Image

മാമ്പഴം തടികുറയ്‌ക്കുമെന്ന്‌

Published on 12 January, 2012
മാമ്പഴം തടികുറയ്‌ക്കുമെന്ന്‌
മാമ്പഴം തടികുറയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. നാരുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ മാമ്പഴം. അതുകൊണ്ടുതന്നെ ശരീരത്തിലെ അധികകൊഴുപ്പ്‌ കുറയ്‌ക്കാനും മാമ്പഴത്തിന്‌ കഴിവുണ്ട്‌. ഇതിലെ നാരുകള്‍ അടിഞ്ഞൂകൂടിയിരിക്കുന്ന കൊഴുപ്പ്‌ പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നു അതുവഴിയാണ്‌ തടികുറയുന്നത്‌. ബീറ്റ കരോട്ടിന്റെ ഉറവിടമാണ്‌ മാമ്പഴം. പലതരത്തിലുള്ള കാന്‍സറുകള്‍ തടയാന്‍ ബീറ്റാ കരോട്ടിന്‌ കഴിവുണ്ടെന്ന്‌ നേരത്തേ കണ്ടെത്തിയിട്ടുണ്ട്‌.

എല്ലുകളെ ദൃഡമാക്കിമാറ്റുന്നതിന്‌ സഹായിക്കുന്ന ധാതുക്കളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഒപ്പം കാത്സ്യം, മഗ്‌നീഷ്യം, വിറ്റമിന്‍ ബിയും വേണ്ടത്രയുണ്ട്‌. മറ്റ്‌ പഴയങ്ങളെയപേക്ഷിച്ച്‌ ഒരു ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഏറ്റവും നല്ല പഴമാണ്‌ മാമ്പഴം. ദിവസവും മാമ്പഴം കഴിയ്‌ക്കുന്നത്‌ ചര്‍മ്മ സൗന്ദര്യം വര്‍ധിക്കാനും ചര്‍മ്മത്തെ മൃദുവാക്കാനും സഹായിക്കുമത്രേ.
മാമ്പഴം തടികുറയ്‌ക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക