Image

തിരുവഞ്ചൂരിന്റെ ബീറ്റും ചെന്നിത്തലയുടെ ചീറ്റും (അനില്‍ പെണ്ണുക്കര)

Published on 19 August, 2015
തിരുവഞ്ചൂരിന്റെ ബീറ്റും ചെന്നിത്തലയുടെ ചീറ്റും (അനില്‍ പെണ്ണുക്കര)
സംസ്ഥാന പൊലിസ്‌ നവികരണത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടെ നടപ്പാക്കിയ ഇലക്ട്രോണിക്‌സ്‌ ബീറ്റ്‌ പദ്ധതിയില്‍ തന്റെ കാലത്ത്‌ അഴിമതി നടന്നിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. പറഞ്ഞത്‌ സത്യം തന്നെ .കേരളം കണ്ട മികച്ച ആഭ്യന്തര മന്ത്രിമാരില്‍ ഒരാളാണ്‌ ചെന്നിത്തല.അങ്ങനെ ഒരു പട്ടം കിട്ടി എന്ന്‌ വച്ച്‌ പോലീസില്‍ നടക്കുന്ന അഴിമതികളെല്ലാം തന്റെ തലയില്‍ കെട്ടി വയ്‌ക്കുവാന്‍ ചെന്നിത്തലയെപോലെ ഉള്ള ഒരാള്‌ ശ്രെമിക്കുമോ?. ഇലക്ട്രോണിക്‌സ്‌ ബീറ്റ്‌ പദ്ധതിയില്‍ 1.87 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.

2011- 2012ല്‍ പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടന്ന പദ്ധിതയിലാണ്‌ അഴിമതി കണ്ടെത്തിയത്‌.അവിടെയാണ്‌ പ്രശ്‌നം .അപ്പോള്‍ ആഭ്യന്തര മന്ത്രി ചെന്നിത്തല അല്ല .ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തിരുവഞ്ചൂരാണ്‌.ഈ രക്തത്തില്‍ തനിക്കു പങ്കില്ലന്നു പറയാതെ പറയുന്നു ചെന്നിത്തല .എന്തായാലും അഴിമതി നടന്നു എന്നത്‌ സത്യം തന്നെ .ഇപ്പോള്‍ അഴിമതിയുടെ ചാകര ആയതുകൊണ്ട്‌ ഇതൊന്നും ഒരു വിഷയമേ അല്ലാതായിരിക്കുന്നു .ഇലക്ട്രോണിക്‌സ്‌ ബീറ്റ്‌ പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങള്‍ ഉപയോഗ്യമല്ലെന്ന്‌ മോഡണൈസേഷന്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.അതിനാല്‍ തന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ചെന്നിത്തല പറയുന്നതിലും കാര്യമുണ്ട്‌ .ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലെ തര്‍ക്കം മാത്രമാണിത്‌എന്ന്‌ നമുക്കും മന്ത്രിക്കും അറിയാം . ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞത്‌ വലിയ കാര്യം .അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ജയ്‌ കേരളാ പോലിസ്‌ .
തിരുവഞ്ചൂരിന്റെ ബീറ്റും ചെന്നിത്തലയുടെ ചീറ്റും (അനില്‍ പെണ്ണുക്കര)
Join WhatsApp News
Observer 2015-08-19 20:36:06
ആത്മഗതം 
സൗകര്യം വരട്ടടാ നിന്റെ കഴുത്തു ഞാൻ ഞെരിക്കും 
വിക്രമൻ 2015-08-20 07:29:20
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവർ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക