു ജീവിക്കുന്നു. 

കേരളത്തില്‍ ഇന്ന് എല്ലാ മതങ്ങളും വാശിക്കാണ് മതസ്പര്‍ധ വര്‍ദ്ധിപ്പിക്കുന്നത് . മോദി സര്‍ക്കാര്‍ വന്നതോടുകൂടി അതിന് ആക്കം കൂടുകയും ചെയ്തിരിക്കുന്നു . 
കഴിഞ്ഞ ആഴ്ച, കേരളത്തിലെ സകല സീറോ മതമേലദ്ധ്യക്ഷന്മാരുടെയും നേത്രുത്വത്തല്, അങ്കമാ ലിയില്‍ നിന്ന് ഒരു ഘോഷയാത്ര . ഘോഷയാത്രയുടെ പേര് * മോചന യാത്ര * സ്വയം റോള്‍ മോഡലാകാത്ത ഇവര്‍ ആരെയാണ് മോചിപ്പിക്കാന്‍ പോകുന്നത് . 
സഭയുടെ പൂര്‍വ്വകാല മേലദ്ധ്യക്ഷന്മാരെ വളരെ അധികം ആത്മാര്‍ത്ഥതയോടെ ബഹുമാനിക്കുന്നു. കാരണം ലാഭേച്ഛ കൂടാതെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ *ഗീത* അനുശാസിക്കും വിധം  കര്‍മ്മം ചെയ്യുക, പ്രതിഫലം ഇച്ഛിക്കേണ്ട... അതാണ് വിശ്വാസ പ്രമാണം . 

സഭുടെ മോചന യാത്രക്ക് മുമ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു. 

കേരളത്തിലെ ജനങ്ങളുടെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഭ വഴിയിലേക്കിറങ്ങുമെന്നും, എന്നാല്‍ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടി ആകില്ലെന്നും, അങ്ങനെ അവസരവാദം ധ്വനിപ്പിക്കുന്ന പ്രസ്താവന! ഇവരില്‍ ആത്മീയതയുടെ കണികയെങ്കിലുണ്ടായിരുന്നെങ്കില്‍ വേഷം കെട്ടാന്‍ വഴിയിലേക്കിറങ്ങുമോ? 
എന്താണ് ഈ നീക്കത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ കാരണം.? 

കാരണം മറ്റൊന്നല്ല. സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലും, മറ്റ് വരുമാനമാര്‍ഗ്ഗങ്ങളിന്മേലും സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നു. മറ്റൊന്ന് മോദി സര്‍ക്കാര്‍ കുടിശിക പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പിക്കുന്നു. ഇതൊക്കെയാണ് മോചന യാത്രയുടെ കാരണങ്ങള്‍ . എന്നാല്‍ ഇവയെല്ലാം മറച്ച് വെച്ച്, ക്രുഷിക്കാരന്റെ മുഖംമൂടിയണിഞ്ഞാണ് സ്വാര്‍ത്ഥലാഭത്തില്‍ ഉന്നം വെയ്ക്കുന്നവര്‍ വഴിയിലിറങ്ങിയത് . 
ഈയിടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു സാധു മനുഷ്യന്‍ പറഞ്ഞു  കോളജില്‍ അഡ്മിഷന്‍ കിട്ടണെങ്കിലും പുരോഹിതര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന്. അതു ശരിയെങ്കില്‍ എത്രമാത്രം അധപ്പതിച്ച ആത്മീയ നിലവാരമാണ് നമ്മുടെ ഗുരുക്കന്മാര്‍ പുലര്‍ത്തുന്നത്. 

ഇനി മറ്റൊന്നു നിരീക്ഷിക്കാം അല്‍മായരിലെ ദുര്‍ബലത മുതലെടുക്കാനും അന്ധവിശ്വാസം അടിച്ചേല്‍പിക്കാനും, അവരില്‍ ജീവിതം ദുസ്സഹമാകേേുമ്പാള്‍, പ്രാര്‍ത്ഥിച്ച് നേരെയാക്കി എടുക്കാം എന്ന വ്യാജേന, കുറെ ദൈവങ്ങളെ, ഗീവര്‍ഗീസായിട്ടും, അല്‍ഫോന്‍സാമ്മയായിട്ടും പള്ളികളില്‍ കുടിയിരുത്തിയിട്ടുണ്ട. 

എന്തുകൊണ്ട് സഭയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുമ്പോള്‍, സര്‍ക്കാരിനു ബുദ്ധി തെളിയുവാന്‍, പള്ളികളില്‍ കുടിയിരുത്തിയിരിക്കുന്ന ഈ ദൈവങ്ങളോട്, ഇവര്‍ക്കും പ്രര്‍ത്ഥിച്ച് കൂടാ ? 

ഉദാഹരണത്തിന്, സഭയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍, അല്‍ഫോന്‍സാമ്മയോട,് എല്ലാ ബിഷപ്പുമാരും ഒരേസ്വരത്തില്, അട്ടിയിട്ടൊരു പ്രാര്‍ത്ഥന നടത്തിയാല്‍ പോരായിരുന്നൊ ? എന്തിനിവര്‍ വഴിയിലേക്കിറങ്ങി ? ദൈവ ശാസ്ത്രം പഠിച്ചവര്‍ ആരെങ്കിലും ഈ കുറിപ്പ് വായിക്കാനിടയായാല്‍ ഇതിനൊരു മാറുപടി തരണം. 

പള്ളികളില്‍ ധാരാളം സെയ്ന്റുകളെ കുടിയിരുത്തിയിട്ടുണ്ട്. കാര്യ സാധ്യതയക്ക് ഇവരോട് പ്രാര്‍ത്ഥിച്ച് അല്‍പം ചില്ലറയും കൊടുത്തു കഴിഞ്ഞാല്‍ സംഗതി ഈസിയായിട്ട് നേടുമെന്നും സഭ പഠിപ്പിക്കുന്നു. എങ്കില്‍ പിന്നെ വരുമാന മാര്‍ഗ്ഗങ്ങള്‍ക്കു മാര്‍ഗ്ഗതടസം സ്രുഷ്ടിക്കുന്ന സര്‍ക്കാരിനെ വരുതിയിലാക്കാന്‍ പുണ്യാളന്മാരെ ഏല്പ്പിച്ചാല് പോരെ? 

അതോ വാഴ്ത്തപ്പെട്ട സെയ്ന്റുകള്‍, അല്‍മായരുടെ പ്രശ്‌നങ്ങള്‍ മാത്രമെ കൈകാര്യം ചെയ്യുകയുള്ളോ? 
ഈ ലോഖകന്‍ പ്രാര്‍ത്ഥനയോട് എതിര്‍പ്പുള്ള വ്യക്തിയല്ല. എല്ലാ മിനിറ്റിലും പ്രാര്‍ത്ഥിക്കണം എന്നു വാദിക്കുന്ന ആളാണ് . കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ട ആവശ്യവുമില്ല. മനുഷ്യന്‍ ഉണ്ടാക്കിയ സെയ്ന്റുകളുടെ പേരുവിളിച്ച് പ്രാര്‍ത്ഥിക്കേണ്ട കാര്യവുമില്ല. 

കര്‍ത്താവ് ക്രുശി ല്‍ കിടന്നു പ്രാര്‍ത്ഥിച്ച, ആ പ്രാര്‍ത്ഥന  ദൈവമെ നീ എന്നോട് ഇന്നു ചെയ്യാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം കുറ്റവും കുറവും കൂടാതെ പൂര്‍ത്തിയാക്കി . (്‌നിവ്രുത്തിയായി ) ഇനി അങ്ങയുടെ ഇഷ്ടം നിറവേറട്ടെ . ഈ പ്രാര്‍ത്ഥന ഉള്ളിന്റെ ഉള്ളില്‍ തട്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കു ജീവിതത്തില്‍ സംത്രുപതിയുണ്ടാകും. 

ഇന്നത്തെ പ്രാര്‍ത്ഥനാ രീതി തന്നെ മാറ്റേണ്ടിയിരിക്കുന്നു. കാരണമെന്തെന്നാല്‍ മനുഷ്യരെയും മ്രുഗങ്ങളെയും ഒക്കെ സ്രഷ്ടിച്ച,് ഈ ലോകത്തിലേ ക്ക് വിട്ടു. ഓരോ ജീവജാലങ്ങള്‍ക്കും ഈ ലോകത്തില്‍ ചെറിയ ചെറിയ കടമകളുണ്ട്. ആ കടമകള്‍ ഓരോന്നും നിറവേറ്റി കഴിയുമ്പോള്‍ ദൈവം അവരില്‍ പ്രസാദിക്കുകയായി് . 

മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റേത് ശരിയേതെന്ന് വിവേചിച്ചറിയാന്‍ *വിസ്ഡം* അവനില്‍ തന്നെ ഉറപ്പിച്ചാണ് വിട്ടിരിക്കുന്നത് . അതനുസരിച്ച് പ്രവര്ത്തിച്ചാല് ഫലം കിട്ടും, മിറച്ചായാല്‍ കൂലി ഉറപ്പാണ്. അപ്പോള്‍ നമ്മള്‍ മനുഷ്യര്‍, ഈ ആള്‍ ദൈവങ്ങള്‍ പറയുന്നത് കേട്ട് , അമ്പലത്തിലൊ, പള്ളിയിലൊ, മോസ്‌കിലോ, ദൈവത്തെ അന്വേഷിച്ച് അലഞ്ഞു തിരിയേണ്ട ആവശ്യമില്ല. 

സ്വന്തംം കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ട്, കര്ത്തവ്യം നിര്‍വ്വഹിക്കുക . പ്രതിഫലം ഉറപ്പ് . 

മറ്റൊന്ന് കുറ്റം ചെയ്തു കഴിഞ്ഞാല്‍ , പശ്ചാത്തപിക്കുക. കുറ്റം കനത്ത ആഘാതമാണ് മറ്റുള്ളവരിലുളവാക്കിയതെങ്കില്‍ അവരോട് കുറ്റം ഏറ്റു പറയുക . സമാധാനപരമായ ജീവിതത്തിന്റെ നിറക്കുട്ടുകള്‍ ഇവയെല്ലാമാണ് . ഒന്നു പരീക്ഷിച്ചു നോക്കുക, ജീവിതത്തില്‍ സംത്രുപ് തിയുണ്ടാകും. 

പകരം യഥേഷ്ടം കുറ്റം ചെയ്ത ശേഷം  
സ്വര്‍ണ്ണാലയമെ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്ക്‌ണേ, ദാവീദിന്റെ കോട്ടയെ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ , ഈ വക പ്രാര്‍ത്ഥന, ഒരു പുരോഗമന സമൂഹത്തിനും യോജിച്ചതല്ല, ദൈവത്തിന്റെ അരൂപി നിങ്ങളില്‍ ഉണ്ടാകുകയുമില്ല . 
മനുഷ്യന് ചെയ്യാന്‍ പറ്റാത്തതൊന്നും എഴുതി വായനക്കാരെ ബേജാറാക്കാന്‍ ശ്രമിക്കുന്നില്ല . പക്ഷെ പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള സഭയുടെ നീക്കം പരിതാപകരമാണ് . കാരണം ദൈവത്തിലൊ അവര്‍ സ്രുഷ്ടിച്ച പുണ്യാളന്മാരിലൊ, അവര്‍ക്കുപോലും വിശ്വാസമില്ല. മറിച്ച് , ഭൗതികതയിലാണ് അവരുടെ വിശ്വാസം !!! 

അല്‍മായരെ അന്ധവിശ്വാസത്തിന്റെ ശീലുകള്‍ മുറുകെപ്പിടിക്കാന്‍ പ്രേരിപ്പിക്കുന്ന, ആന്തരികവും ബാഹ്യവുമായ ദാരിദ്ര്യം എന്തെന്നറിയാത്ത 
സഭാ മേലദ്ധ്യക്ഷന്മാരുടെ ഇന്നത്തെ പോക്ക് അഭിലക്ഷണീയമല്ല. 
പോപ്പ് ഫ്രാന്‍സിസ് പഠിപ്പിക്കുന്നതുപോലെ, അജപാലനമാണ് ജീവിതത്തില്‍ പുരോഹിത വ്രുന്ദം സ്വീകരിച്ച അന്തസ്സെങ്കില്‍, ആ അന്തസ്സിനു കളങ്കംവരുത്താതെ, സാധുക്കളുടെ ഇടയിലേക്കിറങ്ങി ചെല്ലുക, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക. 

പരിഹാരം നിര്‍ദ്ദേശിക്കുക  ഇതൊക്കെയല്ലേ പ്രേഷിത പ്രവര്ത്തനം? 
പകരം പുണ്യാളന് നാല്‍പതു കോടിയുടെ പള്ളിയുണ്ടാക്കി, 
ഇടിവെട്ടാതിരിക്കാന്‍, പുണ്യാളന്റെ തലയില്‍ കാന്തവും ഉറപ്പിച്ച്…അങ്ങനെ എട്ടുകാലിയുടെ ഒരു ജീവിത ശൈലി , സഭയ്‌ക്കൊരിക്കലും അഭികാമ്യമല്ല . 

ഇന്‍ഡ്യയില്‍ ഇന്ന് മതവികാരം ആളിക്കത്തിക്കുന്ന ഭരണമാണ് ബിജെപി കാഴ്ചവെയ്ക്കുന്നതെങ്കില്‍, അല്ലെങ്കില്‍ െ്രെകസ്തവ പീഡനമാണ് അവരുടെ ലക്ഷ്യമെങ്കില്‍, അവരുടെ നേതാക്കന്മാരെ വിളിച്ച് കാര്യം ചോദിച്ചറിയുക. എവിടെയാണ് െ്രെകസ്തവര്‍ മറ്റുമതസ്ഥരേക്കാളുപരി, ഹൈന്ദവര്‍ക്കെതിരെ പ്രീണനം നടത്തിയത്? 

സമാധാനം ഏവരിലും നിക്ഷിപ്തമാക്കാന്‍ നാം ബാദ്ധ്യസ്ഥരല്ലേ? 
അതല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഏറിയെങ്കില്‍, ഇതര മതസ്ഥരുമായി യോജിച്ച്, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയല്ലേ ഉത്തമ മാര്‍ഗ്ഗം ? 
അങ്കമാലിയില്‍ നടന്ന മോചന യാത്രയില്‍ പത്തു സാമൂഹ്യ വിരുദ്ധരുംകൂടി ഉള്‍പ്പെട്ടിരുന്നെങ്കില്‍ , യാത്ര എങ്ങനെ പര്യവസാനിച്ചേനെ ? ചെറിയ പ്രശ്‌നങ്ങള്‍ വലിച്ചു നീട്ടി സൂചി കൊണ്‌ടെടുക്കേണ്ടത് തൂമ്പാ കൊണ്‌ടെടുക്കേണ്ട പരുവത്തിലാക്കരുത്. 
ഉപവിപ്രവര്‍ത്തികളിലും, എളിമയിലും ഊന്നിയ സേവനമാണ് കത്തോലിക്കാ മേലദ്ധ്യക്ഷന്മാരില്‍ നിന്ന് അജഗണങ്ങള്‍ പ്രതീക്ഷിക്കുന്നത് .അവിടെയാണ് *സഭ* മറ്റുള്ള മതസ്ഥര്‍ക്ക് മാത്രുകയാകുന്നത് . മറിച്ചായാല്‍ ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടാനെ ഉതകൂ. എല്ലാ ഗുരുക്കന്മാരിലും ആത്മീയ തേജസിന്റെ ജ്ഞാനം വന്നണ യട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ..

അജപാലന ധര്‍മ്മം (ജോസ് തയ്യില്‍, കൈരളി ന്യൂയോര്‍ക്ക് )
Join WhatsApp News
A.C.George 2015-08-18 12:38:30
Jose Thyil, Kairalee New York saying the truth. On many things my view points are not different from his opinion. Keep it up Jose Thyil Sir.
CHARUMMOOD JOSE 2015-08-19 07:14:47

THE NAME JOSE is not containable. Jose always write the truth. me too.no one likes it doesn't matter..EACH BISHOP IN KERALA MAKES MINIMUM OF 1 LAKH RUPEES PER DAY

GEORGE V 2015-08-19 07:47:17
ശ്രീ ജോസ് തയ്യിൽ വളരെ നല്ല ലേഖനം.  തങ്ങളെ പോലെ രാജാവ് നഗ്നൻ ആണെന്ന് തുറന്നു  പറയാൻ തയ്യാറാകുന്നവർ ആണ് എഴുത്തുകാർ. എന്നാൽ നമ്മുടെ ഭൂരിപക്ഷം എഴുത്ത് കാരും ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നമട്ടാണ്.   ചെവി ഉള്ളവർ കേൾക്കട്ടെ.  തുടര്ന്നും എഴുതുക. എല്ലാ വിധ ആശംസകളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക