Image

സരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തും

Published on 13 January, 2012
സരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തും
സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍' വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഉദയനാണ് താരം എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ പക്ഷേ, ഇത്തവണ പത്മശ്രീ ഭരത് ഡോ. സരോജ്കുമാറായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ശ്രീനിവാസന്‍ പുതിയ ചിത്രമായ 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്ന ചിത്രത്തില്‍ എത്തുന്നത്. ചിത്രം ശനിയാഴ്ച കേരളത്തില്‍ റിലീസ് ചെയ്യും.

'ത്രീ ഇഡിയറ്റ്' എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദിചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ 'നന്‍പനും' പ്രേക്ഷകരെ ആകര്‍ഷിച്ച് പ്രദര്‍ശനത്തിനെത്തി. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച 'ഉദയനാണ് താരം' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സരോജ്കുമാറിനെ മാത്രം എടുത്ത് ശ്രീനിവാസന്‍ മറ്റൊരു തിരക്കഥ രചിച്ചതാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലും സരോജ്കുമാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മുകേഷ്, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍ എന്നിവരും പഴയ ചിത്രത്തിലെ അതേ ക്യാരക്ടറുകളായി ചിത്രത്തിലുണ്ട്.

സജിന്‍ രാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനിവാസനു പുറമെ മംമ്ത മോഹന്‍ദാസ്, വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്നു. ദീപക്‌ദേവിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. 'കേശു' എന്ന ഗാനം ഇതിനകം ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. രാധ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.വിജയ്, ജീവ, ശ്രീകാന്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'നന്‍പന്‍'. തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ ആണ് ചിത്രം അണിയിച്ചൊരുക്കിയത്. 'ത്രീ ഇഡിയറ്റി'ല്‍ ആമിര്‍ഖാന്‍ ചെയ്ത റോളാണ് തമിഴില്‍ വിജയ് അവതരിപ്പിക്കുന്നത്.

സുഹൃത്തുക്കളായ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥപറയുന്ന നന്‍പന്‍, സംഗീതംകൊണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നു. ഗംഗ, കോര്‍ണേഷന്‍ എന്നീ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യുവനായകന്‍ ആസിഫ് അലി ആദ്യമായി ആക്ഷന്‍ ഹീറോ ആകുന്ന ചിത്രം 'അസുരവിത്ത്' വെള്ളിയാഴ്ച  റിലീസ് ചെയ്യും. 

തിരക്കഥാകൃത്ത് എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഡോണ്‍ ബോസ്‌കോ സെമിനാരി വിദ്യാര്‍ഥി അധോലോക സംഘവുമായി ബന്ധപ്പെടുകയും 'ഡി കബിനി' എന്ന ബാനറില്‍ പ്രതികാരവാഞ്ഛയോടെ അക്രമം നടത്തുന്നതുമാണ് ചിത്രത്തിന്റെ കഥാവൃത്തം. വിജയരാഘവന്‍ ഗ്യാങ് ലീഡറായി രംഗത്ത് വരുന്നു. ബിജുമേനോന്‍, ജഗതി, നവീന്‍ പോളി, സിദ്ദിഖ്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തുംസരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തുംസരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തുംസരോജ്കുമാര്‍ വീണ്ടുമെത്തുന്നു; ഒപ്പം നന്‍പനും അസുരവിത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക