Image

ഹിന്ദുയുവതിയുമായി സംസാരിച്ച മുസ്‌ലിം യുവാവിന് മര്‍ദ്ദനം

Published on 25 August, 2015
ഹിന്ദുയുവതിയുമായി സംസാരിച്ച മുസ്‌ലിം യുവാവിന്  മര്‍ദ്ദനം
മംഗലാപുരം: മംഗലാപുരത്ത് ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കി കമ്പിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.  ഒരു മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. അടിച്ച് അവശനാക്കിയ യുവാവിനെ നഗരത്തിലൂടെ നടത്തി.

മംഗലാപുരത്തെ ഒരുകടയിലെ മാനേജറായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇതേ സ്ഥാപനത്തിലെ സെയില്‍സ് ഗേളിനോട് സംസാരിക്കുന്നത് കണ്ടാണ് സദാചാര പോലീസുകാര്‍ മര്‍ദ്ദിച്ചത്. പ്രാദേശിക ടെലിവിഷന്‍ ചാനല്‍ യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തതോടെ സ്ഥലത്തെത്തിയ പോലീസ് കുറ്റക്കാരായ 30 പേരില്‍ 14 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരെല്ലാം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ്. കടയിലെ സെയില്‍സ്‌ഗേളായ യുവതി 2000 രൂപ വായ്പ ചോദിച്ചിരുന്നു. അത് നല്‍കാനായി എ.ടി.എമ്മിലേക്ക് പോകുംവഴിയാണ് ആയുധങ്ങളുമായി ഒരു സംഘമാളുകള്‍ പിടിച്ചുവച്ച് ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. മര്‍ദ്ദനം കണ്ട് തടസ്സം പിടിക്കാന്‍ വന്ന യുവതിയെ അക്രമികള്‍ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.(Mathrubhumi)
ഹിന്ദുയുവതിയുമായി സംസാരിച്ച മുസ്‌ലിം യുവാവിന്  മര്‍ദ്ദനം
Join WhatsApp News
SchCast 2015-08-25 10:26:55
പ്രിയപ്പെട്ട വിധ്യധാര, യാധാര്ധ്യം ഇതാണെങ്കിൽ എന്നിക്കു മര്ധനം അനുഭവിക്കുന്നവന്റെ പേരില് തന്നെ അറിയപ്പെടന്നന്ഹു ആഗ്രഹം. സാഖ്ഷര കേരളാത്തിൽ ഇത്തരം ലജ്ജാവഹമായ സംഭവങ്ങൾ നടക്കുമ്പോൾ തങ്ങൾളുടെ കവിതയ്ക്ക് മൂര്ച്ച കൂട്ടുക. ശ്രീ വിവേകാനന്ദ വിശേഷിപ്പിച്ച 'ഭ്രാന്ധ കേരളം' ജന്മം എടുക്കുകയ്യാണോ ഇപ്പോൾ? കലികാലം തന്നെ.
വിദ്യാധരൻ 2015-08-25 20:33:40
എന്ത് സാക്ഷര കേരളം സ്കെഡ്യൂ കാസ്റ്റെ ?  ഒരു മുല്സിം യുവാവ് ഒരു മറ്റൊരു ജാതിയിൽപെട്ട സ്ത്രീയോട് സംസാരിച്ചതിന് നിങ്ങൾ ബാലിയാടാകണ്ട ആവശ്യം ഇല്ല. നേരെ മറിച്ചു നിങ്ങളിലെ നീതിബോധത്തെ ഉണർത്തി ഇത്തരം അനീതിക്കെതിരെ പടപോരുതകയാണ് വേണ്ടത്. നീതിക്ക് വേണ്ടി പോരുതുന്നവർക്ക് വേണ്ടി കലവറയില്ലാതെ സഹായിക്കുന്നതിനു ഈയുള്ളവന് യാതൊരു മടിയും ഇല്ല. പക്ഷെ അത്തരം ശ്രമങ്ങൾ കതിരേൽ കൊണ്ട് ചെന്ന് വളം വയ്ക്കുന്നപോലെ ഇരിക്കും. എങ്കിലും അത്തരം കതിരുകൾ ഉണ്ടാകാതിരിക്കാൻ വളം വച്ച് അതിനെ നശിപ്പിച്ചു കളയണ്ടാതാണ്. ഇതിലെ പ്രധാന വില്ലൻ മതം ആണ്.  കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ വിവേകാനന്ദനും ജാതി മത വ്യവസ്ഥിക്കെതിരെ സന്ധിയില്ലാ  സമരം നടത്തിയ ശ്രീ നാരയാണ ഗുരുവും കാലയവനികക്കുള്ളിൽ മറഞ്ഞിട്ടും അവരുടെ ശക്തമായ വാക്കുകൾ ഇന്നും നമ്മളുടെ സ്രോതപടലങ്ങളിൽ അലയടിക്കുന്നു (അവരെല്ലാം സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ എഴുതിയതിനു നന്ദി. ഇന്നത്തെ ചില കൊഞാണ്ടൻ എഴുത്തുകാരായിരുന്നെങ്കിൽ നമ്മൾ ഇതൊന്നും ഓർക്കാൻ പോലും ശ്രമിക്കില്ലായിരുന്നു ).

ആഹന്തയെത്ര വിഫലമാക്കിത്തീർത്തു 
നീ ഹിന്ദു (മഹമദീയ, ക്രൈസ്തവ) ധർമ്മമെ ജാതിമൂലം
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ 
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും 
ക്രൂരയാം ജാതിയാൽ നൂനം അലസിപ്പോയി 
കേരളമാതാവേ നിൻ വയറ്റിൽ 
----------------------------------------------------------
തൊട്ടു കൂടാത്തവർ തീണ്ടികൂടാത്തവർ 
ദൃഷ്ടിയിൽ പെട്ടാലും ദോഷം ഉള്ളോർ 
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ 
യൊട്ടല്ലഹോ   ജാതിക്കോമരങ്ങൾ 
ഭേദങ്ങളറ്റ പൊരുളിനെക്കാഹള -
മൂതി വാഴ്ത്തീടുന്നു വേദം നാലും 
വൈദികമാനികൾ മർത്ത്യരിൽ ഭേദവും 
ഭേദത്തിൽ ഭേദവും ജലപ്പിക്കുന്നു !
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി 
ലെന്താണീക്കാണുന്ന വൈപരിത്യം .( ദുരവസ്ഥ -ആശാൻ )
JEGI 2015-08-26 07:21:39
മംഗലാപുരത്ത് ഇത്തരം സംഭവങ്ങൾ ഇതിനു മുൻപും പലവട്ടം ഉണ്ടായിട്ടുണ്ട്.  എല്ലാത്തിനും ബി ജെ പി യെ കുറ്റം പറയുന്ന കോണ്‍ഗ്രസ്‌ എന്ത് കൊണ്ട് ശക്തമായ നടപടികൾ എടുക്കുന്നില്ല. കർണാടകത്തിലെ  ആഭ്യന്തര മന്ത്രി ഒരു മലയാളി കൂടെ ആണെന്നത് നാണക്കേടും.
bijuny 2015-08-26 10:20:44
Is Mangalapuram in Kerala? Since when?.
Besides, all these kind of stories will have , some other truth, which we will never come to know. It is like oru adi undakkiyavan aadyam police complaint file cheyyunnathu pole. HIs version becomes news.
keraleeyan 2015-08-26 10:43:06
Mangalapuram is near Kerala. what happens there happens in Kasargod too.
Bijunni says more than that is there in the incident. no. The mind is set up to respond to such things. In Gujarat we have seen that. People were indoctrinated with hate. when Godhra incident occurred, Mulsim who were living a thousand mile away too were attacked! We should fight fanaticism and talibanization of India.
I shudder to think of the day when PM Modi will show his true colors as an RSS man. Curently he plays a gentle leader.
bijuny 2015-08-26 12:44:44
Yes. Similar incident happened in Kasaragod. A small boy was murdered by an adult of another religion. News tiltle all over word reflected that fact. We all commented. No riot , nothing happened in the locality or anywhere. Locals knew the murderer was  vattan. But for people like us who absorb news by just one title and no follow up, it was the beginning of Talibanism and fanaticis... come on Keraleeyan..  Not denying the fact that Bjarangdal is doing some sadachara police in Mangalore area.... which other religions doing in their strong holds..
keraleeyan 2015-08-26 20:02:15
Bijunni simplifies things. Mangalaore is a hotbed of fanaticism. It comes out in the shape of attacks on helpless and flouting the law.
In Kasrgod, it is not that simple. vattans will not kill children simply. But hate filled people. Hatred of other humans, even those belonging to other religions, has no place in a cilvilized world. Moreover they are Indians, equal citizens. If not how can we say one country?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക