Image

മാര്‍ത്തോമ്മാ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍- ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

ജീമോന്‍ റാന്നി Published on 08 September, 2015
മാര്‍ത്തോമ്മാ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍- ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിന് വേദിയാകുന്നു.
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ആതിഥ്യം അരുളുന്ന ഈ ദേശീയ കോണ്‍ഫറന്‍സ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഒക്ടോബര്‍ 14 മുതല്‍ 17 വരെ(ബുധന്‍-ശനി)യാണ്  നടത്തപ്പെടുന്നത്. കോണ്‍ഫറന്‍സ് വന്‍ വിജയമാക്കുന്നതിന് നിരവധി കമ്മറ്റികള്‍ രൂപീകരിച്ച് പരിപാടികള്‍ ആവിഷ്‌ക്കരിച്ചു വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌ക്കോപ്പ എന്നിവര് നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം യെശയ്യാവ് 40:31 നെ  ആധാരമാക്കി 'ശക്തിയെ പുതുക്കുക' എന്നുള്ളതാണ്. ചിന്താവിഷയ പഠനത്തോടൊപ്പം മുതിര്‍ന്ന അംഗങ്ങള്‍ക്ക് അനുയോജ്യമായ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പഠനവും ചര്‍ച്ചയും, കലാകായിക പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി കോണ്‍ഫറന്‍സ് ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

60 വയസിനു മുകളില്‍ പ്രായമായവര്‍ക്കു വേണ്ടി രൂപീകരിച്ചിട്ടുള്ള സീനിയര്‍ ഫെല്ലോഷിപ്പിന്റെ ഈ ദേശീയ കോണ്‍ഫറന്‍സില്‍ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നായി 250 ല്‍ പരം അംഗങ്ങളെ പ്രതീക്ഷിയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ജോണ്‍ ഫിലിപ്പ് ജനറല്‍ കണ്‍വീനറായി റവ.കൊച്ചുകോശി ഏബ്രഹാം(വികാരി) റവ.മാത്യൂസ് ഫിലിപ്പ്(അസി.വികാരി), നെല്ലിയ്ക്കല്‍ ചാക്കോ(സെക്രട്ടറി സീനിയര്‍ ഫെലോഷിപ്പ്), ജോണ്‍ കുരുവിള(ഭക്ഷണം), കോശി വര്‍ഗീസ്(പ്രോഗ്രാം), എന്‍.എം. മാത്യൂസ്(അക്കോമഡേഷന്‍), ചെമ്മരപ്പള്ളി മാത്യു(ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോസഫ് കെ.ജോസഫ്(ഫിനാന്‍സ്), മറിയാമ്മ തോമസ്(മെഡിക്കല്‍), വല്‍സാ മാത്യു(പ്രയര്‍) കുരുവിള ഏബ്രഹാം(ഗായകസംഘം) തോമസ് കോശി(റജിസ്‌ട്രേഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റവ.കൊച്ചു കോശി ഏബ്രഹാം(വികാരി)-713-408-7394
റവ.മാത്യൂസ് ഫിലിപ്പ്(അസി.വികാരി)- 832-898-8699
ജോണ്‍ ഫിലിപ്പ്(ജന.കണ്‍വീനര്‍)-281-902-6682
തോമസ് കോശി(റജിസ്‌ട്രേഷന്‍)- 832-606-0483

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മാര്‍ത്തോമ്മാ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍- ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.
Join WhatsApp News
ഗുരുജി 2015-09-10 16:40:30
കതിരെ കൊണ്ടുചെന്ന് വളം വച്ചിട്ട് എന്ത് കാര്യം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക