Image

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2015
ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനം
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്‌ത ധ്യാനടീമായ കുളത്തുവയല്‍ സിസ്റ്റേഴ്‌സ്‌ ആന്‍ഡ്‌ ടീം നയിക്കുന്ന കുടുംബവര്‍ഷ ആന്തരീക സൗഖ്യധ്യാനം ഒക്‌ടോബര്‍ 8 -11 (വ്യാഴം, വെള്ളി, ശനി, ഞായര്‍) വരെ നടക്കുന്നതാണ്‌.

ഈ ധ്യാനത്തിനു നേതൃത്വം നല്‍കുന്ന വചനപ്രഘോഷകര്‍ റവ.ഡോ. തോമസ്‌ കൊച്ചുകരോട്ട്‌ (ഡയറക്‌ടര്‍, ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട്‌, തലശേരി), സിസ്റ്റര്‍ ടെസിന്‍ പെരുമാലില്‍ എം.എസ്‌.എം.ഐ (ഡയറക്‌ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍), സി. ഫിന്‍സി പൂവംതുരുത്തില്‍ എം.എസ്‌.എം.ഐ (ഡയറക്‌ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍) എന്നിവരാണ്‌.

ഈ ധ്യാനത്തോടനുബന്ധിച്ച്‌ കൗണ്‍സിലിംഗും, സ്‌പിരിച്വല്‍ ഷെയറിംഗിനുള്ള പരിശീലന ക്ലാസും ഉണ്ടായിരിക്കുന്നതാണ്‌. ഭവനങ്ങള്‍ സന്ദര്‍ശിച്ചുള്ള സ്വകാര്യ കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. താത്‌പര്യമുള്ളവര്‍ ബഹു. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലുമായി ബന്ധപ്പെടേണ്ടതാണ്‌.

ഏവരേയും ഈ ആന്തരീക സൗഖ്യധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മീയ ഉണര്‍വ്വും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന്‌ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും കൈക്കാരന്മാരും ക്ഷണിക്കുന്നു.

ശുശ്രൂഷാക്രമങ്ങള്‍:
ഒക്‌ടബര്‍ 8 വ്യാഴം: വൈകുന്നേരം 6 മണിക്ക്‌ വി. കുര്‍ബാന, 7 മുതല്‍ 9.30 വരെ ധ്യാനം.

ഒക്‌ടോബര്‍ 9,10 (വെള്ളി, ശനി): രാവിലെ 8.30ന്‌ വിശുദ്ധ കുര്‍ബാന, 9.30 മുതല്‍ 1 വരെ ധ്യാനം, 1 മുതല്‍ 1.30 വരെ ഉച്ചഭക്ഷണം, 1.30 മുതല്‍ വൈകുന്നേരം 5 മണി വരെ ധ്യാനം.

ഒക്‌ടോബര്‍ 11 (ഞായര്‍): രാവിലെ 8.00-ന്‌ വിശുദ്ധ കുര്‍ബാന, 9.30-ന്‌ ബേസ്‌മെന്റില്‍ ഇംഗ്ലീഷിലുള്ള കുര്‍ബാന, 9.30 -ന്‌ ധ്യാനം, 11 -ന്‌ വിശുദ്ധ കുര്‍ബാന, 12.30-ന്‌ ഉച്ചഭക്ഷണം, 1.30 മുതല്‍ 4 വരെ ധ്യാനം, വൈകുന്നേരം 4 മുതല്‍ 5 വരെ ആരാധന, സമാപനാശീര്‍വാദം. 5.30-ന്‌ വിശുദ്ധ കുര്‍ബാന.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ (714 800 3648), ആന്റണി ഫ്രാന്‍സീസ്‌ (847 219 4897), മനീഷ്‌ ജോസഫ്‌ (847 387 9384), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505), ജോസ്‌ കടവില്‍ (630 440 20121).
ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനംചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനംചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൗഖ്യ ധ്യാനം
Join WhatsApp News
TK 2015-09-10 10:52:51
അപ്പോൾ പള്ളിയിൽ പോകണ്ട എന്നുവെച്ചാലും രക്ഷയില്ല. സ്വകാര്യ സൗഖ്യം വീട്ടിലും എത്തും. വീടു പൂട്ടി പുറത്തു പോകുകയേ നിവർത്തിയുള്ളൂ. ഏതായാലും തീയതി അറിയിച്ചതിനു നന്ദി ! 
വായനക്കാരൻ 2015-09-10 11:31:41
ഭവന സന്ദർശനം ഒക്ടോബർ 31 ഹാലൊവീൻ ദിനത്തിലാക്കുന്നതാവും നല്ലത്.
Jack Daniel 2015-09-10 13:31:25
For spiritual up lift contact 

1-800 Jack Daniel  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക