Image

അമിത മതേതര ചിന്തകള്‍ അമേരിക്കയില്‍ വിശ്വാസ രൂപീകരണത്തിന് തടസം; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

ജോസ് കണിയാലി Published on 08 September, 2015
അമിത മതേതര ചിന്തകള്‍ അമേരിക്കയില്‍ വിശ്വാസ  രൂപീകരണത്തിന് തടസം; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
ഡാളസ്: അമിതമായ മതേതര ചിന്തകളാണ് അമേരിക്കന്‍ മണ്ണില്‍ ദൈവ വിശ്വാസം വളരുന്നതിനുളള വിലങ്ങുതടിയെന്ന് സുപ്രസിദ്ധ വചന പ്രഘോഷകന്‍ ഫ. സേവ്യര്‍ഖാന്‍ വ ട്ടായില്‍. അഭിഷേകാഗ്‌നി ശുശ്രൂഷയിലൂടെ അനേകരെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച അട്ട പ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറായ ഫാ. വട്ടായിയില്‍ മലയാളം പത്രവുമാ യി സംസാരിക്കുകയായിരുന്നു.

  അടുത്തയിടെ ധ്യാന ശുശ്രൂഷക്കായി അമേരിക്കയിലെത്തിതായിരുന്നു അച്ചന്‍. ന്യൂജേഴ് സിയിലെ ധ്യാനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഇനി ഡിസംബര്‍ 26 മുതല്‍ 29 വരെ മയാമി സീറോ മലബാര്‍ പളളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഭിഷേകാഗ്‌നി ധ്യാന ശുശ്രൂഷക്കായി വരുന്നുണ്ട്. 

  ദൈവത്തെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ മതേതര ചിന്തകളെ മറികടക്കാന്‍ കഠി നമായ പ്രാര്‍ത്ഥനയും സദ്പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടാ യില്‍ ഓര്‍മ്മിപ്പിച്ചു. സൗകര്യങ്ങളുടെ സുഖഭൂമിയില്‍ ജീവിക്കുന്ന സമൂഹത്തോട് ദൈവ ത്തിങ്കലേ ക്ക് തിരിയൂ എന്നു പറഞ്ഞാല്‍ ഉടനടി ഫലം കിട്ടണമെന്നില്ല. എന്നാല്‍ പ്രാര്‍ത്ഥ നയുടെ ശക്തി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം തരും.

  ക്രിസ്തീയ വിശ്വാസം നന്നേ ചെറു പ്രായത്തിലാണ് കുട്ടികളില്‍ രൂപപ്പെടേണ്ടത്. എന്നാ ല്‍ സെക്യുലര്‍ സംസ്‌കാരവും അത് പ്രചരിപ്പിക്കുന്ന മീഡിയകളും ഇക്കാര്യത്തിന് തടസ മാകുന്നു. എന്തും പ്രചരിപ്പിക്കാന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ വചന പ്രഘോഷകര്‍ ക്ക് ഈ കാലഘട്ടം നല്‍കുന്ന വെല്ലുവിളിയാണ്. 

  ഇത്തരത്തിലുളള വെല്ലുവിളികളെ നേരിടാന്‍ ആധുനിക വാര്‍ത്താ വിനിമയ ഉപാധികള്‍ വചന പ്രഘോഷകരും ഉപയോഗപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. സെഹിയോന്‍ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു.കെയിലുളള ഫാ. സോജി ഓലിക്ക ല്‍, അട്ടപ്പാടിയിലുളള ഫാ. ബിനോയി കരിമരുതുങ്കല്‍ എന്നിവരെ സോഷ്യല്‍ മീഡിയയി ലൂടെയുളള പ്രചാരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. യുവതലമുറയെ സോഷ്യല്‍ മീഡിയയിലൂടെ ഏറെ സ്വാധീനിക്കാനാകുമെന്നാണ് വിശ്വാസം.

  ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുളള വചന പ്രഘോഷണം സ്വാധീനമുണ്ടാക്കുമെന്ന് ഫാ. വട്ടായില്‍ തെളിയിച്ചിട്ടുണ്ട്. ശാലോം ടി.വിയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന അഭിഷേ കാഗ്‌നി പ്രോഗ്രാം തുടര്‍ച്ചയായി 500 എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുന്നു. ടെലിവിഷ നില്‍ പ്രോഗ്രാം കണ്ട് രോഗസൗഖ്യം നേടിയവരും വചനത്തിലാശ്രയിച്ച് ക്രിസ്തുവിന്റെ അനുയായികളായവരും രക്ഷയുടെ മാര്‍ഗത്തിലേക്ക് തിരിച്ചു വന്നവരുമായ അനേകര്‍ തങ്ങ ളുടെ മാനസാന്തരത്തിന്റെ സാക്ഷ്യം നല്‍കിയിട്ടുണ്ട്.

  നാട്ടിലെ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് തങ്ങളുടെ വി ശ്വാസം പകര്‍ന്നു നല്‍കാന്‍ അമേരിക്കയില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫാ. വട്ടായില്‍ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കള്‍ അവര്‍ക്ക് കിട്ടിയ വിശ്വാസം അവരുടെ മാതാപി താക്കളില്‍ നിന്നാണെന്ന് മനസിലാക്കുക. സംശുദ്ധമായ ക്രിസ്തീയ ജീവിതം നയിച്ച അ വര്‍ തന്ന പാരമ്പര്യം പുതു തലമുറയിലേക്ക് കൈമാറാനുളള ബാധ്യത നമുക്കുണ്ടെന്ന് തി രിച്ചറിയുക. അമേരിക്കയിലെ മുഖ്യധാരയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് നമ്മുടെ പാരമ്പര്യ ത്തിന്റെ മഹത്വം ഉള്‍ക്കൊളളുക നാട്ടില്‍ വളരുന്ന ഒരു കുട്ടിയെപ്പോലെ എളുപ്പമല്ല. ഇവിടെ പലവിധ സംസ്‌കാരങ്ങളും ജീവിതരീതികളും കണ്ടാണ് കുട്ടികള്‍ വളരുന്നത്. അതില്‍ നി ന്നും നമ്മുടെ മൂല്യങ്ങളുടെ ഇഴപിരിച്ചെടുത്ത് അതിലെ സദ്ഗുണങ്ങള്‍ കണ്ടെത്തുക സ ങ്കീര്‍ണമാണ്. നാട്ടിലാണെങ്കില്‍ ഇടവകകളിലെ ശിക്ഷണവും യഥേഷ്ടമുളള ധ്യാന കേന്ദ്ര ങ്ങളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും കുട്ടികള്‍ക്ക് വിശ്വാസത്തില്‍ വളരാനുളള അവസരം കൂ ടുതലായി നല്‍കുന്നുണ്ട്. എന്നിരിക്കിലും സമീപകാലത്തായി അമേരിക്കയില്‍ സ്ഥാപിത മായിട്ടുളള ക്രിസ്തീയ പ്രാര്‍ത്ഥനാ സംവിധാനങ്ങള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കി യിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും നാം ശ്രദ്ധിക്കണമെന്ന് ഫാ. വട്ടായില്‍ ഓര്‍മ്മിപ്പിച്ചു. 

  വട്ടായിലച്ചന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പാലക്കാട് രൂപതാ വൈദികനായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇടവക ഭരണമായിരുന്നെങ്കിലും വ ചന പ്രഘോഷണത്തില്‍ പണ്ടു മുതലേ താല്‍പ്പര്യമായിരുന്നു. പിന്നെന്തു കൊണ്ട് സന്യാ സ സഭയില്‍ ചേരാതെ രൂപതയിലെത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസ കരമായിരുന്നു. ചെറുപ്രായത്തിലാണെല്ലോ സെമിനാരിയില്‍ ചേരുന്നത്. അന്ന് ഇതൊന്നും മനസിലാക്കാനുളള പ്രായവും സാഹചര്യവും ഇല്ലായിരുന്നു. എളുപ്പത്തില്‍ നടക്കുന്നത് രൂ പതാ വൈദിക വിദ്യാര്‍ത്ഥിയായതിനാല്‍ ആ പാത തിരഞ്ഞെടുത്തുവെന്ന് മണ്ണാര്‍കാടിനടു ത്ത് പളളിക്കുറുപ്പ് സ്വദേശിയായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറയുന്നു.

  വൈദിക പട്ടം സ്വീകരിച്ചുളള പുത്തന്‍ കുര്‍ബാന 1994 ഏപ്രില്‍ 28 നായിരുന്നു. അട്ടപ്പാടി യില്‍ ഇടവക ഭരണവുമായി കഴിയുമ്പോഴാണ് നേരത്തെയുളള ആഗ്രഹ പ്രകാരം വചന ശുശ്രൂഷ തുടങ്ങിയത്. പാലക്കാട് രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോസഫ് ഇരിമ്പന്‍ 1998 ല്‍ സെഹിയോന്‍ ധ്യാന കേന്ദ്രം ആരംഭിക്കുന്നതിന് അനുമതി നല്‍കി. ഇന്ന് സീറോ മലബാര്‍ സഭയുടെ പ്രധാന ധ്യാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ നാനാജാതി മതസ്ഥര്‍ യേശുവിനെ അന്വേഷിച്ചെത്തുന്നു.
  അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലൂടെ അനേകായിരിങ്ങളെ ദൈവകൃപയിലേക്ക് നയിച്ചി ട്ടുളള ഫാ. വട്ടായില്‍ അഭിഷേകാഗ്‌നി എന്ന പേരില്‍ ശാലോം ടി.വിയിലും പ്രോഗ്രാം അ വതരിപ്പിക്കുന്നു. ഇംഗ്ലീഷ് മാത്രം അറിയാവുന്ന വിദേശികള്‍ക്കായി തണ്ടര്‍ ഓഫ് ഗോഡ് എന്ന പേരിലുളള ടെലിവിഷന്‍ പ്രോഗ്രാമിന് ഈ ഓഗസ്റ്റ് 15 ന് തുടക്കമിട്ടു. ലോകമെമ്പാ ടും ക്രിസ്തു സന്ദേശം എത്തിക്കുകയാണ് തണ്ടര്‍ ഓഫ് ഗോഡ് പ്രോഗ്രാമിന്റെ ലക്ഷ്യം.


അമിത മതേതര ചിന്തകള്‍ അമേരിക്കയില്‍ വിശ്വാസ  രൂപീകരണത്തിന് തടസം; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Join WhatsApp News
TK 2015-09-10 12:30:17
കേരളത്തിലെയും ഇന്ത്യയിലെയും സ്ഥിതി മെച്ചമാണ് എന്നറിയുന്നതിൽ സന്തോഷമുണ്ട് . ഇന്ത്യയിൽ       ജനസംഖ്യ 2.3 % ആയി , കേരളത്തിൽ 18.2% ആയി കുറഞ്ഞു.  ഉയർന്ന മുല്ല്യങ്ങലുള്ള കറൻസി എവിടെയുണ്ടോ  അവിടമാണ് ദൈവരാജ്യം. അമേരിക്കൻ മലയാളികൾക്കു അറിവുണ്ട്, പക്ഷെ  തിരിച്ചരിവുണ്ടോ എന്ന് സംശയികുന്നു.  ഒരു വിശ്വാസി . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക