Image

സെക്‌സിന്റെ പത്ത്‌ ഗുണങ്ങള്‍

Published on 12 January, 2012
സെക്‌സിന്റെ പത്ത്‌ ഗുണങ്ങള്‍
സന്തോഷകരമായ ദാമ്പത്യബന്ധം കുടുംബ ജീവതത്തേയും ദമ്പതികളുടെ ആഗോര്യത്തിനും ഗണുകരമെന്ന്‌ റിപ്പോര്‍ട്ട്‌.

രക്തസമ്മര്‍ദ്ദം കുറയ്‌ക്കും

രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നു രക്തസമ്മര്‍ദ്ദവും മാനസിക സംഘര്‍ഷവും കുറയ്‌ക്കുന്നുവെന്നതാണ്‌ രതിയുടെ പ്രധാന ഗുണം. സ്‌കോട്‌ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍, പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദം അളന്നപ്പോള്‍ ലൈംഗികത ആസ്വദിക്കുന്നവരില്‍ സമ്മര്‍ദ്ദം വളരെ കുറവാണെന്ന്‌ കണ്ടെത്തി.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു നല്‌ള ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്‌ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗേ്‌ളാബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ്‌ ബാധകള്‍ ഇവയില്‍നിന്ന്‌ രക്ഷനേടാന്‍ ഇത്‌ ഉപകരിക്കും.

ഹൃദയാരോഗ്യം കൂടും

ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ്‌ ലൈംഗികത. മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച്‌ ആഴ്‌ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക്‌ ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പേശികള്‍ക്ക്‌ ബലംനല്‍കുന്നു

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോചവികാസം സ്‌ത്രീകളുടെ വസ്‌തി പ്രദേശത്തെ പേശികള്‍ക്ക്‌ ബലം നല്‍കും. പ്രായമാകുമ്പോള്‍ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന്‍ കഴിയും.

ആത്മവിശ്വാസം വളര്‍ത്തും

രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്‌സാസ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക്‌ കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്കാണ്‌. ഇനി നിലവില്‍ ആത്മവശ്വാസത്തെടെയിരിക്കുന്നവരില്‍ അതു വളര്‍ത്താന്‍ ലൈംഗികതയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്‌്‌തമായി. പലര്‍ക്കും തന്നെക്കുറിച്ച്‌ ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്‌ത്രജ്ഞര്‍ പറയുന്നു. അടുപ്പം വര്‍ധിപ്പിക്കുന്നു

രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ധിപ്പിക്കുന്നു. ഓക്‌സിടോസിന്റെ അളവു വര്‍ധിക്കുമ്പോള്‍ ഇണയോട്‌ കൂടുതല്‍ ഹൃദയാലുത്വം തോന്നും. നോര്‍ത്ത്‌ കരോലിന, പിറ്റ്‌സ്‌ ബര്‍ഗ്‌ എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ സ്‌ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യകതമായിട്ടുണ്ട്‌. 'ജീവിത പങ്കാളിയോട്‌ പതിവിലുമേറെ സ്‌നേഹം തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ രതിക്ക്‌ നല്‍കണം ഗവേഷകര്‍ പറയുന്നു.

വേദനസംഹാരി

രതിയുടെ വേളയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒക്‌സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന്‍ കാരണമാകുന്നു. ഇത്‌ വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില്‍ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്‌.

കാന്‍സര്‍ സാധ്യത കുറയ്‌ക്കും

ശുക്‌ളവിസര്‍ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത്‌ പുരുഷന്മാരില്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ 20 തവണ ശുക്‌ളവിസര്‍ജ്ജനം നടന്നവരില്‍ പ്രായമാകുമ്പോള്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകുന്നത്‌ കുറവാണെന്ന്‌ തെളിഞ്ഞു.

സുഖ നിദ്ര തരുന്നു

രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്‌. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ്‌ ഉറക്കത്തിനും കാരണമാകുന്നത്‌. നല്‌ള ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള്‍ ചെയ്യാന്‍ നല്‌ള ഉറക്കം നമ്മെ സഹായിക്കുന്നു.

കലോറി എരിച്ചുകളയുന്നു

ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ്‌ മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനിട്ട്‌ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക്‌ 85 കലോറി എരിച്ചുകളയാമെന്നാണ്‌ ആരോഗ്യവിദഗ്‌ദ്ധര്‍ പറയുന്നത്‌. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്‌ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.
സെക്‌സിന്റെ പത്ത്‌ ഗുണങ്ങള്‍സെക്‌സിന്റെ പത്ത്‌ ഗുണങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക