Image

ഇലയും മുള്ളും (കവിത) - ജയന്‍ കെ.സി

Published on 12 January, 2012
ഇലയും മുള്ളും (കവിത) - ജയന്‍ കെ.സി
അടുക്കളക്കാന്താരി
ചിരിക്കുന്ന അമ്മിക്കോണില്‍
വട്ടൊമൊടിയുന്ന വെണ്ടക്കയുടെ
ഞെരുഞെരുപ്പ്

അരിവാള്‍ മുനയില്‍
നഖവും കണ്ണും കൂര്‍പ്പിച്ച്
പേന്‍ വേട്ടയാടുന്ന
നാത്തൂന്‍ വിരലുകള്‍
ഉപദേശിച്ചു
നീയതില്‍ വീണാലും
നിന്നലത് വീണാലും…

വിരല്‍ച്ചുറ്റിലൊടിഞ്ഞു മുന്നേറുന്ന അച്ചിങ്ങയുടെ ഞെടുഞെടിപ്പ്
മഞ്ഞപ്പുള്ളികള്‍ വിളര്‍ന്ന
വെള്ളിരിവയറില്‍
കത്തി പാളുന്നയീണം
മിന്നല്‍ മിന്നലില്‍ത്തൂങ്ങി
കഴുത്ത്, കാറ്റ്,
മഴ, മഞ്ഞമരങ്ങള്‍

നീയതില്‍ വീണാലും
നിന്നലത് വീണാലും..

മുനമൂച്ചുകളില്‍ രക്തം
ഇലയും മുള്ളും (കവിത) - ജയന്‍ കെ.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക