Image

പൊന്നോണം വരവായി

ബഷീര്‍ അഹമ്മദ് Published on 25 August, 2015
പൊന്നോണം വരവായി
പൂക്കളുടെ സുഗന്ധവും പേറിയെത്തുന്ന കാറ്റ് നഗരത്തിനുമേല്‍ ഓണം പെയ്ത് കടന്നു പോകുകയാണ്. നാഗരവീഥി നിറയെ തിരക്കാണ്; ഓണത്തിരക്ക്. തിരക്കിനിടെ കുട്ടികളെ ആകര്‍ഷിക്കുന്ന ഓണപ്പൊട്ടന്‍ ഓലക്കുടയുമേന്തി കടന്നുപോകുന്ന കാഴ്ച പഴയ ഓണക്കാലത്തെ നെഞ്ചിലേറ്റുന്ന മലയാളിക്ക് എത്ര തിരക്കിലും സന്തോഷം പകരുന്ന കാഴ്ചയായ് മാറുന്നു.

കാണം വിറ്റും ഓണം ആഘോഷിക്കണമെന്നാണ് പഴമൊഴി. ഇവിടെ കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാന്‍ വസ്ത്രം തൊട്ട് മറ്റെല്ലാം ഒരുക്കി തെരുവ് കച്ചവടക്കാരന്‍ കാത്തിരിക്കയാണ്. നല്ല കാലാവസ്ഥ രാത്രിയിലും നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരിക്കില്‍ നിറയുകയാണ്.

പൂക്കളമൊരുക്കാന്‍ വഴിയോര പൂക്കച്ചവടവും, പച്ചക്കറികള്‍ക്കായ് സര്‍ക്കാര്‍ ചന്തകളും ഇനി രണ്ടു നാള്‍ കഴിഞ്ഞാല്‍ പൊന്നോണമായ്. ഒരിക്കല്‍ കൂടി മലയാളിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പൊന്നോണം.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
പൊന്നോണം വരവായിപൊന്നോണം വരവായിപൊന്നോണം വരവായിപൊന്നോണം വരവായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക