Image

ജയറാം രമേശിന്റെ പ്രസ്‌താവന ശരി: മുല്ലപ്പള്ളി

Published on 14 June, 2011
ജയറാം രമേശിന്റെ പ്രസ്‌താവന ശരി: മുല്ലപ്പള്ളി
കോഴിക്കോട്‌: കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അതിരപ്പിള്ളി പദ്ധതി പ്രായോഗികമല്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്‌താവിച്ചു. ഇക്കാര്യത്തില്‍ ജയറാം രമേശിന്റെ പ്രസ്‌താവനയോട്‌ യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനം നശിപ്പിച്ചും പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുമല്ലാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ല. കേരളത്തില്‍ കൂണുപോലെ വളരുന്ന മണിചെയിന്‍ തട്ടിപ്പ്‌ വളരെ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ഇത്തരം പദ്ധതികളില്‍ സ്വയം വഞ്ചിതരാവാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ഇവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക