Image

ഇണകളുടെ ആകര്‍ഷണം (ആസ്വാദനം: ജോസ്‌ ചെരിപ്പുറം, ന്യൂയോര്‍ക്ക്‌)

Published on 23 August, 2015
ഇണകളുടെ ആകര്‍ഷണം (ആസ്വാദനം: ജോസ്‌ ചെരിപ്പുറം, ന്യൂയോര്‍ക്ക്‌)
ഷീല മുരിക്കിന്‍സിന്റെ കവിതകള്‍ സഹൃദയമനസ്സുകളെ ആസ്വാദനത്തിന്റെ മേഖലയിലേക്ക്‌കൊണ്ട്‌ പോകുന്നതിനൊപ്പം തന്നെഅവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇവര്‍ കൈകാര്യം ചെയ്യുന്നവിഷയങ്ങള്‍ വളരെ സാധാരണ എന്ന്‌ തോന്നുമ്പോഴും അവയില്‍ അടങ്ങിയിരിക്കുന്ന ഗഹനമായ അര്‍ത്ഥതലങ്ങള്‍ സാധാരണവായനക്കാരുടെ ഗ്രഹണശക്‌തിയ്‌ക്ക്‌ അതീതമാണ്‌. അവരുടെ കവിതാലോകം വിപുലവും വൈവിധ്യവുമാണ്‌. അതിലേക്ക്‌ ഒന്നും കടക്കാതെ ഇ മലയാളിയില്‍ വന്ന അവരുടെ `ആണും ലെഗ്ഗിന്‍സും കാന്തരേണുക്കളും' എന്ന കവിതയെക്കുറിച്ച്‌ എന്റെ ഒരു ആസ്വാദനം വായനകാരുമായി പങ്കിടുകയാണ്‌.

ഓരോ ജീവികളുടേയും ജന്മോദ്ദോശ്യം വംശവര്‍ദ്ധനവ്‌തന്നെ. ജീവികളില്‍ ബുദ്ധിമാനെന്നു അഭിമാനിക്കുന്ന മനുഷ്യനും അതില്‍നിന്നും മോചിതനല്ല. അവന്‍ സദാചാരം കളിച്ച്‌ കാണുന്നതൊക്കെ കണ്ണടച്ച്‌്‌ ഇരുട്ടാക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇണയെ പ്രാപിക്കുക എന്ന അദമ്യമോഹത്തിനു അടിമയാണ്‌. ഈ കവിതയില്‍ ഷീല കുറെ കഥകള്‍ ഉള്‍പ്പെടുത്തിയിടുണ്ട്‌. ചിലതിനെല്ലാം ചരിത്ര പിന്‍ബലമുണ്ട്‌.നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിപോലും ലൈംഗികചിന്തകള്‍ക്ക്‌ വശംവദനായി അച്‌ഛനെ ശുഷ്രൂക്കുന്നതിനിടയില്‍നിന്നും ഭാര്യയെതേടിപോയിയെന്ന്‌ അദ്ദേഹത്തിന്റെ സത്യാന്വേഷണ ചിന്തകളില്‍ നമ്മള്‍ കാണുന്നുണ്ട്‌. അദ്ദേഹം പിന്നീട്‌ ജിതീന്ദ്രിയനായി എന്നും നമ്മള്‍ അറിയുന്നു.

കാന്തം പച്ചിരുമ്പിനെ ആകര്‍ഷിക്കുന്നുവെന്നത്‌ എല്ലാവര്‍ക്കും അറിയുന്ന ഒരു സത്യം. ഷീല കൂട്ടിചേര്‍ക്കുന്നു, നിറമുള്ള ഇരുമ്പിനേയും കാന്തം ആകര്‍ഷിക്കുന്നു. പച്ചയും ഒരു നിറമാണല്ലോ. സ്‌ത്രീ പുരുഷനെയാണു എപ്പോഴും ആകര്‍ഷിപ്പിച്ചിരിക്കുന്നത്‌. കാന്തം അവളില്‍ നിക്ഷിപ്‌തമാണു്‌. ഗുരുത്വാകര്‍ഷണം ഭൂമിക്കാണു്‌. ഉയരങ്ങളില്‍നിന്ന്‌ എല്ലാ അവളിലേക്ക്‌നിപതിക്കുന്നു. ഒരു പക്ഷെ വീഴാന്‍ താല്‍പ്പര്യമില്ലാത്തത്‌പോലും. ആ വീഴ്‌ചയ്‌ക്ക്‌ പാപവുമായി ബന്ധമില്ലെന്ന്‌ ഷീല സമര്‍ഥിക്കുന്നു.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന യേശുദേവന്റെ വചനങ്ങള്‍ അവര്‍ ഉദ്ധരിക്കുന്നു. സ്‌ത്രീയില്‍ കാന്തരേണുക്കള്‍ പ്രസരിക്കുന്നടത്തോളം പുരുഷന്‍ അവള്‍ക്ക്‌ ചുറ്റും കറങ്ങി കറങ്ങി അവളില്‍ നിപതിക്കും. ഇത്‌ പ്രക്രുതിയുടെ, ദൈവത്തിന്റെ ഉദ്ദേശ്യവും കല്‍പ്പനയുമാണെങ്കില്‍ എന്തിനു സ്‌ത്രീയുടെ വസ്ര്‌തത്തെ അവളുടെ ആഭരണത്തെ കുറ്റപ്പെടുത്തുന്നു. പുരുഷന്‍ സ്‌ത്രീയോട്‌ ചേര്‍ന്ന്‌ സന്താനങ്ങള്‍ ഉണ്ടായി അവന്റെ വംശം നിലനില്‍ക്കണം. എന്നാല്‍ ഈ ഒഴിവു കഴിവും പറഞ്ഞ്‌ എല്ലാപുരുഷന്മാരും സ്‌ത്രീകളുടെ ആകര്‍ഷണത്തില്‍ വീഴുന്നത്‌ അപകടമായിരിക്കും.

ഇരുമ്പിന്റെ നിറത്തെ കുറിച്ച്‌പറഞ്ഞ്‌ ഷീല ചില പരിഹാസശരങ്ങള്‍ തൊടുക്കുന്നുണ്ട്‌.അതായ്‌ത്‌ ഈ കാന്തരേണുകകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സന്യാസിമാരുടെ കാവിയ്‌ക്കും, പുരോഹിതന്മാരുടെ വെള്ളയ്‌ക്കും മങ്ങലേല്‍ക്കുന്നു എന്ന്‌ ഷീല ധൈര്യമായി എഴുതുന്നുണ്ട്‌. ഈ കവിത സമൂഹത്തിലെ ഒരു സത്യത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌. പദവിയും, പ്രായവും, അറിവും ഒന്നും ഈ കാന്തരേണുക്കളുടെ മുന്നില്‍ ഒന്നുമല്ല. കാന്തരേണുക്കള്‍ എന്നും എവിടേയും ജയിക്കും.പക്ഷെ സ്ര്‌തീയുടെ ജയം സമ്മതിച്ചു കൊടുക്കാന്‍ മനസ്സില്ലാത്ത പുരുഷ മേധാവിത്വം വിശ്വാമിത്രനെ പോലെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞ്‌ മാറുന്നു. ഇത്‌ കാലാകാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണമ്പോലെ എല്ലാജീവജാലങ്ങളിലേയും സ്‌ത്രീ പ്രജകളിലുള്ള ഈ കാന്തരേണുക്കള്‍ അവയുടെ സ്വധര്‍മ്മം അനുഷ്‌ഠിച്ചുകൊണ്ടിരിക്കും. പുരുഷന്‍ ഇതിന്റെ മുന്നിലബലഹീനനാണു്‌.എന്നാല്‍ ആ സത്യം അവന്‍ സമ്മതിക്കുകയില്ല .`കാന്തം തപ്‌ശക്‌തിയുള്ള പച്ചിരുമ്പിനേയും ആകര്‍ഷിക്കുമെന്ന്‌ വ്യാസമൊഴി'.ശരിയാണ്‌ കാന്തരേണുക്കളുടെ പ്രസരത്തില്‍നിന്ന്‌ ആര്‍ക്കും മോചനമില്ല. ഇങ്ങനെ ആകര്‍ഷണം പരിധിവിട്ട്‌ പോകുന്നത്‌കൊണ്ടായിരിക്കും ഇപ്പോള്‍ കാന്തവും കാന്തവും തമ്മില്‍, ഇരുമ്പും ഇരുമ്പും തമ്മില്‍ ആകര്‍ഷണം കൃത്രിമമായി ഉണ്ടായികൊണ്ടിരിക്കുന്നത്‌. അത്‌ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല.

ഷീല വളരെ ചിന്തദ്യോതകമായ ഒരു വിഷയമാണ്‌ വായനകാരുടെ ശ്രദ്ധക്കായി സമര്‍പ്പിച്ചിട്ടുള്ളത്‌. പുരാണങ്ങാളില്‍, ചരിത്രങ്ങളില്‍, നമുക്ക്‌ ചുറ്റുമുള്ളസംഭവങ്ങളെ കോര്‍ത്തെടുത്ത്‌ അവര്‍ അത്‌ ഭംഗിയായ ിചെയ്‌തുവെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഷീല മോന്‍സ്‌ മുരിക്കന്‍സിനു എല്ലാഭാവുകങ്ങളും നേരുന്നു.

**********************************
ഇണകളുടെ ആകര്‍ഷണം (ആസ്വാദനം: ജോസ്‌ ചെരിപ്പുറം, ന്യൂയോര്‍ക്ക്‌)
Join WhatsApp News
vayanakaran 2015-08-24 03:22:22
റൊമാന്റിക്കായ ജോസേട്ടൻ തന്നെയാണു
ഇണയുടെ ആകർഷണത്തെപ്പറ്റി എഴുതാൻ
വിരുതൻ. ഷീല മുരിക്കിന്സിന്റെ കവിതയും
കൊള്ളാം.
വിദ്യാധരൻ 2015-08-24 07:51:32
ഗാന്ധിജി സ്വന്തം ഭാര്യയെ തേടിയല്ലേ പോയത് അല്ലാതെ മറ്റൊരാളുടെ ഭാര്യയേ തെടിപോയില്ലല്ലോ? സന്തോഷം!  നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ എന്ന് യേശു പറഞ്ഞെങ്കിൽ അത് സ്ത്രീകൾക്കും ബാധകമാണ്.  പ്രകൃതിദത്തമായി സ്ത്രീയും പുരുഷനും പരസ്പരം ആകരഷിക്കത്തക്ക രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്‌.  സ്ത്രീകളുടെ സൃഷിടി പുരുഷനെ ആകർഷിക്കത്തക്ക രീതിയിൽ സൃഷ്ടാവ് ചില വളവും തിരിവും ഒക്കെ കൊടുത്ത് കവിയുടെ ഭാഷയിൽ പറഞ്ഞാൽ 

"ചെന്താമാരാക്ഷി തവ പോർമുല പോല്ക്കുടങ്ങൾ 
ചെന്തൊണ്ടി തോൽക്കും അധരം മൃതുപാണി യുഗ്മം 
ചന്തത്തിലുള്ള നട നീണ്ട നീണ്ട കറുത്ത കേശം 
ചിന്തിച്ചു മനം ഉഴന്നു വലഞ്ഞിടുന്നു " 

സ്ത്രീക്ക് അവളുടെ ഇംഗിതം പറഞ്ഞറിയിക്കാൻ അവളുടെ കടകണ്ണുകളും, പോർമുലകളും, നിതമ്പങ്ങളും ഒക്കെ സൃഷ്ടാവ് വാരിക്കോരി കൊടുത്തിരിക്കുന്നു. അല്ലെങ്കിൽ ' അവൾ നടന്നാൽ ഭൂമി തരിക്ക' തക്ക രീതിയിൽ സൃഷ്ടിച്ചിരിക്കുന്നു.  എന്നാൽ പുരുഷനെക്കുറിച്ച് ഇതുപോലെ ആരും കവിതകൾ എഴുതാറില്ല.  അവനെസംബന്ധിച്ഛടത്തോളം പുരുഷ ശക്തിയുടെ പ്രകടനമാണ്.  ശക്തി എന്ന് പറയുമ്പോൾ മസ്സിലു മാത്രം അല്ല മറ്റു പല ഘടകങ്ങളും ഉണ്ട്.  പ്ലേബോയ് മാഗസിനിലെ കിളവന്റെ ചുറ്റും ഇരുപതും ഇരുപത്തി ഒന്നും വയസുള്ള സുന്ദരികുട്ടികൾ പൂമ്പാറ്റകളെപ്പോലെ പറന്നു നടക്കുന്നത് അയാളുടെ ശരീര വടിവുകൊണ്ടല്ല നേരെ മറിച്ച് പണവും പ്രതാപവും നല്കുന്ന  ശക്തിയിൽ ആകൃഷ്ടരായിട്ടാണ്.  ജയിലറകളിൽ പോയി കുലപാതകികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾ ഈ രാജ്യത്തുണ്ട്.  ഉണ്ട പക്രുവിനെ പോലെ രണ്ടു മുഴം പൊക്കമുള്ളവനെ കല്യാണം കഴിച്ചു ജീവിതം ആസ്വതിക്കുന്നു.  സ്ത്രീകളുടെ സങ്കീർണ്ണമായ മനസ്സ് ഏതു വഴിക്ക് പോകും എന്ന് പറയാൻ കഴിയില്ല 

കെട്ടും ഭുജാലതാതികൾ കൊണ്ടവളങ്ങൊരിക്കൽ 
കൂട്ടും കടാക്ഷ വടികൊണ്ട് അടി മറ്റൊരിക്കൽ 
പെട്ടെന്ന് വാഗ്മൃത വീചിയിൽ ഇട്ടുമുക്കും 
നട്ടം തിരിച്ചിൽ ഇവിടെ പലതുണ്ട് പാർത്താൽ '

പുരുഷന്മാരും മോശമല്ല. അവരുടെ ഉള്ളിലിരുപ്പ് സ്ത്രീകളുംമായി  ലൈംഗിക ചിന്തയുംമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.  ഒരു സ്ത്രീയെക്കുറിച്ച് കവിത എഴുതുമ്പോഴും സ്ത്രീയുടെ കവിതയ്ക്ക് ആസ്വാദനം എഴുതുമ്പോഴും ഈ നാഗവല്ലഭൻ പത്തി താഴ്ത്തി അവിടെ കിടപ്പുണ്ട്.  പ്രത്യേകിച്ചു കലാകാരന്മാരിലും പ്രായം വകവയ്ക്കാതെ സ്ത്രീകളുടെ ഗന്ധം അടിച്ചാൽ മുക്കറ ഇടുന്ന മൂരിക്കുട്ടന്മാരിലും 'ലിബിഡോ' എന്ന കാമദേവന്റെ ഈ രസകൂട്ട് കണ്ടെത്താൻ കഴിയും.  കാര്യങ്ങൾ എന്തെല്ലാം ആയാലും സ്ത്രീയും പുരുഷനും ശ്രദ്ധിക്കുക. 

'നാരികൾ നാരികൾ വിശ്വവിപത്തിന്റെ നാരായ വേരുകൾ ' -ളാണെങ്കിലും 'നാരികൾ ഭൂമിയിൽ നഹിയെന്നു വന്നാൽ കാവ്യത്തിനില്ല വിഷയം കവി മൂകനാവും "

നാരദർ 2015-08-24 09:28:14
അതേതു നാഗമാണ്  വിദ്യാധരാ കവിതക്ക് ആസ്വാദനം എഴുതുന്നവരുടെ ഉള്ളിൽ പത്തി താഴ്ത്തി കിടക്കുന്ന നാഗ വല്ലഭൻ? 
ശകുനി 2015-08-24 11:19:47
ആസ്വാദനം ആശ്വാസം നൽകുമെങ്കിൽ തനിക്കെന്തു പ്രശ്നം നാരദരെ?
മാത്തിരി 2015-08-24 11:30:02
" പിച്ചള ചങ്ങലക്കൊണ്ടരാൾ കെട്ടാത്ത 
മെച്ചമേറും മദയാനയെ 
പിച്ചകനാരുകൊണ്ടൊരു സുന്ദരിയാൾ കെട്ടുമെ"   എന്ന് കേട്ടിട്ടില്ലേ ചെറിപുരമേ ?
എന്റ ചേട്ടനെ കൈലെടുക്കാൻ എന്റ കൈൽ ഒരു കാന്ത ശക്തിയും ഇല്ലായിരുന്നു.  
അറുപതു വയസുള്ള ഞാൻ പാഞ്ഞാൽ 40 വയസുള്ള തോമാച്ചൻ അവിടെ നിന്ന് കറങ്ങും. ഇടത്തോട്ടു തിരിയാൻ പറഞ്ഞാൽ ഇടത്തോട്ടു വലത്തോട്ടു തിരിയാൻ പറഞ്ഞാൽ വലത്തോട്ടു. നിങ്ങൾക്ക് കവികൾക്ക് കാന്ത ശക്തി  ഇല്ലെങ്കിൽ എഴുത്ത് വരത്തില്ല.  ഈ മാത്തിരിയുടെ അടുത്ത് വാ ഞാൻ കളി പഠിപ്പിച്ചു തരാം 

സംശയം 2015-08-24 11:52:08
മാത്തിരിയുടെ തോമാച്ചൻ ആനയായിരിക്കും ഇടത്തോട്ടു തിരിയാൻ പറഞ്ഞാൽ ഇടത്തോട്ടും വലത്തോട്ടു തിരിയാൻ പറഞ്ഞാൽ വലത്തോട്ടും തിരിയാൻ 
joseheipuram 2015-08-24 12:00:15
Thanks for the comments,I never espected these many replies and this many people happened to read this.Any this is an encouragement for writters to continue.
വായനക്കാരൻ 2015-08-24 14:53:36
നെത്തോലിയെ കണ്ടിട്ട് സ്രാവിനെ കണ്ടെന്നു പറയുന്ന പോലെയാണല്ലോ ചെരിവുപുറമേ.
നാരദന്‍ 2015-08-24 16:10:16
നെത്തോലി  വൈകിട്ട്  ജോണി  അടിക്കാന്‍ വേണം .
പെണ്ണുങ്ങളുടെ  മോന്ത കണ്ടാല്‍ ചില കിളവന്മാര്‍  കമന്റ്‌  എഴുതാതെ  ഉറങ്ങുകില്ല .
കൂടെ മുടിയും മീശയും  കരി തേച്ച ഒരു ഫോട്ടോയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക