Image

മുലയൂട്ടല്‍ ഗര്‍ഭവതിയാകുന്നത്‌ തടയും

Published on 12 January, 2012
മുലയൂട്ടല്‍ ഗര്‍ഭവതിയാകുന്നത്‌ തടയും
മുലയൂട്ടുക വഴി ഒരു പരിധിവരെ ഗര്‍ഭവതിയാകുന്നത്‌ തടയുമെന്ന്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഇത്‌ പൂര്‍ണ സുരക്ഷിതത്വം തരുന്നില്ല. പലപ്പോഴും മുലയൂട്ടുന്ന അമ്മമാര്‍ക്കും മാസമുറ വരാറില്ല. ഇവര്‍ക്ക്‌ അണ്ഡവിസര്‍ജനം വരുന്നോ എന്നു കൃത്യമായി അറിയാനും പറ്റില്ല. പ്രതീക്ഷിക്കാത്ത സമയത്ത്‌ ഗര്‍ഭധാരണം ഒഴിവാക്കാനും ദമ്പതികള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം കുഞ്ഞുങ്ങളുണ്ടാവാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളാണ്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍. ഇവ രണ്ടുതരത്തിലുണ്ട്‌. താല്‍ക്കാലിക മാര്‍ഗങ്ങളും സ്ഥിരമായ മാര്‍ഗങ്ങളും. രണ്ടു പ്രസവത്തിനുശേഷം പ്രസവം നിര്‍ത്തുന്ന (സ്ഥിരമായ മാര്‍ഗം) പ്രവണതയാണ്‌ ഇന്നു കൂടുതലായി കണ്ടുവരുന്നത്‌.

സേഫ്‌ പിരീഡ്‌ സുരക്ഷിതമാണോ? മാസമുറയുമായി ബന്ധപ്പെടുത്തി ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ ഒഴിവാക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രീതിയാണിത്‌. ശരിയായി പിന്തുടരുകയാണെങ്കില്‍ ഫലപ്രദമായി നടപ്പാക്കാവുന്ന ഗര്‍ഭനിരോധനമാര്‍ഗം കൂടിയാണിത്‌. ഗര്‍ഭനിരോധനത്തിന്‌ ഉപയോഗിക്കുന്ന മരുന്നുകളുടെയും മറ്റും പാര്‍ശ്വഫലങ്ങള്‍ ബാധകമല്ലെന്നതാണ്‌ ഇതിനെ കൂടുതല്‍ ജനകീയമാക്കിയത്‌.

ആര്‍ത്തവം തുടങ്ങുന്ന ആദ്യത്തെ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന്റെ ഒന്നാംദിവസംവരെയുള്ള കാലത്തെയാണ്‌ ആര്‍ത്തവചക്രം എന്നറിയപ്പെടുന്നത്‌. 2831 ദിവസമാണ്‌ സാധാരണയായി ഈ കാലം. മിക്കവാറും എല്ലാ സ്‌ത്രീകളിലും ഇങ്ങനെയാണെങ്കിലും ഓരോ സ്‌ത്രീയിലും ഇതു വ്യത്യാസപ്പെട്ടിരിക്കാം. മാത്രമല്ല ഒരു സ്‌ത്രീയില്‍തന്നെ ഒരു മാസത്തെപോലെയാവില്ല അടുത്ത മാസം. ദിവസങ്ങളിലുള്ള ഈ ക്രമരാഹിത്യം സാധാരണയാണ്‌. ഇതുമൂലം കൃത്യമായ ദിവസം പ്രവചിക്കുക ബുദ്ധിമുട്ടാണ്‌.

ശരിയായ മാര്‍ഗങ്ങളുടെ ഉപയോഗവും ലഭ്യതയെക്കുറിച്ചുള്ള അറിവില്ലായ്‌മയും അവ ഉപയോഗിക്കാനുള്ള മനസ്സില്ലായ്‌മയുമാണ്‌ പലപ്പോഴും അപ്രതീക്ഷിതമായുണ്ടാകുന്ന ഗര്‍ഭധാരണത്തിന്‌ പിന്നിലെ പ്രധാന കാരണങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക